HomeIndiaരണ്ടാം ദിവസവും തുടർച്ചയായി സ്വർണ്ണവിലയിൽ വൻ ഇടിവ്; ഇന്നത്തെ വില വിവര കണക്കുകൾ വായിക്കാം.

രണ്ടാം ദിവസവും തുടർച്ചയായി സ്വർണ്ണവിലയിൽ വൻ ഇടിവ്; ഇന്നത്തെ വില വിവര കണക്കുകൾ വായിക്കാം.

സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് വലിയ സന്തോഷവാർത്ത. സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഇന്ന് 720 രൂപയുടെ ഇടിവാണ് സ്വർണവിലയില്‍ ഉണ്ടായിരിക്കുന്നത്.ഒരു പവൻ സ്വർണത്തിന് 57,120 രൂപയാണ് ഇന്നത്തെ വിപണിവില. ഇന്നലെ സ്വർണത്തിന് 440 രൂപ കുറഞ്ഞതിന് പിന്നാലെയാണ് വീണ്ടും ഇടിവുണ്ടായിരിക്കുന്നത്.

ഈ ആഴ്‌ചയുടെ തുടക്കത്തില്‍ സ്വർണവിലയില്‍ വർദ്ധനവുണ്ടായിരുന്നു. കഴിഞ്ഞ മൂന്നുദിവസത്തിനിടെ 1360 രൂപയാണ് കൂടിയത്. ഇതിനുശേഷമാണ് രണ്ടുദിവസമായി ഇടിവ് രേഖപ്പെടുത്തുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7140 രൂപയാണ് വിപണിവില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 75 രൂപ കുറഞ്ഞ് 5895 രൂപയിലെത്തി.

വെള്ളിവിലയിലും മാറ്റമുണ്ടായിരിക്കുകയാണ്. ഒരു ഗ്രാം ഹാള്‍മാർക്ക് വെള്ളിവില ഒരു രൂപ കുറഞ്ഞ് 97 രൂപയായി. ഈ മാസം ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഡിസംബർ രണ്ടിനായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 56,720 രൂപയായിരുന്നു.

ഡിസംബറിലെ സ്വർണവില

ഡിസംബർ 01 – 57,200 രൂപ

ഡിസംബർ 02 – 56,720 രൂപ

ഡിസംബർ 03 – 57,040 രൂപ

ഡിസംബർ 04 – 57,040 രൂപ

ഡിസംബർ 05 – 57,120 രൂപ

ഡിസംബർ 06 – 56,920 രൂപ

ഡിസംബർ 07 – 56,920 രൂപ

ഡിസംബർ 08- 56,920 രൂപ

ഡിസംബർ 09 – 57,040 രൂപ

ഡിസംബർ 10 – 57,640 രൂപ

ഡിസംബർ 11 – 58,280 രൂപ

ഡിസംബർ 12 – 58,280 രൂപ

ഡിസംബർ 13 – 57,840 രൂപ

ഡിസംബർ 14 – 57,120 രൂപ

Latest Posts