2025ല്‍ എത്തിയപ്പോഴേക്കും സ്വർണ വില കുത്തനെ ഉയരുന്നു. ഇന്നും വില മുന്നോട്ട് കുതിക്കുന്നു. ഇന്ന് പവന് 240 രൂപ ഉയർന്നു.നേരത്തെ പ്രവചിച്ചതു പോലെ സ്വർണ വില 2025ല്‍ കുതിക്കുമെന്നതിനുള്ള സൂചനയാണ് ഇന്നും വില ഉയരാൻ കാരണമായത്. ഇത് വിവാഹ ആഘോഷങ്ങള്‍ക്ക് തയ്യാറെടുക്കുന്നവർക്കും ആഭരണപ്രേമികള്‍ക്കും ഏറെ നിരാശയുണ്ടാക്കുന്നു. വില വീണ്ടും 58000ലേക്കുള്ള കുതിപ്പാണ് പ്രകടമാക്കുന്നത്.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 30 രൂപ വർദ്ധിച്ച് 7180 രൂപയായി. പവന് 240 രൂപ വർദ്ധിച്ച് 57,440 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 71,800 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7833 രൂപയും പവന് 62,664 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5875 രൂപയും പവന് 47,000 രൂപയുമാണ്.
ഒരു പവൻ ആഭരണത്തിന് എത്ര വേണം?
ഇന്നത്തെ സ്വർണ വിലയ്ക്ക് പണിക്കൂലി, 3% ജി.എസ്.ടി, ഹോള്‍മാർക്ക് ചാർജ് (53.10 രൂപ)എന്നിവ നോക്കിയാല്‍ കേരളത്തിലെ ജ്വല്ലറിയില്‍ നിന്നും ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 62,175 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് 7,820 രൂപ കൊടുക്കണം. 5% പണിക്കൂലി കണക്കാക്കുമ്ബോള്‍ ഈ തുക വരും. ഈ തുക ഏകദേശ കണക്കാണ്. കാരണം പണിക്കൂലിയില്‍ ഓരോ ജ്വല്ലറിയിലും വ്യത്യാസം വന്നേക്കാം. അതിനാല്‍ ഈ തുകയില്‍ മാറ്റം വരും.
ബുക്ക് ചെയ്യുന്നുണ്ടോ?
2025ല്‍ വില ഉയരുന്നു. ഇത് സ്വർണം വാങ്ങാൻ നല്ല സമയമാണോ? വില 58000ലേക്ക് കുതിക്കുന്നു. സാധാരണക്കാർക്കും വിവാഹ ആഭരണങ്ങള്‍ തിരയുന്നവർക്കും ഈ വിലക്കയറ്റം ആശങ്ക നിറക്കുന്നതാണ്. വരും ദിവസങ്ങളില്‍ വില കുറഞ്ഞില്ലെങ്കില്‍ സ്വർണ വില കൈവിട്ടു പോവാൻ സാധ്യതയുണ്ട്. വില കുറയുന്ന ദിവസങ്ങളില്‍ ഉടൻ തന്നെ അഡ്വാൻസ് ബുക്ക് ചെയ്യുന്നതാണ് നല്ലത്.