നവംബർ 14ന് രാജ്യവ്യാപകമായി ശിശുദിനം ആഘോഷിക്കുന്നു. കുട്ടികള്‍ക്ക് മാത്രമായി അവരുടെ അവകാശങ്ങള്‍ക്കായി ഈ ദിവസം ആഘോഷിക്കുന്നു.
ഇന്നത്തെ ജീവിത രീതികള്‍ കുട്ടികളുടെ ബുദ്ധിയേയും വളർച്ചയേയും കാര്യമായി ബാധിക്കുന്നുണ്ട്. വിദ്യാഭ്യാസ രീതികളില്‍ തന്നെ അത്ഭുതകരമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ മാതാപിതാക്കളാണ് മുൻകൈ എടുക്കേണ്ടത്. അതിനാല്‍ അവർക്ക് വേണ്ടി നിക്ഷേപങ്ങള്‍ നടത്തേണ്ടത് അത്യാവശ്യമാണ്.
വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ എല്ലാ ആവശ്യങ്ങള്‍ക്കും വില വർദ്ധിച്ചു വരുന്ന ഈ കാലത്ത് കുട്ടികള്‍ക്കു വേണ്ടി ഒരു സാമ്ബത്തിക സ്രോതസ്സ് ഉണ്ടാവുന്നത് നല്ലതാണ്. മാത്രമല്ല അവരുടെ സമ്ബാദ്യ ശീലം വർദ്ധിപ്പിക്കാനും ഇത് ഇടയാക്കും. കുട്ടികള്‍ക്കായി വസ്ത്രങ്ങള്‍, മിഠായി, ടോയ്സ് എന്നിവ വാങ്ങിക്കൊടുക്കുന്നതു പോലെ അവരുടെ ഭാവി സുരക്ഷിതമാക്കാൻ നല്ല നിക്ഷേപ പദ്ധതികളിലും അവർക്ക് അക്കൗണ്ട് എടുത്ത് കൊടുക്കാൻ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. അത്തരത്തില്‍ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള മികച്ച നിക്ഷേപ പദ്ധതികള്‍ ഏതെല്ലാമെന്ന് നോക്കാം…
1. മൈനർ സേവിംഗ്സ് അക്കൗണ്ട്
18 വയസ്സ് പൂർത്തിയാവാത്തവർക്കായി പ്രത്യേകം തയ്യാറാക്കിയ സേവിംഗ്സ് അക്കൗണ്ടാണിത്. സേവിംഗ്സിനെ കുറിച്ച് കുട്ടികള്‍ക്ക് ലളിതമായി മനസിലാക്കാൻ ഇതിലൂടെ സാധിക്കും. എല്ലാ ബാങ്കുകളും ഇത്തരം അക്കൗണ്ടുകള്‍ നല്‍കുന്നുണ്ട്. കുട്ടികള്‍ക്ക് വേണ്ടി മാതാപിതാക്കള്‍ക്ക് ഈ അക്കൗണ്ട് തുറക്കാം. മാത്രമല്ല ഉയർന്ന പലിശ നിരക്കും കുറഞ്ഞ മെയിൻ്റനൻസ് ഫീസുമാണ് ഈ നിക്ഷേപത്തിന്റെ ആകർഷകമായ ഘടകം. ഈ നിക്ഷേപങ്ങളിലൂടെ പണം പിൻവലിക്കാൻ പരിധികള്‍ ഉള്ളതിനാല്‍ കുട്ടികളുടെ നിക്ഷേപങ്ങള്‍ കൂടുതല്‍ സുരക്ഷിതമായി വളരുന്നു.
2. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ (SIP)
മ്യൂച്ചല്‍ ഫണ്ടില്‍ ദീർഘകാലാടിസ്ഥാനത്തില്‍ ഉയർന്ന വരുമാനം ലഭിക്കുന്ന നിക്ഷേപ മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ (SIP). കുട്ടികള്‍ക്കായി നിക്ഷേപം ആരംഭിക്കുന്നതിനുള്ള മികച്ച മാർഗമാണിത്. എസ്.ഐ.പിയില്‍ ഒരു നിശ്ചിത തുക ഇടയ്‌ക്കിടെ നിക്ഷേപിച്ചാല്‍ അത് വർഷങ്ങള്‍ കൊണ്ട് വലിയ കോർപ്പസായി മാറും.
ചെറു പ്രായത്തില്‍ തന്നെ നിക്ഷേപിച്ചാല്‍ കൂട്ടു പലിശയും ലഭിക്കും. ചെറിയ നിക്ഷേപങ്ങള്‍ പോലും കാലക്രമേണ ഗണ്യമായി വളരും. എസ്.ഐ.പിയിലൂടെ ദീർഘകാലത്തേക്ക് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചാല്‍ ഉയർന്ന വരുമാനം ഉണ്ടാകും.
3. സുകന്യ സമൃദ്ധി യോജന (SSY)
പെണ്‍കുട്ടികളുടെ സാമ്ബത്തിക ഭാവി സുരക്ഷിതമാക്കുന്ന ഒരു സർക്കാർ പിന്തുണയുള്ള സമ്ബാദ്യ പദ്ധതിയാണിത്. ആകർഷകമായ പലിശ നിരക്കും നികുതി ആനുകൂല്യങ്ങളും ഈ സ്കീമിലൂടെ ലഭിക്കുന്നു. ദീർഘകാല നിക്ഷേപമായതിനാല്‍ പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനും വിവാഹാവശ്യങ്ങള്‍ക്കും ഈ സ്കീമില്‍ നിക്ഷേപിക്കാം. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി രഹിത റിട്ടേണുകള്‍ വാഗ്ദാനം ചെയ്യുന്ന ചുരുക്കം ചില സ്കീമുകളില്‍ ഒന്നാണിത്. മാത്രമല്ല സർക്കാർ പിന്തുണയുള്ള പദ്ധതിയായതിനാല്‍ ഇതൊരു സുരക്ഷിത നിക്ഷേപമായിരിക്കും.
4. ആരോഗ്യ ഇൻഷുറൻസ് കവർ
വിദ്യാഭ്യാസ സുരക്ഷ പോലെ തന്നെ ആരോഗ്യ സുരക്ഷയും പ്രധാനമാണ്. അതിനാല്‍ ഒരു ആരോഗ്യ ഇൻഷൂറൻസ് എടുക്കുന്നത് എപ്പോഴും നല്ലതാണ്. കുട്ടികളുടെ ആരോഗ്യത്തിനായി മാത്രം ഉപയോഗിക്കുന്ന ഇത്തരം ഇൻഷുറൻസ് പ്ലാനുകള്‍ വഴി ഗുരുതരമായ രോഗങ്ങളും മറ്റ് മെഡിക്കല്‍ ആവശ്യങ്ങളും പരിരക്ഷിക്കാൻ കഴിയും.
സാമ്ബത്തിക പുസ്തകങ്ങളും ബോർഡ് ഗെയിമുകളും
നിക്ഷപങ്ങള്‍ക്ക് പുറമേ ഈ ശിശുദിനത്തില്‍ സാമ്ബത്തിക വിദ്യാഭ്യാസം വളർത്തുവാനായി സാമ്ബത്തിക പുസ്തകങ്ങളും ബോർഡ് ഗെയിമുകളും കുട്ടികള്‍ക്ക് സമ്മാനിക്കാം. പണം കൈകാര്യം ചെയ്യല്‍, സമ്ബാദ്യം, നിക്ഷേപം എന്നിവയെ കുറിച്ചുള്ള വിശദമായി വിവരങ്ങള്‍ ഇതുവഴി ലഭിക്കും. ക്ലാസിക് ബോർഡ് ഗെയിമുകളായ മോണോപൊളി, ദി ഗെയിം ഓഫ് ലൈഫ്, ക്യാഷ്ഫ്ലോ, പേഡേ തുടങ്ങിയവ സാമ്ബത്തിക സാക്ഷരത പഠിപ്പിക്കുന്നതിനുള്ള രസകരമായ മാർഗമാണ്. ഈ ഗെയിമുകളിലൂടെ സാമ്ബത്തിക മേഖലയിലെ വിവിധ ഭാഗങ്ങളെ കുറിച്ച് ചെറുപ്പം മുതല്‍ പഠിക്കാൻ അവസരം കിട്ടുന്നു.