രാജ്യത്തിന്റെ ഉന്നതിയില്‍ കർഷകർക്ക് വലിയ പങ്കുണ്ട്. വിവിധ കർഷകർ ഉത്പ്പാദനക്ഷമമല്ലാത്ത തരിശുഭൂമികള്‍ കൈവശം വെച്ചിരിക്കുന്നുണ്ട്.
അവർക്ക് പ്രോത്സാഹനം നല്‍കി കൊണ്ട് ഇന്ത്യാ ഗവണ്‍മെന്റ് 2019ല്‍ ആരംഭിച്ച സംരംഭമാണ് PM KUSUM (പ്രധാനമന്ത്രി കിസാൻ ഊർജ സുരക്ഷാ ഇവം ഉത്താൻ മഹാഭിയാൻ) സ്കീം. ഇത്തരം ഭൂമിയില്‍ സൗരോർജ പ്ലാന്റുകള്‍ സ്ഥാപിക്കുവാനാണ് ഈ സ്കീം സഹായിക്കുന്നത്. ഈ പദ്ധതിയിലൂടെ രണ്ട് നേട്ടങ്ങളാണ് ലഭിക്കുക.
വേണമെങ്കില്‍ കർഷകർക്ക് അവരുടെ ഭൂമിയില്‍ സൗരോർജ്ജ നിലയങ്ങള്‍ സ്ഥാപിക്കുകയും ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഡിസ്‌കോമുകള്‍ക്ക് വില്‍ക്കുകയും ചെയ്യാം, അല്ലെങ്കില്‍ സ്ഥിരമായ വാടക ലഭിക്കുന്ന വിധത്തില്‍ അവരുടെ വസ്തുവകകള്‍ പാട്ടത്തിന് നല്‍കാം. അതല്ലെങ്കില്‍ ജലസേചനത്തിനായി സൗരോർജ്ജത്തില്‍ പ്രവർത്തിക്കുന്ന പമ്ബുകള്‍ എടുക്കാം. മാത്രമല്ല വൈദ്യൂതി ഉല്‍പ്പാദിപ്പിച്ച് വില്‍ക്കാനും സാധിക്കും. രണ്ടും ഇരട്ട ആനുകൂല്യം നല്‍കുന്നു.
കർഷകർക്ക് തങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി വില്‍ക്കുകയാണെങ്കില്‍ 25 വർഷത്തോളം പ്രതിവർഷം 60000 മുതല്‍ 1 ലക്ഷം രൂപ വരെ വരുമാനം പ്രതീക്ഷിക്കാം. ഈ ഓഫ് ഗ്രിഡ് ലൊക്കേഷനുകളില്‍ ജലസേചനത്തെ പിന്തുണയ്ക്കുന്നതിനായി, ഈ പദ്ധതി 7.5 എച്ച്.പി വരെ ശേഷിയുള്ള സോളാർ പമ്ബുകള്‍ സ്ഥാപിക്കുകയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ചെലവിൻ്റെ 30% സബ്‌സിഡി നല്‍കുകയും ചെയ്യുന്നുണ്ട്. ബാക്കിയുള്ള 40 ശതമാനത്തിന് 30 വർഷത്തെ കാലാവധിയിലേക്ക് ബാങ്ക് വായ്പ ആവശ്യപ്പെടാം.
ഈ മാർഗത്തിലൂടെ പരമ്ബരാഗത ഡീസല്‍ ജനറേറ്ററുകള്‍ നിർത്തലാക്കുമെന്നും ഇന്ധനച്ചെലവ് ഗണ്യമായി കുറയ്ക്കാമെന്നും കണക്കാക്കുന്നു. മാത്രമല്ല ഈ വായ്പകള്‍ 5-6 വർഷത്തിനുള്ളില്‍ സുഖകരമായി തിരിച്ചടയ്ക്കാനും ലക്ഷ്യമിടുന്നു. ഈ സംരഭത്തില്‍ പങ്കെടുക്കാൻ താല്‍പ്പര്യമുള്ളവർക്കായി ഊർജ മന്ത്രാലയം മുഖേന അപേക്ഷകള്‍ ഓണ്‍ലൈനായി ലഭ്യമാണ്.
സോളാർ സബ്‌സിഡി സ്കീമിൻ്റെ പ്രയോജനങ്ങള്‍
ഗ്രീൻ എനർജി സോല്യൂഷനുകളെയും പ്രത്യേകിച്ച് സോളാർ സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കുന്ന സംരംഭമാണ് PM-KUSUM. ഇതിന് സർക്കാർ ആനുകൂല്യങ്ങളും സബ്സിഡികളും ഉറപ്പാക്കുന്നുണ്ട്. ഈ സംരംഭം കാലാവസ്ഥ വ്യതിയാനങ്ങളെ ചെറുക്കുന്നതിനും ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനും പ്രധാന പങ്ക് വഹിക്കുന്നു. ഈ സംരംഭത്തിലൂടെ കർഷകർക്ക് അവരുടെ കാർഷിക, ഗാർഹിക ആവശ്യങ്ങള്‍ക്കായി ഉല്‍പ്പാദിപ്പിക്കാൻ അനുമതി നല്‍കുന്നു.
പ്രധാനമായും 3 വിഭാഗങ്ങളായിട്ടാണ് ഈ സംരംഭം ക്രമീകരിച്ചിരിക്കുന്നത്. അവ ഏതെല്ലാമെന്ന് പരിശോധിക്കാം.
1) 10,000 മെഗാവാട്ട് വരെ ശേഷിയുള്ള സോളാർ ഉല്‍പ്പാദന സൗകര്യം സ്ഥാപിക്കാൻ കർഷകർ, ഡെവലപ്പർമാർ, സഹകരണ സ്ഥാപനങ്ങള്‍, പഞ്ചായത്തുകള്‍, കർഷക ഉല്‍പ്പാദകർ തുടങ്ങിയവർക്ക് അനുമതി നല്‍കുന്നു.
2) ഗ്രിഡ് കണക്റ്റിവിറ്റി ഇല്ലാത്ത പ്രദേശങ്ങളില്‍ പ്രത്യേകമായി ഓഫ് ഗ്രിഡ് സോളാർ പവർ പമ്ബുകള്‍ സ്ഥാപിക്കാൻ ഈ പദ്ധതിയിലൂടെ ഓരോ കർഷകരെയും പ്രാപ്തരാക്കുന്നു.
3) ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടുള്ള ഏകദേശം 35 ലക്ഷം കാർഷിക പമ്ബുകള്‍ സൗരോർജ്ജമാക്കുന്നതിനു വേണ്ടി ഈ സംരംഭം ശ്രദ്ധിക്കുന്നുണ്ട്.
PM KUSUM- ആവശ്യമായ യോഗ്യതയും രേഖകളും
ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുന്നവർക്ക് സ്വന്തമായി ഭൂമി ഉണ്ടായിരിക്കണം. ഉള്‍ഗ്രാമങ്ങളില്‍ സ്ഥിതിചെയ്യുന്ന ഒട്ടും വികസനം ഇല്ലാത്ത സ്ഥലങ്ങള്‍ക്കാണ് മുൻഗണന. മാത്രമല്ല ഒരു ഇലക്‌ട്രിക്കല്‍ സബ്‌സ്റ്റേഷൻ്റെ 5 കിലോമീറ്റർ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന ഭൂമിയായിരിക്കണം. ഭൂമിയുടെ ഉടമസ്ഥാവകാശത്തിൻ്റെ തെളിവ്, നിലവിലുള്ള ഏതെങ്കിലും പാട്ട കരാറുകള്‍, ബാങ്ക് അക്കൗണ്ടിൻ്റെ വിശദാംശങ്ങള്‍, അഡ്രസ്സ് പ്രൂഫ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, സെല്‍ഫ് ഡിക്ലറേഷൻ, ജിഎസ്ടി രജിസ്ട്രേഷൻ്റെയും ആധാർ കാർഡ്, വോട്ടർ ഐഡി, പാൻ കാർഡ്, ഡ്രൈവർ ലൈസൻസ് എന്നിവയുള്‍പ്പെടെയുള്ള വിവിധ തിരിച്ചറിയല്‍ രേഖകളും ആവശ്യമാണ്.
സോളാർ സബ്‌സിഡിക്ക് എങ്ങനെ അപേക്ഷിക്കാം?
1) ആദ്യം PM KUSUM സ്കീമിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. അതിലുള്ള ആപ്ലിക്കേഷൻ ലിങ്ക് കാണാം.
2) ആപ്ലിക്കേഷനില്‍ കാണുന്ന രണ്ട് ഓപ്ഷനുകളാണ് ഭൂമി പാട്ടത്തിനെടുക്കല്‍ അല്ലെങ്കില്‍ സൗരോർജ്ജത്തില്‍ പ്രവർത്തിക്കുന്ന കാർഷിക പമ്ബുകള്‍ തിരഞ്ഞെടുക്കല്‍. ഇതില്‍ ഒന്ന് തിരഞ്ഞെടുക്കുക.
3) ആവശ്യമായ എല്ലാ രേഖകളും വിവരങ്ങളും നല്‍കി ആപ്ലിക്കേഷൻ പൂരിപ്പിക്കുക.
4) അപേക്ഷ സമർപ്പിക്കുന്നതിനു മുന്നേ തെറ്റുകളില്ലെന്ന് ഉറപ്പ് വരുത്തുക.
5) വിവരങ്ങള്‍ സമർപ്പിച്ചാല്‍ ഒരു രജിസ്ട്രേഷൻ നമ്ബർ ഉള്‍പ്പെടെയുള്ള മെസേജ് വരും. ഇതോടെ അപേക്ഷ പൂർണമായി എന്നർത്ഥം.