മക്കളുടെ ഭാവി സുരക്ഷിതമാക്കാനാണ് ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കുന്നത്. ഇതിനായി പല നിക്ഷേപ മാർഗങ്ങളും അവർ തേടാറുണ്ട്.
രാജ്യത്തെ ജനങ്ങള്‍ക്കായി നിരവധി നിക്ഷേപ സ്കീമുകള്‍ സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. സർക്കാർ പദ്ധതികളില്‍ നിക്ഷേപിക്കുന്നത് മികച്ച ആനുകൂല്യങ്ങള്‍ നല്‍കും. അത്തരത്തിലുള്ള ഒരു സർക്കാർ സ്കീമായ സുകന്യ സമൃദ്ധി യോജനയെക്കുറിച്ചാണ് ഇനി പറയുന്നത്.
പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള സ്കീം ആണിത്. രാജ്യത്തെ ഏതൊരു പൗരനും 10 വയസ്സോ അതില്‍ താഴെയോ പ്രായമുള്ള പെണ്‍മക്കള്‍ക്കായി ഈ സ്കീമില്‍ നിക്ഷേപിക്കാം. സുകന്യ സമൃദ്ധി യോജനയ്ക്ക് കീഴില്‍, പ്രതിവർഷം കുറഞ്ഞത് 250 രൂപ നിക്ഷേപിക്കാം. പരമാവധി 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. മറ്റെല്ലാ സർക്കാർ പദ്ധതികളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ പലിശ നല്‍കുന്ന സ്കീമുകളില്‍ ഒന്നാണിത്. ഇതാണ് സുകന്യ സമൃദ്ധി യോജനയുടെ ഏറ്റവും വലിയ സവിശേഷത. അക്കൗണ്ട് ഉടമകള്‍ക്ക് എല്ലാ വർഷവും 8.2 ശതമാനം പലിശ ലഭിക്കും. ഈ സ്കീമില്‍ കുറച്ച് വർഷത്തേക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നതിലൂടെ നിങ്ങളുടെ പെണ്‍മക്കള്‍ക്ക് 71 ലക്ഷം രൂപ നേടാൻ കഴിയും.
എന്താണ് സുകന്യ സമൃദ്ധി യോജന പദ്ധതി?
കേന്ദ്ര സർക്കാർ ആരംഭിച്ച ഈ പദ്ധതി പ്രകാരം ഏതൊരു ഇന്ത്യൻ പൗരനും തന്റെ മകളുടെ പേരില്‍ നിക്ഷേപം തുടങ്ങാം. പോസ്റ്റ് ഓഫീസിന്റെ ഏത് ശാഖയിലും അക്കൗണ്ട് തുറക്കാവുന്നതാണ്. ഈ സ്കീമിന് കീഴില്‍, 15 വർഷത്തേക്ക് നിക്ഷേപിക്കാം. 21 വർഷം പൂർത്തിയാകുമ്ബോള്‍ പലിശ അടക്കം മുഴുവൻ തുകയും ലഭിക്കും.
സ്കീമുമായി ബന്ധപ്പെട്ട ചില പ്രത്യേക നിയമങ്ങള്‍
ഓരോ പാദത്തിലും സുകന്യ സമൃദ്ധി യോജന പദ്ധതിക്ക് നല്‍കുന്ന പലിശ സർക്കാർ പരിഷ്കരിക്കാറുണ്ട്. പലിശ കൂടുകയോ കുറയുകയോ ചെയ്യുമ്ബോള്‍ കാലാവധി പൂർത്തിയാകുമ്ബോള്‍ ലഭിക്കുന്ന തുകയിലും വ്യത്യാസം വരും. എല്ലാ വർഷവും ഏപ്രില്‍ 5-ന് മുമ്ബായി അക്കൗണ്ടില്‍ തുക നിക്ഷേപിക്കണം, അതുവഴി പരമാവധി പലിശ നേടാനാകും. അക്കൗണ്ട് തുറക്കുന്ന സമയത്ത് നിങ്ങളുടെ മകള്‍ക്ക് 1 വയസ് പൂർത്തിയായിട്ടില്ലെങ്കില്‍, മകള്‍ക്ക് 21 വയസ് തികയുമ്ബോഴല്ല, അക്കൗണ്ട് 21 വർഷം പൂർത്തിയാകുമ്ബോഴാണ് മകള്‍ക്ക് മെച്യൂരിറ്റി തുക ലഭിക്കുക.
71 ലക്ഷം എങ്ങനെ നേടാം?
ഈ സ്കീമില്‍ 15 വർഷത്തേക്ക് പ്രതിവർഷം 1.5 ലക്ഷം രൂപ നിക്ഷേപിക്കാം. അതിലൂടെ പരമാവധി നേട്ടം കൊയ്യാനാകും. എല്ലാ സാമ്ബത്തിക വർഷവും ഏപ്രില്‍ അഞ്ചിന് മുമ്ബ് ഈ തുക അക്കൗണ്ടില്‍ നിക്ഷേപിക്കുമ്ബോള്‍ മാത്രമേ പരമാവധി പലിശ നേടാൻ കഴിയൂ. 15 വർഷത്തേക്ക് ഈ തുക നിക്ഷേപിക്കുമ്ബോള്‍, മൊത്തം നിക്ഷേപം 22,50,000 ആയിരിക്കും. കാലാവധി പൂർത്തിയാകുമ്ബോള്‍ നിങ്ങള്‍ക്ക് 71,82,119 രൂപ ലഭിക്കും. ഇതില്‍ പലിശയിനത്തില്‍ ലഭിക്കുന്ന തുക 49,32,119 രൂപയാണ്. കാലാവധി പൂർത്തിയാകുമ്ബോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ഈ തുക പൂർണമായും നികുതി രഹിതമാണ്.