HomeIndia27,870 കോടിയുടെ ഹ്യുണ്ടായി ഐപിഒ അടുത്തയാഴ്ച; ഓഹരി വില 1865-1960 റേഞ്ചില്‍: വിശദാംശങ്ങൾ വായിക്കാം.

27,870 കോടിയുടെ ഹ്യുണ്ടായി ഐപിഒ അടുത്തയാഴ്ച; ഓഹരി വില 1865-1960 റേഞ്ചില്‍: വിശദാംശങ്ങൾ വായിക്കാം.

ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വില്‍പ്പനയ്ക്ക് ഒരു രാജ്യത്തെ മുൻനിര വാഹനനിർമാതാക്കളായ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ.ഒക്ടോബർ 15 മുതല്‍ 17 വരെ ഐ.പി.ഒ. 1865 രൂപ മുതല്‍ 1960 രൂപ വരെയായിരിക്കും ഓഹരി വില. ഓഹരി വില്‍പ്പനയിലൂടെ 27,870 കോടി രൂപ (3.3 ബില്ല്യണ്‍ ഡോളർ) സമാഹരിക്കാനാണ് ഹ്യുണ്ടായി ഇന്ത്യ ലക്ഷ്യമിടുന്നത്.

ഹ്യൂണ്ടായ് മോട്ടോർ കമ്ബനിയുടെ ഇന്ത്യൻ വിഭാഗമായ ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയാണ് പ്രാരംഭ ഓഹരി വില്പനയുമായി വരുന്നത്. ലിസ്റ്റിങ് യാഥാർഥ്യമാകുന്നതോടെ എല്‍.ഐ.സിയുടെ 22,500 കോടിയുടെ റെക്കോഡിനെ ഹ്യുണ്ടായി മറികടക്കും.

27,870 കോടിയുടേതാണ് ഹ്യുണ്ടായിയുടെ ഐ.പി.ഒ മൂല്യം. ദക്ഷിണകൊറിയക്കു പുറത്ത് ഹ്യുണ്ടായി ഓഹരികള്‍ ലിസ്റ്റുചെയ്യുന്നത് ഇതാദ്യമാണ്. രാജ്യത്ത് 2003-ല്‍ മാരുതി സുസുക്കിയാണ് അവസാനമായി വിപണിയില്‍ ലിസ്റ്റിങ് നടത്തിയ കാർനിർമാതാക്കള്‍.

14.2 കോടി ഓഹരികള്‍ അല്ലെങ്കില്‍ കമ്ബനിയുടെ മൊത്തം ഓഹരിയുടെ 17.5 ശതമാനമാണ് വില്‍ക്കുന്നത്. ഏഴ് ഓഹരികള്‍ അടങ്ങുന്ന ആയിട്ടാണ് വാങ്ങാനാകുക. ലിസ്റ്റ് ചെയ്തിട്ടുള്ള മൊത്തം ഓഹരികളില്‍ 50 ശതമാനം ഇൻസ്റ്റിറ്റിയൂഷണല്‍ ഇൻവസ്റ്റേഴ്സിനായി നീക്കിവെച്ചിട്ടുണ്ട്.

ഹ്യുണ്ടായിയിലെ ജീവനക്കാർക്ക് ഓഹരി ഒന്നിന് 186 രൂപയുടെ ഇളവുണ്ടാകുമെന്നാണ് റിപ്പോർട്ടുകള്‍. സിറ്റി, എച്ച്‌.എസ്.ബി.സി സെക്യൂരിറ്റീസ്, കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, മോർഗൻ സ്റ്റാൻലി എന്നീ ആഗോള ധനകാര്യ സ്ഥാപനങ്ങളാണ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഹ്യുണ്ടായി, കിയ മോട്ടോഴ്സ് എന്നീ കമ്ബനികള്‍ ചേരുന്ന ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പ് ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ പാസഞ്ചർ വാഹന നിർമാതാക്കളാണ്. 2023-ലെ കണക്ക് അനുസരിച്ച്‌ 73 ലക്ഷം യൂണിറ്റിന്റെ വില്‍പ്പനയാണ് കമ്ബനി നേടിയിട്ടുള്ളത്.

ഇന്ത്യയില്‍ ശക്തമായ സാന്നിധ്യമുള്ള വിദേശ വാഹന നിർമാതാക്കളില്‍ പ്രധാനിയാണ് ഹ്യുണ്ടായി. 1996-ലാണ് ഹ്യുണ്ടായി ഇന്ത്യയില്‍ എത്തുന്നത്. എന്നാല്‍, 1998-ലാണ് ആദ്യ വാഹനം വിപണിയില്‍ എത്തുന്നത്.

2023 സാമ്ബത്തിക വർഷത്തില്‍ ഹ്യൂണ്ടായിയുടെ ഇന്ത്യ വിഭാഗത്തിന്റെ വരുമാനം 60,000 കോടി രൂപയാണ്. 4,653 കോടി രൂപ അറ്റാദായവും നേടി. രാജ്യത്ത് ലിസ്റ്റ് ചെയ്യാത്ത വാഹന നിർമാതാക്കളില്‍ ഏറ്റവും ഉയർന്ന വരുമാനമാണ് ഈ കൊറിയൻ കമ്ബനിയുടേത്.

2023ലെ ആഗോള വില്പനയുടെ 13 ശതമാനവും ഇന്ത്യയിലായിരുന്നു. ഗ്രാന്റ് ഐ 10 നിയോസ്, ഐ20, ക്രെറ്റ, ഔറ, വെന്യു, എക്സ്റ്റർ, ടൂസോണ്‍ എന്നിവയാണ് ഇന്ത്യൻ വിപണിയില്‍ ഹ്യൂണ്ടായിയുടെ പ്രധാന മോഡലുകള്‍. 2023ല്‍ ആറ് ലക്ഷത്തിലധികം കാറുകളാണ് ഇന്ത്യയില്‍ ഹ്യൂണ്ടായ് വിറ്റത്.

Latest Posts