HomeIndiaപ്രാഥമിക ഓഹരി വില്പനയ്ക്ക് ഒരുങ്ങി റിലയൻസ് ജിയോ; വാർത്തകൾ ഇങ്ങനെ

പ്രാഥമിക ഓഹരി വില്പനയ്ക്ക് ഒരുങ്ങി റിലയൻസ് ജിയോ; വാർത്തകൾ ഇങ്ങനെ

കാത്തുകാത്തിരുന്ന ജിയോ ഐപിഒ അധികം വൈകാതെ ഉണ്ടാകുമെന്ന് സൂചന. 2025ലാണ് ജിയോ ഐപിഒക്ക് തയ്യാറെടുക്കുന്നത്.

റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ടെലികോം വിഭാഗമായ ജിയോയുടെ ഐപിഒ കാത്തിരിക്കുന്ന നിരവധി നിക്ഷേപകരുണ്ട്. റിലയൻസിൻെറ ഏറെ സാധ്യതയുള്ള ടെലികോം വിഭാഗമാണ് ജിയോ എന്നതും കണ്ണുചിമ്മും മുമ്ബുള്ള ജിയോയുടെ വളർച്ചയും നിക്ഷേപകരെ ആകർഷിക്കുന്നു.

10,000 കോടി ഡോളറിലധികമാണ് ബിസിനസിൻ്റെ മൂല്യം. സുസ്ഥിരമായ ബിസിനസ് മോഡല്‍ നിക്ഷേപകർക്ക് നേട്ടം നല്‍കുമെന്നാണ് വിലയിരുത്തല്‍.

47.9 കോടി വരിക്കാരുടെ അടിത്തറ ഇപ്പോള്‍ ജിയോക്കുണ്ട്. സുസ്ഥിരമായ ബിസിനസും വരുമാനവും ഉള്ളതിനാല്‍ 2025-ല്‍ തന്നെ ജിയോ ഐപിഒ ‌ഉണ്ടാകാനുള്ള സാധ്യതകളുണ്ട്.

അതേസമയം റീട്ടെയ്ല്‍ ബിസിനസ് ഐപിഒ ഉടൻ ഉണ്ടാകില്ലെന്നാണ് സൂചന. റിലയൻസ് റീട്ടെയ്‍ലും ഐപിഒക്ക് ഒരുങ്ങുന്നതായി റിപ്പോ‍ർട്ടുകളുണ്ടായിരുന്നു.

റീട്ടെയിലിൻ്റെ ആഭ്യന്തര ബിസിനസ് ശക്തിപ്പെടുത്തിയതിന് ശേഷമായിരിക്കും പ്രാഥമിക ഓഹരി വില്‍പ്പനയെന്നാണ് നിലവിലെ വിവരം. എന്നാല്‍ റിലയൻസ് ഐപിഒ വാർത്തകള്‍ ഒന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പണമൊഴുക്കി വൻകിട നിക്ഷേപകർ

റിലയൻസ് ഇൻഡസ്ട്രീസ് നേരത്തെ തന്നെ ടെലികോം, റീട്ടെയില്‍ യൂണിറ്റുകള്‍ ഐപിഒക്കൊരുങ്ങുന്നതായി പ്രഖ്യാപിച്ചിരുന്നു.

അടുത്ത അഞ്ച് വർഷത്തിനുള്ളില്‍ തന്നെ ലിസ്റ്റിംഗ് പദ്ധതിയിടുന്നതായാണ് 2019-ല്‍ പ്രഖ്യാപിച്ചത്.. അതിനുശേഷം, കെകെആർ, ജനറല്‍ അറ്റ്‌ലാൻ്റിക്, അബുദാബി ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി തുടങ്ങിയ പ്രമുഖ നിക്ഷേപകർ റിലയൻസിൻ്റെ വിവിധ ബിസിനസുകളില്‍ നിക്ഷേപം നടത്തിയിരുന്നു.

ഡിജിറ്റല്‍, ടെലികോം, റീട്ടെയില്‍ സെഗ്‌മെൻ്റുകളിലായി ഏകദേശം 2500 കോടി ഡോളർ നിക്ഷേപമാണ് കമ്ബനി നേടിയത്. ഈ വൻകിട നിക്ഷേപങ്ങള്‍ ജിയോയുടെയും റിലയൻസ് റീട്ടെയിലിൻ്റെയും മൂല്യം കുതിച്ചുയരാൻ കാരണമായി. 10,000 കോടി ഡോളറിലേക്കാണ് മൂല്യം ഉയർന്നത്.

ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ഐപിഒകളില്‍ ഒന്നായിരിക്കും റിലയൻസ് ജിയോയുടെ ഐപിഒ. ‌ഇന്ത്യയില്‍ സാറ്റലൈറ്റ് അധിഷ്ഠിത ഇൻ്റർനെറ്റ് സേവനങ്ങള്‍ ആരംഭിക്കാൻ ഇലോണ്‍ മസ്‌കിൻ്റെ സ്റ്റാർലിങ്ക് തയ്യാറെടുക്കുകയാണ്.

ഇത് ജിയോയുമായുള്ള കടുത്ത മത്സരത്തിന് വഴിവയ്ക്കും. ഇന്ത്യയില്‍ എഐ കമ്ബ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കുന്നതിന് റിലയൻസ് എൻവിഡിയയുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ കമ്ബനിയായി വളർന്ന എൻവിഡിയയുമായുള്ള സഹകരണം റിലയൻസിന് നേട്ടം നല്‍കും. ഇന്ത്യയില്‍ മറ്റ് കമ്ബനികളുമായും എൻവിഡിയ സഹകരണത്തില്‍ ഏ‍ർപ്പെട്ടിട്ടുണ്ടെങ്കിലും റിലയൻസ് ഈ കൂട്ടുകെട്ടില്‍ നിന്ന് മികച്ച നേട്ടമുണ്ടാക്കും.

Latest Posts