HomeIndiaഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ; കാരണങ്ങൾ ഇത്: വിശദമായി വായിക്കാം.

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ; കാരണങ്ങൾ ഇത്: വിശദമായി വായിക്കാം.

എപ്പോഴും യുഎസ് ഡോളറിന് മുന്നില്‍ തകര്‍ന്നടിയാനാണ് ഇന്ത്യന്‍ രൂപയുടെ വിധി. ഇപ്പോള്‍ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85 കടന്നിട്ടുണ്ട്.അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 85 രൂപ നല്‍കണം. ഏപ്രിലില്‍ വിനിമയ നിരക്ക് 83 ആയിരുന്നു. ഇപ്പോള്‍ വീണ്ടും കൂടി.

ഇന്ത്യക്കാര്‍ക്ക് മിക്കപ്പോഴും ഡോളറുമായി ഇടപഴകേണ്ടി വരും. ഇന്ത്യന്‍ രൂപ ഉപയോഗിച്ച്‌ യുഎസ് ഡോളറോ അല്ലെങ്കില്‍ സ്വിസ് കറൻസിയോ യൂറോ വാങ്ങേണ്ടി വന്നേക്കും. രൂപയുടെ വില ഇടിഞ്ഞാല്‍ അത്രയും പണം അധികം നല്‍കേണ്ടിയും വരും.

അമേരിക്കക്കാർ ഇന്ത്യൻ രൂപ ആവശ്യപ്പെടുന്നു. എന്നാല്‍ അതിനേക്കാള്‍ കൂടുതല്‍ ഇന്ത്യക്കാർ യുഎസ് ഡോളർ ആവശ്യപ്പെടുകയാണെങ്കില്‍ ഡോളറിന്റെ മൂല്യം മുകളിലേക്ക് കുതിക്കും. മറിച്ച്‌ സംഭവിക്കാത്തതിനാല്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം താഴെ തന്നെയായിരിക്കും.

അമേരിക്കയിലേക്ക് ഇന്ത്യന്‍ കയറ്റുമതി കുറയുകയും ഇറക്കുമതി കൂടുകയും ചെയ്താലും രൂപയുടെ അവസ്ഥ പരിതാപകരം തന്നെയാകും. ഇന്ത്യക്കാര്‍ യുഎസില്‍ നിക്ഷേപിക്കുന്നതിനെക്കാള്‍ കൂടുതല്‍ അമേരിക്കക്കാര്‍ ഇന്ത്യയില്‍ നിക്ഷേപിക്കുമോ? അങ്ങനെ ചെയ്‌താല്‍ രൂപയുടെ മൂല്യം കൂടും. ഇതും പക്ഷെ നടക്കാറില്ല. അതുകൊണ്ട് തന്നെ രൂപ ഡോളറിന്റെ നീരാളിപ്പിടിത്തത്തില്‍ കുടുങ്ങിക്കിടക്കുന്നു.

ഇന്ത്യയുടെ ഇറക്കുമതി അനുവദിക്കില്ലെന്ന് അമേരിക്ക തീരുമാനിച്ചാല്‍ ഇന്ത്യൻ രൂപ കുത്തനെ ഇടിയും. ഇന്ത്യൻ സാധനങ്ങള്‍ അമേരിക്ക വാങ്ങുന്നില്ലെങ്കില്‍ അവര്‍ക്ക് രൂപ തേടി പോകേണ്ടി വരില്ല. ഇന്ത്യന്‍ രൂപയുടെ മൂല്യം അപ്പോഴും ഇടിയും.

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറയുന്ന രീതിയില്‍ ഇന്ത്യൻ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ഉയര്‍ന്ന നികുതി ചുമത്തിയാലും രൂപ വന്‍ തിരിച്ചടി നേരിടും. ഇന്ത്യയിലെ പണപ്പെരുപ്പം കാരണം ഇന്ത്യന്‍ നിക്ഷേപം പിന്‍വലിച്ച്‌ അമേരിക്കയില്‍ നിക്ഷേപിച്ചാലും രൂപയുടെ തകര്‍ച്ച തുടരുക തന്നെ ചെയ്യും.

Latest Posts