അപ്രതീക്ഷിത സാമ്ബത്തിക ആവശ്യങ്ങള്‍ക്ക് വിവിധ വായ്പകളെയാണ് ആളുകള്‍ ആശ്രയിക്കുന്നത്. ഓരോ ബാങ്കും വ്യത്യസ്ത വായ്പാ ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്.
എന്നാല്‍ പേഴ്സണല്‍ ലേണുകളാണ് എപ്പോഴും ജനപ്രിയമായ വായ്പകള്‍. എറ്റവും എളുപ്പത്തില്‍ വായ്പ അനുവദിച്ചു നല്‍കുന്നതും പേഴ്സണല്‍ ലേണുകള്‍ക്കാണ്. യാതൊരു ഈടും വെക്കാതെ പെട്ടെന്ന് തന്നെ വായ്പ അനുവദിച്ചു തരും എന്നതാണ് ഇതിന്റെ പ്രത്യേകത. കുറഞ്ഞ രേഖകളിലൂടെ ലളിതമായ രീതിയില്‍ പേഴ്സണല്‍ ലോണിന് അപേക്ഷിക്കാം.
വിവാഹം, വിദ്യാഭ്യാസം, തടങ്ങിയ ആവശ്യങ്ങള്‍ക്കും അപ്രതീക്ഷിത ആവശ്യങ്ങള്‍ക്കും പേഴ്സണല്‍ ലോണുകള്‍ എടുക്കുന്നു. എന്നാല്‍ മറ്റു വായ്പകളേ അപേക്ഷിച്ച് പേഴ്സണല്‍ ലോണിന്റെ പലിശ നിരക്ക് വളരെ കൂടുതലാണ്. പലരും ഇതറിയാതെ അമിത പലിശ ഈടാക്കുന്ന പേഴ്സണല്‍ ലോണുകളില്‍ അകപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ വരുമാനം, തൊഴില്‍, പ്രായം, ക്രെഡിറ്റ് സ്കോർ, ബാങ്കിന്റെ ചില മാനദണ്ഡങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പേഴ്സണല്‍ ലോണിന് അപേക്ഷിക്കുന്നത്. ഒരു പേഴ്സണല്‍ ലോണിന് എങ്ങനെ അപേക്ഷിക്കാമെന്ന് നോക്കാം.
പേഴ്സണല്‍ ലോണിന് അപേക്ഷിക്കാം….
കുറഞ്ഞ രേഖകള്‍: ഒരു പേഴ്സണല്‍ ലോണിന് അപേക്ഷിക്കുമ്ബോള്‍ ബാങ്കുകളും എൻ.ബി.എഫ്.സി കളും കുറഞ്ഞ രേഖകളാണ് ആവശ്യപ്പെടുന്നത്. നിങ്ങളുടെ ഐഡന്റിറ്റി, ജോലി, വരുമാനം എന്നിവ പരിശോധിക്കാൻ വേണ്ടിയാണ് രേഖകള്‍ ആവശ്യപ്പെടുന്നത്. കുറഞ്ഞ സമയം കൊണ്ട് കുറഞ്ഞ രേഖകള്‍ സമർപ്പിച്ചാല്‍ മതി.
ബാലൻസ്: പേഴ്സണല്‍ ലോണ്‍ എടുക്കുമ്ബോള്‍ നിലവില്‍ ക്ലോസ് ചെയ്യാത്ത മറ്റൊരു വായ്പയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അതിന്റെ ബാലൻസ് പുതിയ പേഴ്സണല്‍ ലോണിലേക്ക് ട്രാൻസ്ഫർ ചെയ്യാം. നിങ്ങള്‍ക്ക് നല്ല ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കില്‍ ഈ പേഴ്സണല്‍ ലോണിന് കുറഞ്ഞ പലിശ നിരക്കും ലഭിക്കും.
വായ്പാ തുക പെട്ടെന്ന് എത്തും: ലോണിന് അനുമതി ലഭിച്ചാല്‍ മണിക്കൂറുകള്‍ കൊണ്ട് തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്തും. ചിലപ്പോള്‍ 1-2 ബിസിനസ് ദിവസങ്ങള്‍ക്കു ശേഷമാവാം ക്രെഡിറ്റ് ആവുന്നത്.
ഈട് ആവശ്യമില്ല: പേഴ്സണല്‍ ലോണുകള്‍ക്ക് മറ്റു വായ്പകള്‍ പോലെ ഈട് വേണ്ട. നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത, വരുമാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് പേഴ്സണല്‍ ലോണ്‍ അനുവദിക്കുന്നത്.
ഓണ്‍ലൈനിലൂടെ പേഴ്സണല്‍ ലോണിന് അപേക്ഷിക്കാം…..
യോഗ്യത: എവിടെയാണോ വായ്പയ്ക്ക് അപേക്ഷിക്കുന്നത് അവരുടെ വെബ്സൈറ്റ് സന്ദർശിച്ചാല്‍ നിങ്ങള്‍ക്ക് ലോണ്‍ യോഗ്യത ഉണ്ടോയെന്ന് മനസിലാക്കാം. ഉണ്ടെങ്കില്‍ ഒരു പ്രീ- അപ്രൂവ്ഡ് ലോണ്‍ കിട്ടും. ഇല്ലെങ്കില്‍ ബാങ്കിന്റെ യോഗ്യതാ മാനദണ്ഡങ്ങള്‍ പരിശോധിക്കൂ.
അപേക്ഷ: നിങ്ങള്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ മനസ്സിലാക്കിയ ശേഷം അവരുടെ വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാ ഫോം ഓണ്‍ലൈനായി പൂരിപ്പിക്കാൻ തുടങ്ങാം. നിങ്ങളുടെ പ്രായം, ലിംഗഭേദം, വരുമാനം, തൊഴില്‍ എന്നീ വിവരങ്ങള്‍ പൂരിപ്പിക്കുക.
ഡോക്യുമെൻ്റേഷൻ പ്രക്രിയ: ഇത് വളരെ ലളിതവും ദ്രുതഗതിയില്‍ അവസാനിക്കുന്നതുമാണ്. പക്ഷേ ചിലപ്പോള്‍ അധിക രേഖകള്‍ ആവശ്യമായി വന്നേക്കാം.
വായ്പാ നിബന്ധനകള്‍: രേഖകള്‍ സമർപ്പിച്ചതിനു ശേഷം നിങ്ങള്‍ക്ക് വേണ്ട ലോണ്‍ തുക തീരുമാനിക്കുക. ഇതിന്റെ പലിശ നിരക്കും തിരിച്ചടവ് കാലാവധിയും തിരഞ്ഞെടുക്കുക.
ഇത്രയും ചെയ്താല്‍ അപേക്ഷ സമർപ്പിക്കാം. സാധാരണ മണിക്കൂറുകള്‍ കൊണ്ട് തന്നെ വായ്പ അംഗീകരിക്കുകയും തുക ക്രെഡിറ്റാവുകയും ചെയ്യും. ചില സാഹചര്യത്തില്‍ മാത്രം ദിവസങ്ങള്‍ നീണ്ടു പോയേക്കാം.
പേഴ്സണല്‍ ലോണ്‍ ഓഫ് ലൈനായി അപേക്ഷിക്കാം…
ബ്രാഞ്ച് നേരിട്ടെത്തുക: ഓഫ്‌ലൈനായി പേഴ്സണല്‍ ലോണിന് അപേക്ഷിക്കാൻ നേരിട്ട് ബാങ്കില്‍ എത്തണം. ശേഷം അവിടുന്ന് അപേക്ഷാ ഫോം പൂരിപ്പിക്കാവുന്നതാണ്.
രേഖകള്‍: നിങ്ങള്‍ക്ക് പേഴ്സണല്‍ ലോണിന് യോഗ്യതയുണ്ടോയെന്ന് പരിശോധിക്കുവാൻ വിവിധ രേഖകള്‍ സമർപ്പിക്കേണ്ടതുണ്ട്.
പരിശോധിക്കും: രേഖകള്‍ സമർപ്പിച്ചു കഴിഞ്ഞാല്‍ ബാങ്ക് നിങ്ങളുടെ വിവരങ്ങള്‍ പരിശോധിച്ച ശേഷം ലോണ്‍ അപേക്ഷ അംഗീകരിക്കും.
ഈ ലോണ്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ നിശ്ചയിച്ച ലോണ്‍ തുക നിങ്ങളുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യപ്പെടും.
മുൻനിര ബാങ്കുകള്‍ പേഴ്സണല്‍ ലോണിന് നല്‍കുന്ന പലിശ നിരക്ക്
എസ്ബിഐ – 11.35% – 15.50%
എച്ച്.ഡി.എഫ്.സി – 10.75% മുതല്‍
ആക്സിസ് ബാങ്ക് – 11.25% മുതല്‍
ഐ.സി.ഐ.സി.ഐ – 10.85% മുതല്‍
ബാങ്ക് ഓഫ് ബറോഡ – 11.15% – 18.75%
പഞ്ചാപ് നാഷണല്‍ ബാങ്ക് – 10.40% – 16.95%
യെസ് ബാങ്ക് – 10.99% മുതല്‍
യൂണിയൻ ബാങ്ക് – 11.35% – 15.45%
ഇന്ത്യൻ ബാങ്ക് – 10.00% – 15.05%