HomeIndiaട്രംപ് വിജയിച്ചപ്പോൾ ഇലോൺ മസ്കലിന്റെ ചുണ്ടിൽ വരിഞ്ഞത് ശതകോടികൾ വിലയുള്ള പുഞ്ചിരി; ഒറ്റ...

ട്രംപ് വിജയിച്ചപ്പോൾ ഇലോൺ മസ്കലിന്റെ ചുണ്ടിൽ വരിഞ്ഞത് ശതകോടികൾ വിലയുള്ള പുഞ്ചിരി; ഒറ്റ ദിവസം കൊണ്ട് ആഗോള കോടീശ്വരൻ നേടിയത് 22 ലക്ഷം കോടി രൂപ: വിശദാംശങ്ങൾ വായിക്കാം

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വമ്ബൻ വിജയമാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാള്‍ഡ് ട്രംപ് നേടിയിരിക്കുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയാണ് ട്രംപ് കളം വിട്ടത്. എന്നാല്‍ ഇക്കുറി അതിന് പകരം വീട്ടിയത് കമല ഹാരിസിനെ അടിച്ചുവീഴ്ത്തി കൊണ്ടാണ്. എന്നാല്‍ ട്രംപിന്റെ ജയത്തില്‍ മാലോകർ വാഴ്ത്തുന്ന മറ്റൊരു പേര് കൂടിയുണ്ട്, ലോകത്തിലെ തന്നെ ഏറ്റവും സമ്ബന്നനായ ഇലോണ്‍ മസ്‌ക് ആണ് ആ അവതാരം.

ശരിക്കും പറഞ്ഞാല്‍ യുഎസ് തിരഞ്ഞെടുപ്പിലെ ട്രംപ്-മസ്‌ക് കൂട്ടായ്‌മ ഒരു പാലം ഇടീല്‍ തന്നെയായിരുന്നു എന്ന് വേണം പറയാൻ. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഒക്കെയും ട്രംപിന്റെ രീതികളുടെ നിശിത വിമർശകനായിരുന്നു ഇലോണ്‍ മസ്‌ക്, എന്നാല്‍ പെട്ടെന്നൊരു നാള്‍ അതൊക്കെയും മാറ്റി നിർത്തിക്കൊണ്ടാണ് അദ്ദേഹം ട്രംപിന് പിന്തുണയുമായി രംഗത്ത് വന്നത്.

ആദ്യമൊക്കെ പലർക്കും അതിശയം തോന്നിയ കാര്യമായിരുന്നു അത്. കാരണം അങ്ങനെയൊന്നും ആരെയും പെട്ടെന്ന് ബോധിക്കാത്ത മസ്‌കിന് ട്രംപിന്റെ കാര്യത്തില്‍ എന്ത് വെളിപാടാണ് പെട്ടെന്ന് ഉണ്ടായതെന്നായിരുന്നു പ്രധാനമായും ഉയർന്ന ചോദ്യം. എന്നാല്‍ അതിന് ഒരുത്തരം മാത്രമേയുള്ളു, അത് കഴിഞ്ഞ ദിവസം ഒന്ന് കൊണ്ട് മാത്രം അതിസമ്ബന്നന്റെ ആസ്‌തിയില്‍ ഉണ്ടായ വളർച്ചയാണ്.

ട്രംപ് ജയിച്ചതോടെ അമേരിക്കൻ ഓഹരി വിപണിയില്‍ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. വൻ മുന്നേറ്റമാണ് ഉണ്ടായതെന്ന് സാരം. ടെസ്‌ലയുടെ ഓഹരി 14 ശതമാനം ഉയർന്നുവെന്നതാണ് ഏറ്റവും വലിയ പ്രാധാന്യം. ഇതോടെ മസ്‌കിന്റെ സമ്ബത്തില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. ഏകദേശം 26 ബില്യണ്‍ ഡോളർ, അഥവാ 22 ലക്ഷം കോടി രൂപയുടെ നേട്ടമാണ് മസ്‌ക് സ്വന്തമാക്കിയതെന്ന് സാരം.

ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം, മസ്‌കിന്റെ ആസ്‌തി 26.5 ബില്യണ്‍ ഡോളർ (22,32,650 കോടി രൂപ) വർദ്ധിച്ചു. ഈ കുത്തനെയുള്ള വർദ്ധനവോടെ അദ്ദേഹത്തിന്റെ ആസ്‌തി 290 ബില്യണ്‍ ഡോളറായി ഉയർന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് വരാനിരിക്കുന്ന വലിയ മാറ്റത്തിന്റെ സൂചന മാത്രമാണെന്നാണ് അറിയാൻ കഴിയുന്നത്.

മസ്‌കിന്റെ ലോട്ടറി ഉള്‍പ്പെടയുള്ളവയാണ് ഡൊണാള്‍ഡ് ട്രംപിന് വലിയ രീതിയില്‍ വോട്ടർമാരെ നേടിക്കൊടുത്തത് എന്ന് ഒരുവിഭാഗം പറയുന്നുണ്ട്. ട്രംപിന് വോട്ട് ചെയ്യുന്നവർക്ക് പത്ത് മില്യണ്‍ ഡോളർ ആയിരുന്നു മസ്‌കിന്റെ വാഗ്‌ദാനം. ഇത് ഏറ്റെടുത്ത് കൊണ്ട് യുവാക്കള്‍ ഉള്‍പ്പെടെ രംഗത്ത് ഇറങ്ങിയതും തന്റെ മൈക്രോ ബ്ലോഗിങ് കമ്ബനിയായ എക്‌സിലൂടെ നടത്തിയ പ്രചാരണവും ട്രംപിനെ ജയിപ്പിക്കാൻ മസ്‌ക് കണ്ടെത്തിയ വഴികളില്‍ ചിലതായിരുന്നു.

അതേസമയം, യുഎസ് തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ഇന്നലെ തന്നെ ഡൊണാള്‍ഡ് ട്രംപ് മറികടന്നിരുന്നു. സ്വിങ് സ്‌റ്റേറ്റുകളില്‍ ഉള്‍പ്പെടെ ഏകപക്ഷീയമായ മുന്നേറ്റമാണ് ഡൊണാള്‍ഡ് ട്രംപ് കാഴ്‌ച വച്ചത്. ഇതോടെ ആദ്യ വനിതാ പ്രസിഡന്റ് ആവാമെന്നെ കമല ഹാരിസിന്റെ മോഹത്തിനാണ് തിരിച്ചടിയേറ്റത്. ജയത്തിന് പിന്നാലെ ലോക നേതാക്കള്‍ ഉള്‍പ്പെടെ ട്രംപിന് അഭിനന്ദവുമായി രംഗത്ത് വരികയുമുണ്ടായി.

Latest Posts