ഇന്ത്യൻ മ്യൂച്വല്‍ ഫണ്ട് രംഗം വളർച്ചയുടെ പാതയിലാണ്. 2019-20 ല്‍ 22.26 ലക്ഷം കോടി രൂപയില്‍ നിന്ന് 2024 ഒക്ടോബറില്‍ 67.09 ലക്ഷം കോടി രൂപയായി വളർന്നിട്ടുണ്ട്.
ഓരോ വിഭാഗങ്ങളിലെയും മൂച്വല്‍ ഫണ്ടുകള്‍ വ്യത്യസ്തമായ വരുമാനമാണ് നിക്ഷേപകന് നല്‍കുക. റിട്ടേണ്‍ നോക്കിയാണ് പലരും മൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നത്. ഉയർന്ന ആദായം നല്‍കിയതായി കണ്ടാല്‍ നിക്ഷേപകർ കൂട്ടത്തോടെ ആ ഫണ്ടുകളില്‍ നിക്ഷേപിക്കും. എന്നാല്‍ എല്ലാ കാലത്തും ഈ ഫണ്ടുകള്‍ മികച്ച ആദായം നല്‍കിക്കൊള്ളണമെന്നില്ല. റിസ്‌ക് എടുക്കാനുള്ള കഴിവും നിക്ഷേപ കാലയളവും സാമ്ബത്തിക ലക്ഷ്യങ്ങളുമൊക്കെ ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നതിനു മുൻപ് ശ്രദ്ധിക്കണം. കഴിഞ്ഞ അഞ്ച് വർഷത്തിനിടയില്‍ മികച്ച വരുമാനം നല്‍കിയ 10 മ്യൂച്വല്‍ ഫണ്ടുകളെക്കുറിച്ച് അറിയാം.
1. ക്വാണ്ട് സ്മോള്‍ ക്യാപ് ഫണ്ട്
ക്വാണ്ട് സ്മോള്‍ ക്യാപ് ഫണ്ടുകള്‍ കഴിഞ്ഞ അഞ്ച് വർഷമായി നല്ല വരുമാനം നല്‍കുന്നുണ്ട്. ഉയർന്ന വളർച്ചാ സാധ്യതയുള്ള സ്മോള്‍ ക്യാപ് സ്റ്റോക്കുകളിലാണ് ഈ ഫണ്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാല്‍, ചെറിയ കമ്ബനികളിലെ ചാഞ്ചാട്ടം മൂലം ഉയർന്ന അപകടസാധ്യതയും ഈ ഫണ്ടിനുണ്ട്. 5 വർഷത്തെ റിട്ടേണ്‍ നിരക്ക് 34.66 ശതമാനമാണ്. 10 വർഷത്തെ റിട്ടേണ്‍ നിരക്ക് 21.9 ശതമാനമാണ്.
2. ക്വാണ്ട് ഇൻഫ്രാസ്ട്രക്ചർ ഫണ്ട്
അടിസ്ഥാന സൗകര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വികസനത്തില്‍ നിന്ന് ക്വാണ്ട് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് നേട്ടം ഉണ്ടാക്കുന്നു. ഫണ്ടിന്റെ ഉയർന്ന വരുമാനം നിർമ്മാണ, വ്യാവസായിക, അനുബന്ധ മേഖലകളുടെ കുതിച്ചുയരുന്ന വളർച്ചയെ പ്രതിഫലിപ്പിക്കുന്നു. 37.9% ആണ് 5 വർഷത്തെ റിട്ടേണ്‍. 10 വർഷത്തെ റിട്ടേണ്‍ 20.4% ആണ്.
3. നിപ്പോണ്‍ ഇന്ത്യ സ്മോള്‍ ക്യാപ് ഫണ്ട്
സ്മോള്‍ ക്യാപ് വിഭാഗത്തിലെ മുൻനിര ഫണ്ടുകളിലൊന്നാണ് നിപ്പോണ്‍ ഇന്ത്യ സ്മോള്‍ ക്യാപ് ഫണ്ട്. വളർന്നുവരുന്ന ചെറുകിട കമ്ബനികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ ഫണ്ട് സ്ഥിരമായ വളർച്ച കാണിച്ചിട്ടുണ്ട്. ഈ ഫണ്ടിലെ 5 വർഷത്തെ റിട്ടണ്‍ 36.6 ശതമാനവും 10 വർഷത്തെ റിട്ടേണ്‍ 23.5 ശതമാനവുമാണ്.
4. ക്വാണ്ട് ഫ്ലെക്സി ക്യാപ് ഫണ്ട്
ക്വാണ്ട് ഫ്ലെക്സി ക്യാപ് ഫണ്ട് കഴിഞ്ഞ 10 വർഷമായി നല്ലൊരു വാർഷിക വരുമാനം നല്‍കിയിട്ടുണ്ട്. ഈ ഫണ്ടിലെ 5 വർഷത്തെ റിട്ടേണ്‍ 35.5% ആണ്. 10 വർഷത്തെ റിട്ടേണ്‍ 21.2% ആണ്.
5. എസ്ബിഐ സ്മോള്‍ ക്യാപ് ഫണ്ട്
സ്മോള്‍ ക്യാപ് വിഭാഗത്തില്‍ ദീർഘകാല വളർച്ച ആഗ്രഹിക്കുന്ന നിക്ഷേപകർക്കിടയില്‍ ഈ ഫണ്ട് ജനപ്രിയമാണ്. 29.1% ആണ് 5 വർഷത്തെ റിട്ടേണ്‍. 22.7% ആണ് 10 വർഷത്തെ റിട്ടേണ്‍.
6. ആക്സിസ് സ്മോള്‍ ക്യാപ് ഫണ്ട്
ആക്സിസ് സ്മോള്‍ ക്യാപ് ഫണ്ട് ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് സാധ്യതയുള്ള ചെറുകിട കമ്ബനികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, വളർന്നുവരുന്ന ബിസിനസുകളില്‍ നിന്ന് നിക്ഷേപകർക്ക് നേട്ടമുണ്ടാക്കാനുള്ള അവസരം നല്‍കുന്നു. 5 വർഷത്തെ റിട്ടേണ്‍ 29.4 ശതമാനവും 10 വർഷത്തെ റിട്ടേണ്‍ 20.6 ശതമാനവുമാണ്.
7. എച്ച്‌എസ്ബിസി സ്മോള്‍ ക്യാപ് ഫണ്ട്
എച്ച്‌എസ്‌ബിസി സ്മോള്‍ ക്യാപ് ഫണ്ട് കഴിഞ്ഞ അഞ്ച് വർഷമായി മികച്ച വരുമാനം നല്‍കിയിട്ടുണ്ട്. ഉയർന്ന വളർച്ചാ സാധ്യതയുള്ള വളർന്നുവരുന്ന കമ്ബനികളെ ഈ ഫണ്ട് ലക്ഷ്യമിടുന്നു. 31.0% ആണ് 5 വർഷത്തെ റിട്ടേണ്‍. 20.4% ആണ് 10 വർഷത്തെ റിട്ടേണ്‍.
8. ഡിഎസ്‌പി സ്മോള്‍ ക്യാപ് ഫണ്ട്
ഡിഎസ്‌പി സ്മോള്‍ ക്യാപ് ഫണ്ടിന് സ്ഥിരമായ വരുമാനത്തിന്റെ മികച്ച ട്രാക്ക് റെക്കോർഡ് ഉണ്ട്. 5 വർഷത്തെ റിട്ടേണ്‍ 31.2% ആണ്. 10 വർഷത്തെ റിട്ടേണ്‍ 20.4% ആണ്.
9. മോത്തിലാല്‍ ഒസ്‌വാള്‍ മിഡ്‌ക്യാപ് ഫണ്ട്
മോത്തിലാല്‍ ഒസ്‌വാള്‍ മിഡ്‌ക്യാപ് ഫണ്ട് വളർച്ചാ സാധ്യതയുള്ള മിഡ് ക്യാപ് കമ്ബനികളെ ലക്ഷ്യമിടുന്നു. 5 വർഷത്തെ റിട്ടേണ്‍ 32.4 ശതമാനവും 10 വർഷത്തെ റിട്ടേണ്‍ 21.6 ശതമാനവുമാണ്.
10. എഡല്‍വെയ്‌സ് മിഡ് ക്യാപ് ഫണ്ട്
ഈ ഫണ്ട് ഉയർന്ന വളർച്ചാ സാധ്യതയുള്ള മിഡ് ക്യാപ് സ്റ്റോക്കുകളില്‍ നിക്ഷേപിക്കുന്നു. 30.9% ആണ് 5 വർഷത്തെ റിട്ടേണ്‍. 20.8% ആണ് 10 വർഷത്തെ റിട്ടേണ്‍.