HomeIndiaഓഹരി വിപണിയിൽ കരുത്തുറ്റ പ്രകടനവുമായി തിരികെ വരാൻ പി എഫ് സി; സർക്കാർ ധനകാര്യ...

ഓഹരി വിപണിയിൽ കരുത്തുറ്റ പ്രകടനവുമായി തിരികെ വരാൻ പി എഫ് സി; സർക്കാർ ധനകാര്യ സ്ഥാപനത്തിന് പ്രമുഖ അനലിസ്റ്റുകൾ നൽകുന്നത് സ്ട്രോങ്ങ് ബൈ റേറ്റിംഗ്; ലക്ഷ്യ വില എത്തിയാൽ ഹ്രസ്വകാലത്തിൽ നേട്ടം 50 ശതമാനം: വിശദമായി വായിക്കാം

എല്ലാ പത്ത് അനലിസ്റ്റുകളും, സർക്കാർ ഉടമസ്ഥതയിലുള്ള പവർ ഫിനാൻസ് കോർപ്പറേഷൻ (പി‌എഫ്‌സി) ലിമിറ്റഡ്‌ ഷെയറിന് “ബൈ” ശുപാർശ നൽകി. സ്റ്റോക്ക് ₹680 നിലവാരത്തിലേക്ക് ഉയർന്നുപോകുമെന്നാണ് പ്രതീക്ഷ.

പി‌എഫ്‌സി ഷെയറുകൾ അടുത്തകാലത്ത്‌ രേഖപ്പെടുത്തിയ ₹580 എന്ന ഉയർന്ന നിലവാരത്തിൽ നിന്ന് 22% ഇടിഞ്ഞിട്ടുണ്ടെങ്കിലും, ഏറ്റവും പുതിയ വിലലക്ഷ്യം വെള്ളിയാഴ്ചയുടെ ക്ലോസിംഗ് നിരക്കിൽ നിന്ന് 51% വളർച്ചാ സാധ്യത സൂചിപ്പിക്കുന്നു.

കരുത്തുറ്റ പ്രകടനം:

സെപ്റ്റംബർ പാദത്തിൽ, പി‌എഫ്‌സിയുടെ വായ്പ വിതരണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 45% വർദ്ധിച്ച് ₹47,633 കോടിയായി. വായ്പ വിതരണം ഇരട്ടിയിലധികം വർദ്ധിച്ചു.

പി‌എഫ്‌സിയുടെ ആസ്തികൾ (എ.യു.എം) കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9.8% വർദ്ധിച്ച് ₹4.93 ലക്ഷം കോടിയായി.

പാദത്തിൽ ആസ്തി ഗുണനിലവാരത്തിൽ (Asset Quality) ശ്രദ്ധേയമായ പുരോഗതിയുണ്ടായി. മൊത്തം എൻ‌പി‌എ ജൂണിലെ 3.38% മുതൽ 2.71% ആയി കുറഞ്ഞു, കൂടാതെ നെറ്റ് എൻ‌പി‌എ ജൂണിലെ 0.87% മുതൽ 0.72% ആയി കുറഞ്ഞു.

ബ്രോക്കറേജ് സ്ഥാപനം CLSA- പിഎഫ്സിക്ക് ₹610 വിലലക്ഷ്യവും “ഔട്ട്‌പ്പർഫോം” റേറ്റിംഗും നല്കുന്നു. ഏന്നാൽ വായ്പാ വിതരണത്തിൽ ശക്തമായ വളർച്ച ഉണ്ടായിട്ടും പി‌എഫ്‌സിയുടെ വായ്പ വളർച്ച നിലവിൽ മന്ദഗതിയിലാണെന്ന് ബ്രോക്കറേജ് അഭിപ്രായപ്പെട്ടു.

Latest Posts