മ്യൂച്വല്‍ ഫണ്ടുകളുടെ പ്രാധാന്യത്തെ കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. നിരവധി നിക്ഷേപകരില്‍ നിന്നും ചെറിയ തുകകള്‍ സ്വരുക്കൂട്ടി വെച്ച് സമാഹരിച്ച് ഒരു വലിയ തുകയായി മാറ്റുന്നു.ഇതില്‍ നിന്നും നിക്ഷേപകർക്ക് പലിശയും ഉറപ്പാക്കാം. മലയാളികളായ പലരും മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നുണ്ട്. പ്രധാനമായും പലർക്കും മ്യൂച്വല്‍ ഫണ്ടിനോടുള്ള ഭയം ഉണ്ടാവാനുള്ള കാരണം സുരക്ഷിതമല്ലാത്ത റിട്ടേണ്‍ ആയതിനാലാണ്. എന്നാല്‍ മറ്റ് പ്രതിസന്ധികള്‍ നേരിട്ടില്ലെങ്കില്‍ വലിയ തുക സമ്ബാദിക്കാൻ ഏറ്റവും ബെസ്റ്റ് ഓപ്ഷനും മ്യൂച്വല്‍ ഫണ്ട് തന്നെ.
നിരവധി മ്യൂച്വല്‍ ഫണ്ട് സ്കീമുകള്‍ നിലവില്‍ ഉണ്ട്. ഓരോന്നിനും വ്യത്യസ്ത പലിശ നിരക്കാണ് ഈടാക്കാണ്. അതായത് സാമ്ബത്തിക മേഖലയില്‍ അപ്രതീക്ഷിത ഇടിവുകള്‍ സംഭവിച്ചാല്‍ തീർച്ചയായും അത് മ്യൂച്വല്‍ ഫണ്ടിനേയും ബാധിക്കും. ചിലപ്പോള്‍ നിക്ഷേപിച്ച മുഴുവൻ തുകയും നഷ്ടപ്പെട്ടേക്കാം.
എന്താണ് മ്യൂച്വല്‍ ഫണ്ട്, ഗുണങ്ങള്‍
ആർക്കു വേണമെങ്കിലും മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാം. നിക്ഷേപകരില്‍ നിന്നും ചെറിയ തുകകള്‍ വാങ്ങി ഒരു വലിയ തുക സമാഹരിക്കുന്നു. അതായത് ഈ പണം ഒരു ഫണ്ട് മാനേജർ ഓഹരികളില്‍ നിക്ഷേപിക്കുന്നു. കാലാവധി പൂർത്തിയാവുമ്ബോഴോ അല്ലെങ്കില്‍ ആവശ്യം വരുമ്ബോഴോ നമുക്ക് ഈ തുക പിൻവലിക്കാം. ഓഹരികള്‍ ഉയരുമ്ബോള്‍ നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യവും വർദ്ധിക്കുന്നു. ഓഹരി ഇടിഞ്ഞാല്‍ നിക്ഷേപം പൂർണമായും നഷ്ടപ്പെടാനും സാധ്യതയുണ്ട്.
പ്രധാനപ്പെട്ട മ്യൂച്വല്‍ ഫണ്ടുകള്‍
- കാനറ റോബെക്കോ ബ്ലൂചിപ്പ് ഇക്വിറ്റി ഫണ്ട്
- മിറേ അസറ്റ് ലാർജ് ക്യാപ് ഫണ്ട്
- പരാഗ് പരീഖ് ഫ്ലെക്സി ക്യാപ് ഫണ്ട്
- യു.ടി.ഐ ഫ്ലെക്സി ക്യാപ് ഫണ്ട്
- ആക്സിസ് മിഡ്ക്യാപ് ഫണ്ട്
- കൊട്ടക് എമർജിംഗ് ഇക്വിറ്റി ഫണ്ട്
- ആക്സിസ് സ്മോള്‍ ക്യാപ് ഫണ്ട്
- എസ്.ബി.ഐ സ്മോള്‍ ക്യാപ് ഫണ്ട്
- എസ്.ബി.ഐ ഇക്വിറ്റി ഹൈബ്രിഡ് ഫണ്ട്
- മിറേ അസറ്റ് ഹൈബ്രിഡ് ഇക്വിറ്റി ഫണ്ട്
ഈ സ്കീമുകളെല്ലാം മികച്ച റിട്ടേണുകള്‍ ലഭിക്കുന്നവയാണ്. എന്നാല്‍ ലാഭ നഷ്ടങ്ങളെ കുറിച്ച് എല്ലാ മ്യൂച്വല്‍ ഫണ്ടുകളിലും പരാമർശിക്കാറുണ്ട്. അത്തരം കാര്യങ്ങള്‍ കൃത്യമായി മനസിലാക്കേണ്ടതുണ്ട്. ആദ്യം മ്യൂച്വല്‍ ഫണ്ടിലെ ഓരോ പ്രത്യേക വിഭാഗങ്ങളെയും കുറിച്ച് വിശദമായി മനസിലാക്കാം;
അഗ്രസ്സീവ് ഹൈബ്രിഡ് ഫണ്ട്
ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്ക് പുതുതായി വരുന്നവർക്ക് ഏറ്റവും അനുയോജ്യമാണ് അഗ്രസീവ് ഹൈബ്രിഡ് സ്കീമുകള്‍. ഈ സ്കീമുകള്‍ ഇക്വിറ്റി (65-80%), ഡബ്റ്റ് (20-35) എന്നിവയുടെ മിശ്രിതമാണ്. ഇക്വിറ്റി നിക്ഷേപകർക്ക് വലിയ ദീർഘകാല നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന മികച്ച സ്കീം തന്നെയാണ് അഗ്രസ്സീവ് ഹൈബ്രിഡ് ഫണ്ട്.
ലാർജ് ക്യാപ് ഫണ്ട്
ചില ഇക്വിറ്റി നിക്ഷേപകർ ഓഹരികളില്‍ നിക്ഷേപിക്കുമ്ബോഴും സുരക്ഷിതമായി നിക്ഷേപിക്കാനാണ് ശ്രമിക്കുന്നത് അത്തരം ആളുകള്‍ക്കു വേണ്ടിയാണ് ലാർജ് ക്യാപ് സ്കീമുകള്‍. നിങ്ങള്‍ക്ക് സ്ഥിരമായി ഒരേ പോലെ മിതമായ നിരക്കില്‍ തുക റിട്ടേണ്‍ വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ ലാർജ് ക്യാപ് സ്കീമുകളില്‍ നിക്ഷേപിക്കണം.
ഫ്ലക്സി ക്യാപ്
ഓഹരി വിപണിയില്‍ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന ഒരു സാധാരണ ഇക്വിറ്റി നിക്ഷേപകന് ഏറ്റവും മികച്ച സ്കീം തന്നെയാണ് ഫ്ലെക്സി ക്യാപ് മ്യൂച്വല്‍ ഫണ്ടുകള്‍. ഈ സ്കീമുകളില്‍ ഒരു സാധാരണക്കാരൻ നിക്ഷേപിച്ചാല്‍ ഏതെങ്കിലും മേഖലകളിലെയും ഓഹരികളുടെ വിഭാഗങ്ങളിലെയും ഉയർച്ചക്കൊപ്പം നേട്ടം ഉറപ്പാക്കാം.
മിഡ് ക്യാപ്, സ്മോള്‍ ക്യാപ്
അധിക റിസ്ക് എടുത്ത് അധിക വരുമാനം നേടാൻ ആഗ്രഹിക്കുന്നവർക്ക് മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സ്കീമുകള്‍ മികച്ച ഓപ്ഷനാണ്. മിഡ് ക്യാപ് സ്കീമുകള്‍ കൂടുതലും ഇടത്തരം കമ്ബനികളിലും സ്മോള്‍ ക്യാപ് ഫണ്ടുകള്‍ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ്റെ അടിസ്ഥാനത്തില്‍ ചെറിയ കമ്ബനികളിലും നിക്ഷേപിക്കുന്നു. ഈ സ്കീമിലൂടെ ദീർഘകാലത്തേക്ക് മികച്ച റിട്ടേണുകള്‍ നല്‍കാൻ കഴിയും. എന്നാല്‍ അതിലുപരി ചില അപകട സാധ്യതയും ഈ സ്കീമുകളില്‍ നിലനില്‍ക്കുന്നുണ്ട്.