മക്കള്‍ക്ക് സുരക്ഷിതമായ ഭാവിയും സമ്മർദരഹിതമായ ജീവിതവും നല്‍കാനാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. മകനോ മകളോ ആകട്ടെ, അവരുടെ സാമ്ബത്തിക ഭാവി സുരക്ഷിതമാക്കുകയാണ് മാതാപിതാക്കളുടെ മുൻഗണന.
ഈ ലക്ഷ്യം കൈവരിക്കുന്നതില്‍ ശരിയായ സാമ്ബത്തിക ആസൂത്രണം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നിരവധി നിക്ഷേപ ഓപ്ഷനുകള്‍ ലഭ്യമാണെങ്കിലും, നിങ്ങളുടെ കുട്ടിയുടെ പേരില്‍ ഒരു മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് സുരക്ഷിതത്വവും മനസമാധാനവും നല്‍കും.
എസ്‌ഐപി വഴിയുള്ള നിക്ഷേപം എപ്പോഴും ഫ്ലെക്സിബിളായ നിക്ഷേപ ഓപ്ഷനുകള്‍ നല്‍കുന്നവയാണ്. പ്രതിമാസമോ ത്രൈമാസകമോ അർദ്ധ വാർഷികമോ ആകട്ടെ, നിങ്ങള്‍ക്ക് അനുയോജ്യമായ നിക്ഷേപ തുകയും കാലയളവും തിരഞ്ഞെടുക്കാൻ അനുവദിക്കുന്നു. കൂടാതെ, എസ്‌ഐപി നിക്ഷേപങ്ങള്‍ താല്‍ക്കാലികമായി നിർത്താനോ പിൻവലിക്കാനോ നിക്ഷേപം വർധിപ്പിക്കാനോ ഉള്ള ഓപ്ഷനുകളും നല്‍കുന്നുണ്ട്.
പ്രതിമാസം ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നത്, മികച്ച റിട്ടേണ്‍സ് നല്‍കുക മാത്രമല്ല, ഭാവിയിലേക്കുള്ള സാമ്ബത്തിക ഭദ്രത ഉറപ്പാക്കുകയും ചെയ്യുന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ടതായതിനാല്‍ എസ്‌ഐപിയില്‍ ചില അപകടസാധ്യതകളുണ്ടെന്നതില്‍ സംശയമില്ല. എന്നാല്‍ ദീർഘകാലാടിസ്ഥാനത്തില്‍ എസ്‌ഐപി വഴിയുള്ള മൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ മറ്റൊരു റിസ്കും നല്‍കാത്ത ഉയർന്ന വരുമാനം നല്‍കുമെന്ന കാര്യത്തില്‍ തർക്കമില്ല.
നിരവധി മൂച്വല്‍ ഫണ്ടുകള്‍ വിപണിയില്‍ ലഭ്യമാണ്. നിങ്ങളുടെ സാമ്ബത്തിക ആവശ്യം മനസിലാക്കി അനുയോജ്യമായവ തിരഞ്ഞെടുക്കാവുന്നതാണ്. 500 രൂപയില്‍ നിന്ന് നിക്ഷേപം ആരംഭിക്കാന്‍ കഴിയുന്ന നിരവധി എസ്‌ഐപി പദ്ധതികള്‍ നിലവിലുണ്ട്. പ്രതിമാസം 10,000 രൂപ നിക്ഷേപത്തിലൂടെ 20 വയസ് ആകുമ്ബോഴേക്കും നിങ്ങളുടെ കുട്ടിയെ എങ്ങനെ കോടീശ്വരനാക്കാൻ കഴിയുമെന്ന് നോക്കാം.
ഇതിനായി കുട്ടി ജനിച്ച് ദിവസങ്ങള്‍ക്കകം തന്നെ എസ്‌ഐപിയില്‍ നിക്ഷേപം തുടങ്ങണം. അവർക്ക് 20 വയസ് പൂർത്തിയാകുന്നതുവരെ പ്രതിമാസം 10,000 രൂപ നിക്ഷേപം തുടരണം. 15 ശതമാനം റിട്ടേണ്‍സ് ലഭിക്കുകയാണെങ്കില്‍ കാലാവധി പൂർത്തിയാകുമ്ബോള്‍ നിങ്ങളുടെ മക്കള്‍ കോടിപതികളായി മാറുമെന്ന കാര്യം ഉറപ്പാണ്.
20-ാം വയില്‍ 1.5 കോടി നേടാം
പ്രതിമാസം 10,000 രൂപ എസ്‌ഐപിയില്‍ നിക്ഷേപിച്ചാല്‍ 20 വർഷം പൂർത്തിയാകുമ്ബോള്‍ നിങ്ങളുടെ നിക്ഷേപം 24,00,000 ആയിരിക്കും. ശരാശരി 15 ശതമാനം റിട്ടേണ്‍ നിരക്കില്‍, 20 വർഷം കൊണ്ട് ഏകദേശം 1,27,59,550 രൂപ ലഭിക്കും. കാലാവധി പൂർത്തിയായ 20-ാം വർഷം പ്രതിമാസ എസ്‌ഐപി നിക്ഷേപവും റിട്ടേണ്‍ നിരക്കും കൂടി കണക്കാക്കുമ്ബോള്‍ നിങ്ങളുടെ മൂലധന നേട്ടം 1,51,59,550 രൂപയാണ്. ഇങ്ങനെ നിക്ഷേപം തുടർന്നാല്‍ 20-ാം വയസില്‍ നിങ്ങളുടെ മക്കള്‍ 1.5 കോടിയുടെ ഉടമകളാകും.