വ്യക്തിഗത വായ്പ പെട്ടെന്ന് അനുവദിക്കുന്നതിന് നല്ല ക്രെഡിറ്റ് സ്‌കോര്‍ ആവശ്യമാണ്. ഇന്ത്യയില്‍ ഒരു വ്യക്തിഗത ലോണിനുള്ള ഏറ്റവും കുറഞ്ഞ ക്രെഡിറ്റ് സ്‌കോര്‍ സാധാരണയായി 650 മുതല്‍ 750 വരെയാണ്.
വായ്പകളുടെയും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളുടെയും സമയബന്ധിതമായ തിരിച്ചടവാണ് ക്രെഡിറ്റ് സ്‌കോറിനെ പ്രധാനമായും ബാധിക്കുന്നത്. ക്രെഡിറ്റ് സ്കോർ കുറയുന്നത് വായ്പ എടുക്കാനുള്ള നീക്കത്തെ ബാധിക്കും. ക്രെഡിറ്റ് സ്കോറിനെ ചുറ്റിപ്പറ്റി നിരവധി തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. ക്രെഡിറ്റ് സ്‌കോറിനെ സംബന്ധിച്ച ചില തെറ്റിദ്ധാരണകളെക്കുറിച്ച് മനസിലാക്കാം.
എന്താണ് ക്രെഡിറ്റ് സ്കോർ?
നിങ്ങളുടെ ക്രെഡിറ്റ് ചരിത്രത്തെ അടിസ്ഥാനമാക്കി, ക്രെഡിറ്റ് യോഗ്യത പ്രതിഫലിപ്പിക്കുന്ന മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്‌കോര്‍. തിരിച്ചടവ് ചരിത്രം, ക്രെഡിറ്റ് വിനിയോഗം, ക്രെഡിറ്റ് ചരിത്രത്തിന്റെ ദൈര്‍ഘ്യം തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്താണ് ക്രെഡിറ്റ് സ്കോർ കണക്കാക്കുന്നത്. ഉയർന്ന ക്രെഡിറ്റ് സ്‌കോർ ഉപയോഗിച്ച്, വ്യക്തിഗത വായ്പകളും ക്രെഡിറ്റ് കാർഡുകളും എളുപ്പത്തില്‍ നേടാൻ കഴിയും. സ്കോർ കുറവാണെങ്കില്‍, ഉയർന്ന പലിശ നിരക്കില്‍ വായ്പയെടുക്കുന്നതിന് കുറച്ച് ഓപ്ഷനുകള്‍ മാത്രമേ ഉണ്ടാകൂ.
ക്രെഡിറ്റ് സ്കോറുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍
1. ക്രെഡിറ്റ് സ്കോർ പതിവായി പരിശോധിക്കുക:
ഇതേറ്റവും സാധാരണയായ തെറ്റിദ്ധാരണകളിലൊന്നാണ്. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കുന്നതിനെ “സോഫ്റ്റ് എൻക്വയറി” എന്ന് വിളിക്കുന്നു, അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കില്ല. സ്കോർ പതിവായി പരിശോധിക്കുന്നത് നിങ്ങളെ അറിയിക്കുകയും ആവശ്യാനുസരണം അനുചിതമായ നടപടികള്‍ സ്വീകരിക്കാൻ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുന്നു.
2. വരുമാനം ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്നു:
ക്രെഡിറ്റ് സ്‌കോർ നിർണ്ണയിക്കുന്നത് ക്രെഡിറ്റ് റിപ്പോർട്ടിലെ വിവരങ്ങള്‍ കണക്കാക്കി മാത്രമാണ്, നിങ്ങളുടെ വരുമാനം പരിഗണിക്കുന്നില്ല. വരുമാനം കടം വീട്ടാനുള്ള ഒരാളുടെ കഴിവിനെ നിർണയിക്കുന്നുണ്ടെങ്കിലും, ഒരു വ്യക്തിയുടെ ഉയർന്ന ശമ്ബളം അയാള്‍ക്ക് നല്ല ക്രെഡിറ്റ് സ്കോർ ഉണ്ടെന്ന് അർത്ഥമാക്കുന്നില്ല. മറുവശത്ത്, കുറഞ്ഞ ശമ്ബളമുള്ള ഒരാള്‍ ഇഎംഐ ശരിയായ സമയത്ത് അടയ്ക്കുന്നുണ്ടെങ്കില്‍ അയാളുടെ ക്രെഡിറ്റ് സ്കോർ ഉയർന്നതായിരിക്കും.
3. വായ്പ അനുവദിക്കുന്നത് ക്രെഡിറ്റ് സ്‌കോറിനെ മാത്രം കണക്കാക്കിയാണ്:
ക്രെഡിറ്റ് സ്കോർ വായ്പ അനുവദിക്കുന്ന ഘടകങ്ങളിലൊന്നാണ്. കടം കൊടുക്കുന്നവർ നിങ്ങളുടെ തൊഴില്‍, വരുമാന സ്ഥിരത, തിരിച്ചടവ് ചരിത്രം, വായ്പയുടെ തരം അല്ലെങ്കില്‍ ക്രെഡിറ്റ് ഉല്‍പ്പന്നം എന്നിവ പരിഗണിക്കുന്നു. ഉയർന്ന ക്രെഡിറ്റ് സ്കോർ കൊണ്ട് മാത്രം വായ്പ കിട്ടണമെന്ന് ഉറപ്പില്ല.
4. പഴയ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുന്നത് ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നു:
ഒരു പഴയ ക്രെഡിറ്റ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നത് യഥാർത്ഥത്തില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ മോശമായി ബാധിച്ചേക്കാം. പഴയ അക്കൗണ്ടുകള്‍ നിങ്ങളുടെ ക്രെഡിറ്റ് ചരിത്രം കാണിക്കുന്നു. ഇഎംഐ തിരിച്ചടവ് മനസിലാക്കാൻ കടം കൊടുക്കുന്നവർ നോക്കുന്നത് പഴയ അക്കൗണ്ടുകളാണ്. അതിനാല്‍ അനാവശ്യ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുന്നതിനുപകരം, അവ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യാൻ ശ്രമിക്കുക.
5. ഡെബിറ്റ് കാർഡുകള്‍ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നു:
ഡെബിറ്റ് കാർഡുകള്‍ ദൈനംദിന ചെലവുകള്‍ കൈകാര്യം ചെയ്യാൻ സഹായിക്കുന്നു, എന്നാല്‍ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ സഹായിക്കുന്നില്ല. ക്രെഡിറ്റ് കാർഡുകളില്‍ നിന്ന് വ്യത്യസ്തമായി, ഡെബിറ്റ് കാർഡുകള്‍ ഒരു വായ്പക്കാരനില്‍ നിന്ന് പണം കടം വാങ്ങുന്നില്ല; അവ നിങ്ങളുടെ അക്കൗണ്ടിലെ പണത്തില്‍ നിന്ന് നേരിട്ട് എടുക്കുന്നു. ക്രെഡിറ്റ് കാർഡ് ബാധ്യതകള്‍ കൃത്യസമയത്ത് അടച്ച് ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുക.