ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്കായി ഒന്നിലധികം നോമിനികള്‍ നിര്‍ദ്ദേശിക്കുന്ന ബാങ്കിംഗ് നിയമ (ഭേദഗതി) ബില്‍ 2024 ഇന്നലെ മുതല്‍ ആരംഭിച്ച പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും.
ഈ മാസമാദ്യം മണ്‍സൂണ്‍ സെഷനില്‍ ബില്‍ അവതരിപ്പിച്ചെങ്കിലും ചര്‍ച്ചയ്ക്ക് എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ബാങ്കിംഗ് നിയമങ്ങള്‍ (ഭേദഗതി) ബില്‍ പ്രകാരം നിക്ഷേപകര്‍ക്ക് സ്ഥിര നിക്ഷേപങ്ങളില്‍ (എഫ്ഡി) ഒന്നിലധികം നോമിനികളെ വയ്ക്കാന്‍ സാധിക്കും.
അകൗണ്ട് ഉടമ മരിച്ചാല്‍ നോമിനികള്‍ക്ക് എഫ്ഡി നിയമതടസങ്ങളില്ലാതെ കൈകാര്യം ചെയ്യാന്‍ ഇതിലൂടെ സാധിക്കും. സമ്ബാദിക്കുന്നയാളുടെ മരണശേഷം കുടുംബാംഗങ്ങള്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിന് ഇത് വഴിയൊരുക്കും.
കോവിഡിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ പലരും അപ്രതീക്ഷിതമായി മരിക്കുന്ന സാഹചര്യമുണ്ടായതോടെയാണ് നോമിനേഷന്‍റെ കാര്യത്തിലുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് കേന്ദ്രം തീരുമാനിച്ചത്.
നിര്‍ദിഷ്ട ഭേദഗതിയിലൂടെ എഫ്ഡി അക്കൗണ്ട് ഉടമയ്ക്ക് നാല് നോമിനികളെ ചേര്‍ക്കാന്‍ സാധിക്കും. മുമ്ബ് ഒരാളെ മാത്രമായിരുന്നു നോമിനിയാക്കാന്‍ സാധിച്ചിരുന്നത്. ഒരേ സമയം നാല് നോമിനികളെ നിര്‍ദേശിക്കുകയാണെങ്കില്‍ അവര്‍ക്ക് ലഭ്യമാക്കേണ്ട തുകയുടെ ശതമാനം പരാമര്‍ശിക്കണം.
മക്കളെയോ ഭാര്യയെയോ അമ്മയെയോ നോമിനി ആക്കണമെങ്കില്‍, അകൗണ്ട് ഉടമയുടെ മരണത്തെ തുടര്‍ന്നോ നിക്ഷേപകന് തുക ക്ലെയിം ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലോ അവര്‍ക്ക് ക്ലെയിം ചെയ്യാന്‍ കഴിയുന്ന ഷെയറിന്‍റെ ശതമാനം സൂചിപ്പിക്കേണ്ടതുണ്ട്.
തുടര്‍ച്ചയായുള്ള നോമിനേഷനിലൂടെ ഒരു നിശ്ചിത മുന്‍ഗണനാ ക്രമത്തില്‍ നാല് നോമിനികളെ വയ്ക്കാന്‍ ഒരു നിക്ഷേപകനെ അനുവദിക്കുന്നു. മരണം കാരണമോ നിക്ഷേപകന് തുക ക്ലെയിം ചെയ്യാന്‍ കഴിയാത്ത ചില വ്യവസ്ഥകളിലോ നോമിനിക്ക് മുഴുവന്‍ തുകയും ക്ലെയിം ചെയ്യാന്‍ കഴിയും.
നിലവില്‍ പല നിക്ഷേപകരും എഫ്ഡി തുറക്കുമ്ബോള്‍ ബാങ്ക് ഫോമില്‍ നോമിനികളുടെ പേര് നല്‍കുന്നില്ല. കോവിഡിന് ശേഷം മിക്ക ബാങ്കുകളും ഉപഭോക്താക്കളോടും നോമിനിനിയെ നിര്‍ദേശിക്കുന്നതിന് നിര്‍ബന്ധിക്കുന്നുണ്ട്.