വിദേശ നിക്ഷേപ സ്ഥാപനങ്ങളിലും യൂണിറ്റ് ട്രസ്‌റ്റുകളിലും പണം മുടക്കാൻ ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ(സെബി) അനുമതി നല്‍കി.
നിശ്ചിത ശതമാനം തുക ഇന്ത്യയിലെ ഓഹരികളില്‍ നിക്ഷേപിക്കണമെന്ന വ്യവസ്ഥതയോടെയാണ് അനുമതി. മൊത്തം നിക്ഷേപത്തിന്റെ 25 ശതമാനം മാത്രമാണ് വിദേശത്ത് മുടക്കാൻ അനുമതിയുള്ളത്.
ഒരൊറ്റ പദ്ധതിയിലൂടെ മാത്രമേ വിദേശ ഫണ്ടുകളില്‍ പണം മുടക്കാൻ കഴിയൂവെന്നും സെബി വ്യക്തമാക്കി. വിദേശ വിപണിയിലെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്താൻ ഇതോടെ ഇന്ത്യൻ നിക്ഷേപകർക്ക് അവസരം ലഭിക്കും.