സിബില്‍ സ്കോർ എന്താണെന്നതിനെ കുറിച്ച് ഇപ്പോള്‍ പലരും ബോധവാന്മാരാണ്. ഒരു വായ്പ എടുക്കാൻ നേരം അല്ലെങ്കില്‍ ഇഎംഐ വഴി എന്തെങ്കിലും വാങ്ങാൻ നേരം എല്ലാം സിബില്‍ സ്കോർ എന്താണെന്നും അതിന്റെ പ്രാധാന്യം എന്താണെന്നും പലരും തിരിച്ചറിഞ്ഞിട്ടുണ്ടാകും.
എന്താണ് സിബില്‍ സ്കോർ? ഇന്ത്യയിലെ മികച്ച സിബില്‍ സ്കോർ എത്രയാണ്?
സിബില്‍ സ്കോർ അഥവാ ക്രെഡിറ്റ് സ്കോർ എന്നത് സാമ്ബത്തിക സ്ഥിരതയുടെ പ്രതിഫലനമാണ്. അതായത്, നിങ്ങളുടെ സാമ്ബത്തിക കാര്യക്ഷമത അളക്കാനുള്ള ഒരു ഉപകരണം. കടം വാങ്ങിയാല്‍ മുടങ്ങാതെ തിരിച്ചടയ്ക്കാനുള്ള നിങ്ങളുടെ ശേഷി എത്രയായിരിക്കും എന്നതാണ് ബാങ്കുകള്‍ സാധാരണ വായ്പ നല്‍കുമ്ബോള്‍ ശ്രദ്ധിക്കുക. ഇത് അളക്കാനുള്ള അളവുകോലാണ് സിബില്‍ സ്കോർ. 300 മുതല്‍ 900 വരെയുള്ള നമ്ബർ ശ്രേണിയാണ് ഇത്. സിബില്‍ സ്കോർ കൂടുന്നത് അനുസരിച്ച് വായ്പ ലഭിക്കാനുള്ള സാധ്യത കൂടും.
ഇന്ത്യയില്‍, സിബില്‍ സ്കോർ 700 ന് മുകളിലാണെങ്കില്‍ അത് മികച്ച ക്രെഡിറ്റ് സ്കോറായി കണക്കാക്കപ്പെടും. 720 മുതല്‍ 900 വരെയാണ്. നല്ല ക്രെഡിറ്റ് സ്കോർ. 600 മുതല്‍ 699 വരെ ക്രെഡിറ്റ് സ്കോർ ഉള്ളത് വലിയ കുഴപ്പമില്ലാത്തതാണ്. 600-ന് താഴെ ആണ് ക്രെഡിറ്റ് സ്കോറുള്ളത് എങ്കില്‍ ലോണ്‍ കിട്ടാൻ ബുദ്ധിമുട്ടാക്കിയേക്കും. കാരണം ഇത് മോശപ്പെട്ട സ്കോറായാണ് പരിഗണിക്കുന്നത്.
നിങ്ങള്‍ ഇതിനു മുൻപ് വായ്പ തിരിച്ചടവില്‍ മുടക്കം വരുത്തിയിട്ടുണ്ടെകില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ അത് ബാധിച്ചേക്കും. അതിനാല്‍ തിരിച്ചടവുകളെല്ലാം കൃത്യസമയത്താണ് എന്ന് ഉറപ്പുവരുത്തിയാല്‍ സിബില്‍ സ്കോർ ഉയർത്താം