HomeIndiaനികുതി ലാഭിക്കാൻ സഹായിക്കുന്ന 7 നിക്ഷേപ പദ്ധതികൾ: വിശദമായി വായിക്കാം

നികുതി ലാഭിക്കാൻ സഹായിക്കുന്ന 7 നിക്ഷേപ പദ്ധതികൾ: വിശദമായി വായിക്കാം

ബാങ്കുകളും ധനാകാര്യ സ്ഥാപനങ്ങളും വിവിധ കാലയളവിലുള്ള നിക്ഷേപങ്ങള്‍ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇവയില്‍ ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ഇളവ് നല്‍കുന്ന നിരവധി നിക്ഷേപങ്ങളും ഉണ്ട്.

പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ ആദായനികുതി റിട്ടേണ്‍ (ഐടിആർ) ഫയല്‍ ചെയ്യാൻ തയ്യാറെടുക്കുന്നവർ, ഈ സാമ്ബത്തിക വർഷം അവസാനിക്കുന്നതിനു മുൻപായി ഇത്തരത്തില്‍ നികുതി ഇളവ് ലഭിക്കുന്ന സ്കീമുകളില്‍ നിക്ഷേപം നടത്തുന്നത് ഗുണം ചെയ്യും.

ഒരാള്‍ക്ക് നിക്ഷേപിക്കാൻ കഴിയുന്ന നിരവധി നികുതി ഇളവ് നല്‍കുന്ന സ്കീമുകളുണ്ട്. ഇഎല്‍എസ്‌എസ് (ELSS), പിപിഎഫ് (PPF), ഇൻഷുറൻസ് പ്രീമിയം, ഭവന വായ്പയുടെ പ്രിൻസിപ്പല്‍ തുക എന്നിവയും മറ്റുള്ളവയും ഇതില്‍ ഉള്‍പ്പെടുന്നു. പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന നികുതിദായകർക്ക് മാത്രമേ ഈ നികുതി കിഴിവുകള്‍ ലഭ്യമാകൂ. മാത്രമല്ല, ഒരു വർഷത്തില്‍ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് മാത്രമേ നികുതിയിളവ് ലഭിക്കൂ. എല്ലാ സ്കീമുകളിലുമുള്ള ക്യുമുലേറ്റീവ് നിക്ഷേപത്തിന് ഈ പരിധി ബാധകമാണ്.

1. ഇഎല്‍എസ്‌എസ് (ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം):

3 വർഷത്തെ ലോക്ക് ഇൻ കാലയളവുള്ള മ്യൂച്വല്‍ ഫണ്ട് സ്കീമുകളാണ് ഇവ. ഈ സ്കീമുകളില്‍ നിക്ഷേപിക്കുന്നതിലൂടെ നികുതിദായകർക്ക് ആദായനികുതി കിഴിവ് നല്‍കുന്നു.

2. പിപിഎഫ് (പബ്ലിക് പ്രൊവിഡന്റ് ഫണ്ട്):

ഇതൊരു ചെറുകിട സമ്ബാദ്യ പദ്ധതിയാണ്. ഒരാള്‍ക്ക് ഒരു സാമ്ബത്തിക വർഷത്തില്‍ 500 മുതല്‍ 1.5 ലക്ഷം വരെ നിക്ഷേപിക്കാം. ഏഴാം സാമ്ബത്തിക വർഷം മുതല്‍ എല്ലാ വർഷവും പിൻവലിക്കല്‍ അനുവദനീയമാണ്.

3. ഇൻഷുറൻസ് പ്രീമിയം:

ലൈഫ് ഇൻഷുറൻസിനായി അടച്ച ഇൻഷുറൻസ് നികുതിയിളവിന് അർഹമാണ്.

4. ഹോം ലോണ്‍ ഇഎംഐയുടെ പ്രിൻസിപ്പല്‍ തുക:

ഭവന വായ്പ എഎംഐയുടെ പ്രിൻസിപ്പല്‍ തുകയായ 1.5 ലക്ഷത്തിനു വരെ നികുതി ഒഴിവാക്കിയിട്ടുണ്ട്.

5. സുകന്യ സമൃദ്ധി യോജന (SSY):

10 വയസ്സിന് താഴെയുള്ള ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒരു അക്കൗണ്ട് തുറക്കാം. ഒരാള്‍ക്ക് ഒരു സാമ്ബത്തിക വർഷത്തില്‍ കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിക്കാം. ഈ അക്കൗണ്ടിലേക്കുള്ള 250 മുതല്‍ 1.5 ലക്ഷം വരെയുള്ള നിക്ഷേപങ്ങളെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

6. നാഷണല്‍ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് (NSC):

നിക്ഷേപകർക്ക് 1,000 മുതല്‍ അതിനു മുകളിലുള്ള തുക നിക്ഷേപിക്കാൻ അനുവദിക്കുന്ന മറ്റൊരു ചെറുകിട സമ്ബാദ്യ പദ്ധതിയാണിത്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല, എന്നാല്‍ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് മാത്രമേ നികുതി ഇളവ് അനുവദിക്കൂ.

7. സീനിയർ സിറ്റിസണ്‍സ് സേവിംഗ്സ് സ്കീം (SCSS):

പേര് സൂചിപ്പിക്കുന്നത് പോലെ ഈ സ്കീം 60 വയസ്സിന് മുകളിലുള്ള നിക്ഷേപകർക്ക് വേണ്ടിയുള്ളതാണ്. 30 ലക്ഷം വരെ നിക്ഷേപിക്കാം. ഈ സ്കീമില്‍ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് മാത്രമേ നികുതി ഇളവ് ലഭിക്കൂ.

Latest Posts