HomeIndiaഗൂഗിൾ പേക്കും ഫോൺ പേക്കും വരാനിരിക്കുന്നത് വമ്പൻ തിരിച്ചടി; തീരുമാനം വാട്സ്ആപ്പ് അനുകൂലം:...

ഗൂഗിൾ പേക്കും ഫോൺ പേക്കും വരാനിരിക്കുന്നത് വമ്പൻ തിരിച്ചടി; തീരുമാനം വാട്സ്ആപ്പ് അനുകൂലം: വിശദാംശങ്ങൾ വായിക്കാം.

നാഷണല്‍ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ( എൻ പി സി ഐ ) വാട്സാപ്പ് പേയ്ക്ക് ഏർപ്പെടുത്തിയിരുന്ന ഉപയോക്തൃ പരിധി നീക്കം ചെയ്തു.വാട്സ്പ് പേയ്ക്ക് ഇനി ഇന്ത്യയിലെ മുഴുവൻ ഉപയോക്താക്കള്‍ക്കും യു പി ഐ സേവനം നല്‍കാൻ കഴിയും. മുൻപ് പത്ത് കോടി ഉപയോക്താക്കളുടെ പരിധി നിശ്ചയിച്ചിരുന്നു.

അതേ സമയം മൂന്നാം കക്ഷി ആപ്ലിക്കേഷൻ ദാതാക്കള്‍ക്ക് ( ടി പി എ പി ) ബാധകമായ നിലവിലുള്ള എല്ലാ യു പി ഐ മാർഗ നിർദ്ദേശങ്ങളും സർക്കുലറുകളും വാട്സാപ്പ് പേ പാലിക്കേണ്ടി വരുമെന്ന് എൻ പി സി ഐ അറിയിച്ചു. 2020 ല്‍ എൻ പി സി ഐ വാട്സാപ്പ് പേയില്‍ ഒരു മില്യണ്‍ ഉപയോക്ത‍ൃ പരിധി ഏർപ്പെടുത്തിയിരുന്നു, ക്രമേണ 2022 ഓടെ ഇത് 100 ദശലക്ഷമായി. ഈ പരിധിയാണ് ഇപ്പോള്‍ മാറ്റിയത്. ‌‌2025 മുതല്‍ ഈ സേവനം ലഭ്യമാകുമെന്നും എൻപി സി ഐ അറിയിച്ചു. നിലവില്‍ 50 കോടിയിലധികം വാട്സാപ്പ് അക്കൗണ്ടുകളാണ് ഇന്ത്യയില്‍ ഉള്ളത്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ( ആർ ബി ഐ) ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ( ഐ ബി ഐ ) സ്ഥാപിച്ച നാഷണല്‍ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ഇന്ത്യയിലെ റീട്ടെയില്‍ പേയ്മെന്റ്, സെറ്റില്‍മെന്റ് സംവിധാനങ്ങള്‍ക്കായുള്ള ഓർഗനെശേഷനായി പ്രവർത്തിക്കുന്നു. എൻ പി സി ഐ ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് ( യു പി ഐ ) ചട്ടക്കൂടിന് നേതൃത്വം വഹിക്കുന്നു.

അതേ സമയം, അനുമതി ലഭിക്കുന്നതോടെ വിപണിയില്‍ ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിവയ്ക്ക് വെല്ലുവിളിയാകുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. യു പി ഐ സേവനം നടത്തുന്ന ആപ്പുകളില്‍ വാട്സ് ആപ്പ് 11 ാം സ്ഥാനത്താണ്. നവംബർ മാസസത്തില്‍ 3890 കോടി രൂപയാണ് വാട്സാപ്പ് പേയിലൂടെ ട്രാൻസാക്ഷൻ ന‍ടന്നിരിക്കുന്നത്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഫോണ്‍ പേയാണ്. നവംബർ‌ മാസത്തിലെ കണക്ക് പ്രകാരം 10. 88 കോടി രൂപയാണ് ഫോണ്‍പേയിലൂ‍ടെ ട്രാൻസാക്ഷൻ നടന്നിട്ടുള്ളത്.

Latest Posts