HomeIndiaസ്വർണ്ണമല്ല 2025ലെ നിക്ഷേപം വെള്ളി; വാങ്ങിവെച്ചാൽ വൻ ലാഭം ഉണ്ടാക്കാം: വിശദാംശങ്ങൾ വായിക്കാം

സ്വർണ്ണമല്ല 2025ലെ നിക്ഷേപം വെള്ളി; വാങ്ങിവെച്ചാൽ വൻ ലാഭം ഉണ്ടാക്കാം: വിശദാംശങ്ങൾ വായിക്കാം

സ്വർണവില റോക്കറ്റ് പോലെ കുതിച്ച വർഷമായിരുന്നു 2024. വില വർധനവ് സ്വർണപ്രേമികളെ കരയിച്ചെങ്കിലും സ്വർണത്തില്‍ നിക്ഷേപിച്ചവരെ സംബന്ധിച്ച്‌ വൻ ലാഭം കൊയ്ത വർഷം കൂടിയാണിത്.2025 ലും സ്വർണ വില കുതിച്ചുയരുമെന്നാണ് പ്രവചനങ്ങള്‍. എങ്കിലും ഈ വർഷത്തേതിന് സമാനമായൊരു വിലക്കയറ്റം ഉണ്ടാകില്ലെന്നാണ് വിലയിരുത്തലുകള്‍.

അടുത്ത വർഷം സ്വർണത്തേക്കാള്‍ നേട്ടമുണ്ടാക്കുക വെള്ളിയായിരിക്കും എന്നാണ് വിപണി വിദഗ്ധർ പറയുന്നത്.സ്വർണ വില പോലെ തന്നെ ഈ വർഷം വെള്ളി വിലയിലും വർധനവ് രേഖപ്പെടുത്തിയിരുന്നു. 2024 ല്‍ ഏകദേശം 25 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. വ്യവസായങ്ങളില്‍ നിന്നും (ഇലക്‌ട്രോണിക്‌സ്, സോളാർ പാനലുകള്‍ പോലുള്ളവ) സാമ്ബത്തിക വിപണികളില്‍ നിന്നും (നിക്ഷേപ ആവശ്യം പോലെ) ഡിമാന്റ് വർധിക്കുന്ന സാഹചര്യത്തില്‍ വെള്ളി വിലയിലെ വർധനവ് ഇനിയും തുടർന്നേക്കുമെന്നാണ് വിദഗ്ധരുടെ പ്രവചനം.

ഖനനത്തിലെ പ്രതിസന്ധി കാരണം ആഗോള വെള്ളി വിപണിയില്‍ വിതരണക്ഷാമം രൂക്ഷമാണ്. വിതരണം പരിമിതമായും വ്യവസായിക ആവശ്യങ്ങള്‍ വർധിച്ചതുമാണ് വെള്ളി വില ഉയരാൻ കാരണമായത്. നിലവില്‍ ആഗോള വെള്ളി ഉപയോഗത്തിന്റെ 55.8 ശതമാനവും വ്യാവസായിക ആവശ്യങ്ങള്‍ക്കാണ്. ഹ്രസ്വകാലത്തേക്ക് വെള്ളി വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെങ്കിലും ആവശ്യം ഉയർന്നതും വിതരണം പരിമിതമാണെന്നതും വിലയെ വലിയ രീതിയില്‍ സ്വാധീനിക്കുമെന്ന് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

‘സ്വർണം-വെള്ളി അനുപാതം കുറയുകയാണ്. ഇപ്പോള്‍ ഇത് 90 എന്ന നിലയ്ക്ക് താഴെയാണ്. ചൈനയിലെ സാമ്ബത്തിക ഉത്തേജക നടപടികള്‍, യുഎസ് ഫെഡറല്‍ റിസർവ് ഉള്‍പ്പെടെ നിരവധി ആഗോള സെൻട്രല്‍ ബാങ്കുകളുടെ പലിശ നിരക്ക് കുറയ്ക്കല്‍ തുടങ്ങിയ നടപടികള്‍ വെള്ളിയുടെ വ്യാവസായിക ഡിമാൻഡും ഉപഭോഗവും വർധിപ്പിക്കും. വെള്ളിയില്‍ ആളുകള്‍ കൂടുതല്‍ നിക്ഷേപിക്കുന്നതും അവയുടെ ഡിമാന്റ് കൂടാനും വില ഉയരാനും കാരണമാകും’, കെഡിയ അഡ്വൈസറി ഡയറക്ടർ അജയ് കേഡിയ പറഞ്ഞു.

സ്വർണം വളരെ വിലപിടിച്ചതായതിനാല്‍ താങ്ങാനാവുന്ന ബദല്‍ എന്ന നിലയിലും ആളുകള്‍ വെള്ളിയിലേക്ക് തിരിയുമെന്നും കേഡിയ അഭിപ്രായപ്പെട്ടു. അടുത്ത വർഷം വെള്ളി വിലയില്‍ 15 മുതല്‍ 20 ശതമാനം വരെ വർധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതില്‍ തന്നെ 2025 ന്റെ ആദ്യ പാദത്തിലായിരിക്കും വിലയില്‍ വർധനവ് ഉണ്ടാകുക. അടുത്ത വർഷം മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചായ എംസിഎക്സില്‍ വെള്ളിയുടെ വില കിലോയ്ക്ക് 1,30,000 രൂപയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം സ്വർണം 10 ഗ്രാമിന് 85,000 രൂപയായി തുടരുമെന്നും കെഡി പ്രവചിക്കുന്നു.

ഇപ്പോള്‍ കഴിയുമെങ്കില്‍ വെള്ളി കൂടുതലായി വാങ്ങാനാണ് ചോയ്സ് ബ്രോക്കിംഗ് നിർദ്ദേശിക്കുന്നത്. ഡിമാൻഡ് ഉയർന്നാല്‍ സമീപകാലത്ത് തന്നെ വില 10-12 ശതമാനം വർധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

Latest Posts