വമ്ബൻ വിലക്കുറവ്. സംസ്ഥാനത്ത് ഇന്നത്തെ സ്വർണവില കുത്തനെ ഇടിഞ്ഞു. നവംബറിലെ ഏറ്റവും വലിയ വിലക്കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്.
ഗ്രാമിന് 165 രൂപയാണ് ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത്. സ്വർണം പവന് 1320 രൂപയും കുറഞ്ഞു. അപ്രതീക്ഷിത വിലക്കുറവ് ആഭരണപ്രേമികള്‍ക്കെല്ലാം ഏറെ സന്തോഷിക്കാം. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 7200 രൂപയായി. ഇന്നലെ സ്വർണം ഗ്രാമിന് 7365 രൂപയായിരുന്നു.
ഇന്നത്തെ വില
ഇന്ന് വില കുത്തനെ കുറഞ്ഞു. സ്വർണം ഗ്രാമിന് ഇന്നത്തെ വില 7200 രൂപയായി. പവന് 1320 രൂപ കുറഞ്ഞ് 57,600 രൂപയായി. ഇന്ന് 10 ഗ്രാം സ്വർണം വാങ്ങാൻ 72000 രൂപ വേണം. നവംബറില്‍ കാര്യമായ വിലക്കയറ്റം ഉണ്ടായിട്ടില്ല. എന്നാല്‍ ഇന്നലെ നേരിയ തോതില്‍ വിലക്കയറ്റം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ന് അതിലേറെ വിലക്കുറവും വന്നു. നവംബറിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്. ഒക്ടോബർ 18 ന് ശേഷം ഇന്നാണ് ഗ്രാമിന്റെ വില 7200 ല്‍ നില്‍ക്കുന്നത്.
സന്തോഷിക്കാം….
ഏറെ നാളിനു ശേഷം കുത്തനെ വിലക്കിഴിവ് ഉണ്ടായി. സ്വർണാഭരണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച സമയമാണ്. ജൂലൈയില്‍ കേന്ദ്രസർക്കാർ ഇറക്കുമതി തീരുവ വെട്ടിക്കുറച്ചതോടെ സ്വർണവിലയില്‍ 4000 രൂപയോളം കുറഞ്ഞിരുന്നു. അതിനു ശേഷം ഒറ്റ ദിവസം കൊണ്ടുണ്ടായ ഏറ്റവും വലിയ വിലയിടിവ് ഇന്നാണ് രേഖപ്പടുത്തിയത്.
സ്വർണ വിലയും സ്വർണാഭരണ വിലയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. കാരണം 3% ജി.എസ്.ടി, 53.10 രൂപ ഹോള്‍മാർക്ക് ഫീസ്, പണിക്കൂലി എന്നീ ഘടകങ്ങള്‍ വരുമ്ബോള്‍ ആഭരണ വിലയില്‍ നേരിയ വർദ്ധനവ് ഉണ്ടാവും. എന്നാല്‍ പണിക്കൂലി ഓരോ ജ്വല്ലറിയിലും വ്യത്യസ്തമായതിനാല്‍ ചില മാറ്റങ്ങള്‍ വരും. സാധാരണയായി 5-10 ശതമാനം വരെയാണ് പണിക്കൂലി കണക്കാക്കുന്നത്. എങ്കില്‍ മിനിമം 5% പണിക്കൂലി കണക്കാക്കിയാല്‍ ഇന്ന് കേരളത്തിലെ ഒരു ജ്വല്ലറിയില്‍ നിന്നും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 62,350 രൂപ കൊടുക്കണം.
നവംബർ 1 മുതല്‍ സ്വർണവിലയില്‍ കാര്യമായ കുതിപ്പ് ഉണ്ടായിട്ടില്ല. ഇനിയും വില കുറഞ്ഞാല്‍ ഒക്ടോബർ മാസത്തേക്കാള്‍ കുറഞ്ഞ വിലയില്‍ സ്വർണം വാങ്ങാൻ സാധിക്കും.
സ്വർണ വില മൂക്ക് കുത്തി….
ഇന്നലെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് വിജയിച്ചതോടെ ഡോളറിന്റെ മൂല്യം ഉയർന്നു. മാത്രമല്ല ക്രിപ്റ്റോകറൻസികള്‍ക്ക് റെക്കോർഡ് വളർച്ചയുണ്ടായതും രാജ്യാന്തര തലത്തില്‍ സ്വർണ വില മൂക്ക് കുത്തി വീഴാൻ കാരണമായി. ക്രിപ്റ്റോ, ഡോളർ, ബോണ്ട്, യുഎസ് ഓഹരി വിപണി എന്നിവ വമ്ബൻ കുതിപ്പിലാണ്. ഇതോടെ സ്വർണ നിക്ഷേപങ്ങള്‍ക്ക് കാര്യമായ വീഴ്ച വന്നു. അതും സ്വർണ വില കുറയാൻ ഇടയാക്കി. യു.എസ് തിരഞ്ഞെടുപ്പ് സ്വർണ വിലയില്‍ കാര്യമായ ചാഞ്ചാട്ടം സൃഷ്ടിച്ചിട്ടുണ്ട്.
ഇപ്പോള്‍ ബുക്ക് ചെയ്യാം…
ഇന്ന് സംസ്ഥാനത്ത് സ്വർണ വിലയില്‍ വമ്ബൻ ഇടിവുണ്ടായതിനാല്‍ ഇന്ന് തന്നെ സ്വർണം വാങ്ങാം. വിവാഹ ആവശ്യങ്ങള്‍ക്കും മറ്റുമായി സ്വർണാഭരണം വാങ്ങാൻ ആഗ്രഹിക്കുന്നവർ ഇന്ന് തന്നെ സ്വർണം ബുക്ക് ചെയ്യൂ. കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ ഇന്നാണ് ഏറ്റവും കുറഞ്ഞ സ്വർണ വില രേഖപ്പെടുത്തിയത് എന്നതും വലിയ പ്രത്യേകതയാണ്. അതിനാല്‍ ഇന്നത്തെ വിലയില്‍ സ്വർണം ബുക്ക് ചെയ്താല്‍ നല്ല ലാഭം ഉറപ്പാക്കാം.