രാജ്യത്തെ പ്രധാന തിരിച്ചറിയല്‍ രേഖകളില്‍ ഒന്നാണ് പാൻ കാർഡ്. സാമ്ബത്തിക ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതിനൊപ്പം നികുതി അടക്കാനും ഇത് ആവശ്യമാണ്.
പാൻ എന്നാല്‍ പെർമനന്റ് അക്കൗണ്ട് നമ്ബർ എന്നതിന്റെ ചുരുക്ക രൂപമാണ്. ഇപ്പോള്‍ പാൻ കാർഡുമായി ബന്ധപ്പെട്ട് പുതിയ പദ്ധതികള്‍ കേന്ദ്ര സർക്കാർ കൊണ്ടു വരുന്നു. പാൻ കാർഡുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എളുപ്പത്തില്‍ പൂർത്തിയാക്കാനാണ് പുതിയ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
പുതിയ പദ്ധതി…
പാൻ 2.0 എന്നാണ് പുതിയ പദ്ധതിയുടെ പേര്. തിങ്കളാഴ്ച കേന്ദ്ര മന്ത്രി സഭാ യോഗത്തിലാണ് ഇതിന് അംഗീകാരം ലഭിച്ചത്. ക്യുആർ കോഡുള്ള പാൻ കാർഡായിരിക്കും ഇത്. നിലവിലുള്ള പാൻ കാർഡിനെ അപ്ഗ്രേഡ് ചെയ്തിട്ടാണ് ഈ ഡിജിറ്റല്‍ സിസ്റ്റത്തിലേക്ക് മാറ്റുന്നത്. അതിനാല്‍ ഇത് എല്ലാവർക്കും ഒരുപോലെ ലഭ്യമാകും. മാത്രമല്ല ഇതിന് ഒരു ഏകീകൃത പോർട്ടല്‍ ഉണ്ടാകും, അത് പൂർണ്ണമായും ഓണ്‍ലൈനായിരിക്കുമെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
വാണിജ്യ മേഖലയില്‍ നിന്നുള്ള ദീർഘ കാലത്തെ ആവശ്യമായിരുന്നു എല്ലാ പാൻ, ടാൻ സേവനങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്ന ഒരു സിസ്റ്റം വേണമെന്നത്. അതിനാല്‍ പൊതു ബിസിനസ് ഐഡന്റിഫയർ നിർമ്മിക്കും. മാത്രമല്ല പാൻ ഡാറ്റ ഉപയോഗിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും പാൻ ഡാറ്റ വോള്‍ട്ട് എന്ന സംവിധാനം നിർബന്ധമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതിലൂടെ ഉപഭോക്താക്കളുടെ ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാൻ സാധിക്കുന്നു.
1,435 കോടി രൂപ ചെലവിലാണ് ഈ പദ്ധതി നിർമിക്കുന്നത്. എന്നാല്‍ ഇത് പൊതുജനങ്ങള്‍ക്ക് യാതൊരു സാമ്ബത്തിക നഷ്ടവും സൃഷ്ടിക്കുന്നില്ല. അതായത് പാൻ കാർഡ് അപ്ഗ്രേഡ് ചെയ്യുന്നത് പൂർണമായും സൗജന്യമായിരിക്കും.
പാൻ 2.0 പദ്ധതിയെ കുറിച്ച് അറിയാം….
നികുതിദായകരുടെ മെച്ചപ്പെട്ട ഡിജിറ്റല്‍ അനുഭവത്തിനായി പിനക്രമീകരിച്ച ഒരു ഇ-ഗവേണൻസ് പ്രോജക്റ്റാണിത്. എല്ലാ പാൻ/ടാൻ സേവനങ്ങളും ഡിജിറ്റലിലേക്ക് മാറുന്നു. ഈ പദ്ധതി നിലവിലുള്ള പാൻ കാർഡിന്റെ അപ്ഗ്രേഡ് ചെയ്തിട്ടുള്ള ഫോർമാറ്റ് ആയിരിക്കും. അതിനാല്‍ തന്നെ നിങ്ങളുടെ നിലവിലെ പാൻ നമ്ബറും നഷ്ടമാവില്ല. പഴയ നമ്ബർ തന്നെയാവും പുതുക്കിയ കാർഡിലും ലഭ്യമാവുന്നത്. ഈ പദ്ധതിയിലൂടെ നികുതിദായകർക്കുള്ള സേവനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കാനും പെട്ടെന്ന് പൂർത്തിയാക്കാനും സഹായിക്കും. എന്തെല്ലാം പ്രത്യേകതകളാണ് ഈ പദ്ധതിയ്ക്കുള്ളത്?
1.മെച്ചപ്പെട്ട ഗുണനിലവാരം
2.എളുപ്പത്തില്‍ ആക്സസ് ചെയ്യാനും വേഗത്തില്‍ വിതരണം ചെയ്യാനും സാധിക്കും.
3.എല്ലാ വിവരങ്ങളും ഒറ്റ കുടക്കീഴില്‍
4.കുറഞ്ഞ ചിലവുള്ളതും എന്നാല്‍ പരിസ്ഥിതി സൗഹാർദ്ദവുമായ പദ്ധതി
5.കൂടുതല്‍ സുരക്ഷയും ഒപ്റ്റിമൈസേഷനും
കണക്കുകകള്‍ പ്രകാരം നിലവില്‍ 78 കോടി ആളുകള്‍ക്കാണ് പാൻ കാർഡ് നല്‍കിയത്. ഇത്രയും ജനങ്ങള്‍ രാജ്യത്ത് പാൻ ഉപയോഗിക്കുന്നു. പുതിയ മാറ്റം എല്ലാവർക്കും കൂടുതല്‍ സൗകര്യപ്രദമാവും. കാർഡ് കൈവശം കൊണ്ട് നടക്കാതെ ക്യൂആർ കോഡിലൂടെ എല്ലാ ഇടപാടുകളും നടത്താം. നിലവിലെ പാൻ കാർഡിന്റെ അപ്ഗ്രേഡ് ഫോർമാറ്റ് മാത്രമായിരിക്കും ഇത്. മാത്രമല്ല ബിസിനസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും ഒരു പൊതു ബിസിനസ് ഐഡൻ്റിഫയറും, ഒരു ഏകീകൃത പോർട്ടലും ഈ പ്രോജക്റ്റില്‍ ഉള്‍പ്പെടുന്നുണ്ട്.