പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പിന്റെ ചെയർമാനുമാണ് എം.എ യൂസഫലി. 2024 സെപ്റ്റംബറിലെ കണക്ക് പ്രകാരം വിവിധ രാജ്യങ്ങളിലായി 200ലധികം ലുലു ഹൈപ്പർമാർക്കറ്റും 24 ഷോപ്പിംഗ് മാളുമുണ്ട്.
ഇന്ത്യയില്‍ മാത്രം 7 ലുലു മാള്‍ ഉണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ലുലു മാള്‍ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്നതാണ്. ഇന്ത്യയിലും തിരുവനന്തപുരത്തെ മാള്‍ തന്നെയാണ് നിലവില്‍ വലുത്.
റീട്ടെയില്‍ ബിസിനസില്‍ പറന്നുയരുന്ന എം.എ യൂസഫലിയ്ക്ക് ഓഹരി വിപണിയിലും നിക്ഷേപമുണ്ട്. ലുലു മാള്‍ എന്ന പേര് കേട്ട് വളർന്നവർക്ക് എം.എ യൂസഫലി എന്ന പേരിനോടും ബഹുമാനമുണ്ട്. ഇപ്പോള്‍ ഓഹരി വിപണിയിലും വമ്ബൻ നേട്ടമാണ് അദ്ദേഹം സ്വന്തമാക്കുന്നത്. നിലവില്‍ ബാങ്ക് ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതിലാണ് എം.എ യൂസഫലിയുടെ ശ്രമം. അതിൻ്റെ ഭാഗമായി സൗത്ത് ഇന്ത്യൻ ബാങ്ക്, സി.എസ്.ബി, ഇസാഫ് സ്മാള്‍ ഫിനാൻസ് ബാങ്ക്, ഫെഡറല്‍ ബാങ്ക് തുടങ്ങിയവയിലാണ് അദ്ദേഹം ഓഹരികള്‍ വാങ്ങിയത്.
എം.എ യൂസഫലിയുടെ പുതിയ പോർട്ട്ഫോളിയോ പരിശോധിക്കാം.
സൗത്ത് ഇന്ത്യൻ ബാങ്ക്: ഈ ബാങ്കിന്റെ 4.32% ഓഹരികള്‍ എം.എ യൂസഫലി വാങ്ങിയിട്ടുണ്ട്. അതായത് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 112,949,061 ഓഹരികളാണ് അദ്ദേഹം വാങ്ങിയത്. നിലവില്‍ ഈ ഓഹരികളുടെ മൂല്യം 271.3 കോടി രൂപയാണ്. 2024 സെപ്തംബർ പാദത്തില്‍ സൗത്ത് ഇന്ത്യൻ ബാങ്കില്‍ അദ്ദേഹം പുതിയ നിക്ഷേപം നടത്തി.
സി.എസ്.ബി ബാങ്ക് ഓഹരികള്‍: കാത്തലിക് സിറിയൻ ബാങ്ക് അഥവാ സി.എസ്.ബിയില്‍ 3,756,427 ഓഹരികളാണ് എം.എ യൂസഫലി വാങ്ങിയത്. ഇത് 2.17% ഷെയറാണ്. നിലവിലെ ഇതിന്റെ മൂല്യം 116.1 കോടി രൂപയാണ്. അത് ഇനിയും വർദ്ധിച്ചേക്കാം.
ഇസാഫ് സ്മാള്‍ ഫിനാൻസ് ബാങ്ക്: ഇന്ത്യയിലെ മികച്ച ചെറുകിട ധനകാര്യ ബാങ്കുകളിലൊന്നാണ് ഇസാഫ്. കേരളത്തിലെ തൃശൂരിലാണ് ഇസാഫിന്റെ ആസ്ഥാനം. ഇവിടെ എ.എ യൂസഫലിയ്ക്ക് 4.49% ഓഹരികളാണുള്ളത്. കണക്ക് പ്രകാരം മൊത്തം 23,118,659 ഓഹരികളാണ് കൈവശമുള്ളത്. നിലവില്‍ ഇതിന്റെ മൂല്യം 92.1 കോടി രൂപയുണ്ട്.
ഫെഡറല്‍ ബാങ്ക് ഓഹരികള്‍: ഇവിടെ 3.10% ഓഹരികള്‍ ഹോള്‍ഡ് ചെയ്യുന്നു. അതായത് ആകെ ഫെഡറല്‍ ബാങ്കില്‍ 75,200,640 ഓഹരികള്‍ എ.എ യൂസഫലി വാങ്ങിയിട്ടുണ്ട്. ഇവയുടെ നിലവിലെ മൂല്യം 1,587.9 കോടി രൂപയാണ്. അതായത് ഈ നാലു ബാങ്കുകളിലെ നിക്ഷേപങ്ങളില്‍ ഏറ്റവും വലിയ ഹോള്‍ഡിങ് വാല്യു ഫെഡറല്‍ ബാങ്ക് ഓഹരികള്‍ക്കാണുള്ളത്. രണ്ടാമത് സൗത്ത് ഇന്ത്യൻ ബാങ്കിനും.
ലുലുവിന്റെ ഓഹരി വളർച്ച
കഴിഞ്ഞയാഴ്ചത്തെ യു.എ.ഇ ഓഹരി വിപണിയില്‍ വമ്ബൻ നേട്ടമായിരുന്നു ലുലു റീട്ടെയില്‍ ഹോള്‍ഡിംഗിന് ലഭിച്ചത്. അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (ADX) മുൻപന്തിയിലായിരുന്നു ലുലു. ഇത് വലിയൊരു നേട്ടമാണ്. അതിനു മുന്നേ ലുലു ഐ.പി.ഒ നടന്നിരുന്നു. മൊത്തം 30% ഓഹരികളായിരുന്നു വില്‍പന നടത്തിയത്. 172 ഡോളറാണ് ഈ വർഷത്തെ ഐ.പി.ഒയിലൂടെ ലുലു സമാഹരിച്ചത്. ഈ വർഷം യു.എ.ഇയില്‍ നടന്ന ഏറ്റവും വലിയ ഐ.പി.ഒ എന്ന ഖ്യാതിയും ലുലു സ്വന്തമാക്കി.
ഈ നേട്ടങ്ങള്‍ക്കൊപ്പം ലുലു ഗ്രൂപ്പ് ചെയർമാൻ വിവിധ ഓഹരികളാണ് വാങ്ങിക്കൂട്ടുന്നത്. എം.എ യൂസഫലി ഈ വാങ്ങുന്ന ഓഹരികളെല്ലാം ബാങ്ക് ഓഹരികളാണെന്നത് വലിയ പ്രത്യേകതയാണ്. മാത്രമല്ല അവയുടെ ഹോള്‍ഡിംഗ് മൂല്യവും വർദ്ധിക്കുന്നു.