HomeIndiaലുലു റീട്ടെയിൽ ഓഹരിക്ക് ലിസ്റ്റിംഗ് നഷ്ടം; ഓഹരി വിപണിയിലെത്തുമ്പോൾ യൂസഫലിയുടെ ആസ്തിക്ക് എന്തു...

ലുലു റീട്ടെയിൽ ഓഹരിക്ക് ലിസ്റ്റിംഗ് നഷ്ടം; ഓഹരി വിപണിയിലെത്തുമ്പോൾ യൂസഫലിയുടെ ആസ്തിക്ക് എന്തു സംഭവിക്കും? വിശദമായി വായിക്കാം.

ഐപിഒയിലേക്ക് കടന്നതോടെ റെക്കോഡ് നേട്ടമായിരുന്നു എംഎ യൂസഫ് അലിയുടെ ലുലു ഗ്രൂപ്പ് സ്വന്തമാക്കിയത്. 15000 കോടിയെന്ന ലക്ഷ്യവുമായി ഇറങ്ങിയ കമ്ബനി സമാഹരിച്ചത് മൂന്ന് ലക്ഷം കോടിയായിരുന്നു.

ആദ്യം 25 ശതമാനം ഓഹരിയായിരുന്നു കമ്ബനി ലിസ്റ്റ് ചെയ്തത്. എന്നാല്‍ ലുലു ഐപിഒ ഓഹരികള്‍ക്ക് ആവശ്യക്കാർ ഏറിയതോടെ ലിസ്റ്റിങ് 30 ശതമാനമാക്കി ഉയർത്തി. തുടർന്ന് അപ്രതീക്ഷിത നേട്ടമാണ് കമ്ബനി സ്വന്തമാക്കിയത്. ഐപിഒയിലൂടെ 172 കോടി ഡോളർ കമ്ബനിക്ക് ലഭിച്ചു, 14,520 കോടി രൂപ. 82,000 വരിക്കാരാണ് ലുലുവിന്റെ ഓഹരി വാങ്ങിയത്.

കഴിഞ്ഞ ദിവസമാണ് ലുലു റീടെയില്‍ അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തത്. എന്നാല്‍ ഐപിഒയില്‍ വലിയ നേട്ടം സ്വന്തമാക്കിയ ലുലുവിന് പക്ഷെ അത്തരത്തിലൊരു മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചില്ല . 2.04 ദിർഹം പ്രൈസ് ബ്രാന്റിലായിരുന്നു ലിസ്റ്റിങ് തുടങ്ങിയത്. പക്ഷെ തുടക്കത്തില്‍ തന്നെ ഓഹരി വില ഇടിഞ്ഞ് 1.47 ശതമാനമായി. വ്യാപാരം തുടരവെ നിലമെച്ചപ്പെട്ടെങ്കിലും 2.04 ദിർഹത്തില്‍ തന്നെയാണ് വ്യാപാരം അവസാനിപ്പിച്ചത്. അതായത് വലിയ ലാഭമൊന്നും കമ്ബനിക്ക് സ്വന്തമാക്കാൻ സാധിച്ചില്ല. ചാഞ്ചാട്ടം പ്രകടമാണെങ്കിലും ഓഹരി വില മുന്നേറിയാക്കാമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.

അതേസമയം ലുലു റീട്ടെയ്ലിന്റെ ഓഹരികള്‍ ചെയർമാൻ യൂസഫ് അലിയുടെ ആസ്തിയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലനില്‍ ഫോബ്സ് ഇന്ത്യ അതിസമ്ബന്നരുടെ പട്ടികയില്‍ 39ാം സ്ഥാനത്താണ് എം എ യൂസഫ് അലി. ആഗോള സമ്ബന്നരുടെ പട്ടികയില്‍ 428ാം സ്ഥാനത്തും. പട്ടികയിലെ ഏറ്റവും ധനികനായ മലയാളിയും യൂസഫ് അലി ആണ്. 712 കോടി ഡോളർ ആണ് യൂസഫ് അലിയുടെ ആകെ ആസ്തി. അതായത് ഇന്ത്യൻ രൂപ ഏകദേശം 59,096 കോടി. 2023 ല്‍ അദ്ദേഹത്തിന്‌റെ ആകെ ആസ്തി 530 കോടി ഡോളറായിരുന്നു. ഇതാണ് ഒറ്റ വർഷം കൊണ്ട് 109 കോടി ഉയർന്നത്. ബ്ലൂംബെർഗ് ബില്യണയർ സൂചികയില്‍ യു എ ഇയിലെ അതിസമ്ബന്നരായവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് യൂസഫ് അലിയുടെ സ്ഥാനം.

1974 ലായിരുന്നു യൂസഫ് അലി ലുലു ഗ്രൂപ്പിന് തുടക്കം കുറിക്കുന്നത്. ചെറിയ നിലയില്‍ തുടങ്ങിയ വ്യാപാര സ്ഥാപനത്തിന് ഇന്ന് ജി സി സി രാജ്യങ്ങളിലടക്കം 240 ലധികം ഹൈപ്പർ മാർക്കറ്റുകളും എക്സ്പ്രസ് മിനി മാർക്കറ്റുകളും ഉണ്ട്.

Latest Posts