അടിയന്തരഘട്ടങ്ങളിൽ പണ ലഭ്യത ഉറപ്പാക്കാൻ ആളുകൾ സ്വർണ്ണം പണയം വയ്ക്കാറുണ്ട്. പലപ്പോഴും ഇത്തരത്തിൽ ഇരിക്കുന്ന പണയങ്ങൾ പലിശ അടച്ച് പുതുക്കാതെ തുക കൂട്ടി വെച്ച് പുതുക്കുകയാണ് ആളുകൾ ചെയ്യുന്നത്. ബാങ്കുകളിലും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും ഈ രീതിയിൽ സ്വർണ്ണ വായ്പ പുതുക്കുമ്പോൾ വർദ്ധിച്ചുവരുന്ന സാമ്പത്തിക ബാധ്യതയെ കുറിച്ചുള്ള ബോധം ഉപഭോക്താക്കൾക്ക് നഷ്ടപ്പെടുത്തുന്നു എന്നതാണ് യാഥാർത്ഥ്യം. പലിശ അടക്കാതെ തുക കൂട്ടിവെച്ച് സ്വർണ്ണ പണയം പുതുക്കുന്നതിന്റെ പ്രതികൂല വശങ്ങൾ വിശദമായി ചുവടെ വായിക്കാം.
അധിക മൂല്യം വരവ് വെക്കുന്നത് പലിശയിലേക്ക്
ഓരോ വർഷവും ഓരോ വർഷവും വർദ്ധിക്കുന്ന വിപണി വിലയ്ക്ക് അനുസരിച്ച് സ്വർണ്ണം പുതുക്കി വെക്കുമ്പോൾ അധിക തുകയായി കിട്ടുന്ന പണം പലിശയിലേക്കാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ വരവ് വെക്കുന്നത്. ഈ പണം യഥാർത്ഥത്തിൽ നിങ്ങളുടെ കൈകളിൽ എത്തുന്നില്ല. പ്രത്യക്ഷത്തിൽ കീശയിൽ നിന്ന് പോകുന്നില്ലെങ്കിലും വർദ്ധിക്കുന്ന സ്വർണ്ണവിലയുടെ ആനുകൂല്യം നിങ്ങൾക്ക് ലഭ്യമാകുന്നില്ല എന്ന യാഥാർത്ഥ്യം നിങ്ങൾ വളരെ വൈകിയാണ് തിരിച്ചറിയുന്നത്. അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോകാനും സാധ്യതയുണ്ട്.
വായ്പ ബാധ്യതയിലെ വർദ്ധനവ്
പലിശ അടയ്ക്കാതെ പണയം പുതുക്കുമ്പോൾ നിങ്ങളുടെ വായ്പ ബാധ്യതയിലെ വർദ്ധനവ് പലപ്പോഴും നമ്മൾ തിരിച്ചറിയുന്നില്ല. നമ്മുടെ കൈകളിൽ നിന്ന് പലിശയിനത്തിൽ പണം പോകുന്നില്ലെങ്കിലും നമ്മുടെ വായ്പ ബാധ്യതയിൽ ഇത് സൃഷ്ടിക്കുന്ന അധിക തുക വിപണി വിലയിലെ വർദ്ധനവിന്റെ ആനുകൂല്യം നഷ്ടമാക്കുകയും നമ്മളെ കൂടുതൽ ബാധ്യതക്കാരനാക്കി തീർക്കുകയും ചെയ്യുന്നു.
കൈവിട്ടു പോകുന്ന സ്വത്ത്
അടിസ്ഥാനപരമായി നമ്മളുടെ എന്ന് നമ്മൾ വിശ്വസിക്കുന്ന സ്വർണം നാം അറിയാതെ നമുക്ക് കൈവിട്ടു പോകുന്നു എന്നതാണ് പലിശ അടയ്ക്കാതെ സ്വർണപ്പണയം പുതുക്കുമ്പോൾ യഥാർത്ഥത്തിൽ സംഭവിക്കുന്നത്. ഇത്തരത്തിൽ മൂന്നോ നാലോ വർഷം തുടർച്ചയായി പലിശ അടയ്ക്കാതെ പണയം പുതുക്കിയാൽ പിന്നീട് ആ സ്വർണ്ണം തിരിച്ചെടുക്കണമെങ്കിൽ ഉണ്ടാക്കേണ്ട പണം പലപ്പോഴും ഉപഭോക്താവിനെ കൊണ്ട് ഒരുമിച്ച് സ്വരുക്കൂട്ടാൻ കഴിയുന്ന ആവില്ല. അടിസ്ഥാനപരമായി ഇത് നമ്മൾ നമ്മുടേതെന്ന് കരുതുന്ന സ്വത്ത് നാം പോലും അറിയാതെ നമുക്ക് നഷ്ടപ്പെടുത്തുന്നു.
സ്വർണത്തിന്റെ വിലമാറ്റങ്ങളിൽ നിന്ന് സ്വാതന്ത്ര്യം:
സ്വർണവില മാർക്കറ്റ് മാറ്റങ്ങൾക്ക് വിധേയമാണ്. സ്വർണ വായ്പ എടുത്തപ്പോഴുള്ള വില നിലവാരത്തിൽ നിന്ന് സ്വർണത്തിന്റെ മൂല്യം വളരെയധികം കുറയുമ്പോൾ വായ്പയുടെ തുക തിരിച്ചടക്കുന്നതിൽ പ്രയാസമുണ്ടാകും.
ക്രെഡിറ്റ് സ്കോറിലെ വീഴ്ച്ച: സ്വർണ്ണ പണയം തുടർച്ചയായി പലിശ അടയ്ക്കാതെ പുതുക്കുമ്പോൾ ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്കോറിനെ ഇത് ചെറിയ അളവിലെങ്കിലും ബാധിക്കാറുണ്ട്. ചെറിയ വ്യതിയാനം ആയതുകൊണ്ട് തന്നെ ഇതിനെക്കുറിച്ച് നാം ബോധവാന്മാരാകുന്നില്ല എന്നതാണ് സത്യം. പല ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നിലവിൽ സ്വർണ്ണ പണയ വായ്പ നൽകുമ്പോൾ സിബിൽ സ്കോർ പരിശോധിക്കാറുമില്ല.
മറ്റു ലോണുകൾ ലഭ്യമാകുന്നതിനുള്ള സാധ്യതകൾ കുറയ്ക്കുന്നു: ഒരു ഉപഭോക്താവിന്റെ വായ്പ അപേക്ഷ വരുമ്പോൾ ക്രെഡിറ്റ് സ്കോർ റിപ്പോർട്ടുകൾ ധനകാര്യ സ്ഥാപനങ്ങൾ പരിശോധിക്കാറുണ്ട്. തുടർച്ചയായി പലിശ അടയ്ക്കാതെ മൂല്യംകുട്ടി സ്വർണ്ണപ്പണയം പുതുക്കുന്നതിനെ കുറിച്ചുള്ള വിശദവിവരങ്ങൾ ഇത്തരം റിപ്പോർട്ടുകളിൽ പ്രതിപാദിക്കപ്പെടും. ഇത് ഒരു ബാങ്കർ ആരോഗ്യകരമായ ഒരു പ്രവണതയായി കണക്കാക്കുന്നില്ല തന്നെ നിങ്ങളുടെ വായ്പ അപേക്ഷ നിരസിക്കപ്പെടാൻ ഉള്ള സാധ്യത വർദ്ധിപ്പിക്കുന്നു.