എസ്ബിഐ മൂച്വല്‍ ഫണ്ട് ഹൗസ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അസറ്റ് മാനേജ്മെന്റ് കമ്ബനിയാണ്. 11 ലക്ഷം കോടിയുടെ ആസ്തിയാണ് എസ്ബിഐ മൂച്വല്‍ ഫണ്ട് ഹൗസിനുള്ളത്.
1987ല്‍ സ്ഥാപിതമായതുമുതല്‍ ഇക്വിറ്റി, ഹൈബ്രിഡ്, ഡെബ്റ്റ് ഫണ്ട് എന്നിങ്ങനെ വ്യത്യസ്ത ഫണ്ടുകളില്‍ 122 സ്കീമുകള്‍ എസ്ബിഐ ഫണ്ട് ഹൗസ് അവതരിപ്പിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ മൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ വിശ്വാസ്യത കൈവരിക്കാൻ സാധിച്ചത് എസ്ബിഐയുടെ ജനപ്രീതി വർധിപ്പിക്കുകയും ചെയ്യുന്നു.
ദീർഘകാലാടിസ്ഥാനത്തില്‍, എസ്ബിഐ മൂച്വല്‍ ഫണ്ട് സ്കീമുകളില്‍ പലതും ഇതിനോടകം തന്നെ ഹിറ്റാണ്. അത്തരത്തില്‍ പത്ത് വർഷംകൊണ്ട് 50 ലക്ഷത്തിന്റെ സമ്ബാദ്യം കെട്ടിപടുക്കാൻ നിങ്ങളെ സഹായിക്കുന്ന എസ്ബിഐയുടെ നാല് മൂച്വല്‍ ഫണ്ട് സ്കീമുകളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
എസ്ബിഐ സ്മോള്‍ ക്യാപ്പ് ഫണ്ട് – ഡയറക്‌ട് പ്ലാൻ: കഴിഞ്ഞ പത്ത് വർഷത്തില്‍ 23.84 ശതമാനം വാർഷിക റിട്ടേണ്‍സാണ് ഈ ഫണ്ട് നിക്ഷേപകർക്ക് നല്‍കിയത്. 0.66 ശതമാനം ചെലവ് അനുപാതത്തില്‍, ഫണ്ടിന് ഏറ്റവും കുറഞ്ഞ എസ്‌ഐപി 500 രൂപയും ഏറ്റവും കുറഞ്ഞ തുക നിക്ഷേപം 5,000 രൂപയുമാണ്. 10 വർഷത്തെ സമയപരിധിക്കുള്ളില്‍ ഫണ്ടിലെ 13,100 രൂപ പ്രതിമാസ എസ്‌ഐപി നിക്ഷേപം 15,72,000 രൂപയായും ആകെ റിട്ടേണ്‍സ് 55,50,402 രൂപയായും വളരുന്നു.
എസ്ബിഐ കോണ്‍ഡ്ര ഫണ്ട് – ഡയറക്‌ട് പ്ലാൻ: 22 ശതമാനമാണ് കഴിഞ്ഞ പത്ത് വർഷത്തില്‍ ഈ പ്ലാനിന്റെ വാർഷിക റിട്ടേണ്‍സ്. 13,100 രൂപ പ്രതിമാസ എസ്‌ഐപി നിക്ഷേപം 15,72,000 രൂപയായും ആകെ റിട്ടേണ്‍സ് 50,24,292 രൂപയായും വളരുന്നു.
എസ്ബിഐ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് – ഡയറക്‌ട് പ്ലാൻ: 20 ശതമാനത്തിന് മുകളില്‍ വാർഷിക റിട്ടേണ്‍സ് നല്‍കിയ എസ്ബിഐയുടെ മറ്റൊരു ഫണ്ടാണ് എസ്ബിഐ ഇൻഫ്രാസ്ട്രക്ചർ ഫണ്ട്. ഇതില്‍ കഴിഞ്ഞ പത്ത് വർഷംകൊണ്ട് ലഭിച്ചത് 21.97 ശതമാനം റിട്ടേണ്‍സാണ്. 5000 കോടിയിലധികമാണ് ഈ ഫണ്ടിലെ അസറ്റ് ബെയ്സ്. ഫണ്ടിലെ 13,100 രൂപ പ്രതിമാസ എസ്‌ഐപി 10 വർഷ കാലയളവില്‍ 50,16,354 രൂപയായി ഉയർന്നു.
എസ്ബിഐ ടെക്നോളജി ഓപ്പർച്യൂണിറ്റീസ് ഫണ്ട് – ഡയറക്‌ട് പ്ലാൻ: 10 വർഷത്തിനുള്ളില്‍ ഫണ്ട് 21.93 ശതമാനം വാർഷിക എസ്‌ഐപി റിട്ടേണുകള്‍ നല്‍കി. ഫണ്ടിലെ 13,100 രൂപയുടെ പ്രതിമാസ എസ്‌ഐപി 10 വർഷത്തെ സമയപരിധിക്കുള്ളില്‍ 50,07,632 രൂപയായാണ് ഉയർന്നത്.