HomeIndiaബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ ഓഹരി പങ്കാളിത്തം കൂട്ടി എല്‍ഐസി

ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ ഓഹരി പങ്കാളിത്തം കൂട്ടി എല്‍ഐസി

പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ ഓഹരി പങ്കാളിത്തം ഉയർത്തി രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് സ്ഥാപനമായ എല്‍ഐസി.

4.05 ശതമാനത്തില്‍ നിന്ന് 7.10 ശതമാനത്തിലേക്കാണ് പങ്കാളിത്തം വർധിപ്പിച്ചതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് സമർപ്പിച്ച റിപ്പോർട്ടില്‍ എല്‍ഐസി വ്യക്തമാക്കി.

യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് ഓഹരികള്‍ വാങ്ങാവുന്ന ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണല്‍‌ പ്ലേസ്മെന്റ് (ക്യുഐപി) വഴിയാണ് കൂടുതല്‍ ഓഹരികള്‍ എല്‍ഐസി സ്വന്തമാക്കിയത്.

25.96 കോടി ഓഹരികള്‍ എല്‍ഐസിക്ക് പുതുതായി ലഭിച്ചു. ഓരോ ഓഹരിക്കും 57.36 രൂപ വീതമായിരുന്നു ഇടപാട്.

Latest Posts