വായ്പയൊടൊപ്പം തന്നെ ചേർത്തു പറയുന്ന ഒന്നാണ് പലിശയെന്നതും. അതുകൊണ്ട് തന്നെ പലിശ രഹിത വായ്പ എന്ന് കേള്‍ക്കുമ്ബോള്‍ അപ്രയോഗികമായി തോന്നിയേക്കാം.എന്നാല്‍ പലിശ രഹിത വായ്പ ലഭിക്കുന്ന ഒന്നിലധികം സാഹചര്യങ്ങളും പദ്ധതികളും ഇന്ന് വിപണിയിലുണ്ട്.
എന്തെങ്കിലും പ്രത്യേക ഉദ്ദേശത്തോടെയായിരിക്കും അവ അവതരിപ്പിച്ചിരിക്കുന്നത് എന്നുമാത്രം. അത്തരം വായ്പകള്‍ ചില നിബന്ധനകളോടൊപ്പം ഉണ്ടെങ്കിലും, വിവേകത്തോടെ ഉപയോഗിക്കുമ്ബോള്‍ അവയ്ക്ക് ഗണ്യമായ സാമ്ബത്തിക സഹായം വാഗ്ദാനം ചെയ്യാൻ കഴിയും.
ഉപഭോക്തൃ സാധനങ്ങള്‍ക്കുള്ള നോ-കോസ്റ്റ് ഇഎംഐകള്‍ – റീട്ടെയില്‍ മേഖലയില്‍ പലിശ രഹിത വായ്പകള്‍ ജനപ്രിയമാണ്. ഇലക്‌ട്രോണിക്‌സ്, ഫർണിച്ചർ അല്ലെങ്കില്‍ വീട്ടുപകരണങ്ങള്‍ പോലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പല കമ്ബനികളും വായ്പ ദാതാക്കളും നോ-കോസ്റ്റ് ഇഎംഐ വാഗ്ദാനം ചെയ്യുന്നു. ഈ സ്കീമുകള്‍ അധിക പലിശ നല്‍കാതെ മൊത്തം ചെലവ് തുല്യ പ്രതിമാസ തവണകളായി അടയ്ക്കാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.
കർഷകർക്കുള്ള പലിശ രഹിത വായ്പ – സർക്കാർ പദ്ധതികള്‍ക്ക് കീഴില്‍ കർഷകർക്ക് പലിശ രഹിത വായ്പ ലഭിക്കും. കൃഷിക്കും അനുബന്ധ പ്രവർത്തനങ്ങള്‍ക്കും പിന്തുണ ഉറപ്പാക്കുന്നതിനാണ് ഇത്തരം വായ്പകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിത്തുകളും കാർഷിക ഉപകരണങ്ങലും വളം, കീടനാശിനി പോലെയുള്ള കാര്യങ്ങള്‍ വാങ്ങുന്നതിനും കാർഷകർക്ക് ഇത്തരം വായ്പകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. പലിശ രഹിതമാണെങ്കിലും ഈ വായ്പകള്‍ക്ക് പിഴകള്‍ ഒഴിവാക്കാൻ സമയബന്ധിതമായ തിരിച്ചടവ് ആവശ്യമാണ്. ഇത്തരം പദ്ധതികള്‍ കർഷകരുടെ സാമ്ബത്തിക ബാധ്യത കുറയ്ക്കാനും കാർഷിക ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.
തൊഴിലുടമകളില്‍ നിന്നുള്ള പലിശ രഹിത വായ്പകള്‍ – ചില കമ്ബനികള്‍ ജീവനക്കാർക്ക് ആനുകൂല്യമായി പലിശ രഹിത വായ്പ നല്‍കുന്നു. ഭവനം, വിദ്യാഭ്യാസം അല്ലെങ്കില്‍ അത്യാഹിതങ്ങള്‍ പോലുള്ള വ്യക്തിഗത ചെലവുകള്‍ കൈകാര്യം ചെയ്യാൻ ഈ വായ്പകള്‍ ജീവനക്കാർക്ക് ഉപകാരപ്പെടുന്നു. തിരിച്ചടവ് സാധാരണയായി ഒരു നിശ്ചിത കാലയളവില്‍ ജീവനക്കാരന്റെ ശമ്ബളത്തില്‍ നിന്ന് നേരിട്ട് കുറയ്ക്കുന്നതാണ് കണ്ടുവരുന്ന രീതി. അത്തരം വായ്പകള്‍ക്ക് പലിശ ഇല്ലെങ്കിലും, ഒരു നിശ്ചിത തുകയ്ക്ക് മുകളില്‍ വായ്പ ലഭിക്കില്ല.
മൈക്രോഫിനാൻസ്, എൻജിഒ വായ്പകള്‍ – ചില മൈക്രോഫിനാൻസ് ഓർഗനൈസേഷനുകളും എൻജിഒകളും സാമൂഹിക ആവശ്യങ്ങള്‍ക്കായി പലിശ രഹിത വായ്പകള്‍ നല്‍കുന്നു. അധഃസ്ഥിത വിഭാഗങ്ങള്‍, ചെറുകിട സംരംഭകർ, അല്ലെങ്കില്‍ സ്ത്രീകള്‍ എന്നിവരെയാണ് ഇവ ലക്ഷ്യമിടുന്നത്. ഉദാഹരണത്തിന്, ചില എൻജിഒകള്‍ വിദ്യാഭ്യാസത്തിനോ ചെറുകിട ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനോ പലിശയില്ലാതെയും കുറഞ്ഞ പലിശ നിരക്കിലും വായ്പ നല്‍കും.
സീറോ-ഇന്ററസ്റ്റ് ക്രെഡിറ്റ് കാർഡ് – പല ക്രെഡിറ്റ് കാർഡുകളും പ്രൊമോഷണല്‍ കാലയളവില്‍ പലിശ രഹിത ഇഎംഐ ഓപ്‌ഷനുകള്‍ നല്‍കുന്നു. ഈ ഓഫറുകള്‍ പലപ്പോഴും നിർദ്ദിഷ്ട ബ്രാൻഡുകളുമായോ ഉത്സവങ്ങളുമായോ ബന്ധപ്പെട്ടിരിക്കുന്നു. അവർ കാർഡ് ഉടമകളെ പലിശയില്ലാതെ പണം ചെലവഴിക്കാൻ പ്രേരിപ്പിക്കുന്നു. എന്നിരുന്നാലും, നിബന്ധനകളും വ്യവസ്ഥകളും വായിക്കേണ്ടത് അത്യാവശ്യമാണ്. ചില സ്കീമുകളില്‍ പ്രോസസിംഗ് ചാര്‍ജുകള്‍ ഉള്‍പ്പെട്ടേക്കാം.