HomeIndiaവിദേശനിക്ഷേപകർ വിറ്റൊഴിഞ്ഞത് 32,000 കോടി മൂല്യമുള്ള ഓഹരികൾ; നാല് ദിവസത്തിനിടെ മാർക്കറ്റിൽ ആവിയായത് 16...

വിദേശനിക്ഷേപകർ വിറ്റൊഴിഞ്ഞത് 32,000 കോടി മൂല്യമുള്ള ഓഹരികൾ; നാല് ദിവസത്തിനിടെ മാർക്കറ്റിൽ ആവിയായത് 16 ലക്ഷം കോടി: ഇന്ത്യൻ ഓഹരി വിപണി വീണ്ടും കൂപ്പുകുത്തുമോ അതോ കുതിച്ചുയരുമോ – വിശദമായി വായിക്കാം

കഴിഞ്ഞ നാല് ദിവസത്തെ വ്യാപാരത്തിനിടെ 32000 കോടി രൂപയാണ് വിദേശനിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചത്. തത്ഫലമായി സെൻസെക്സ് 3300 പോയിന്റ് ആണ് ഇടിഞ്ഞത്. ചൈനീസ് സാമ്പത്തിക ഊർജ്ജ പദ്ധതിയും, ഇസ്രായേൽ ഇറാൻ യുദ്ധസാധ്യതകളുമാണ് വിദേശനിക്ഷേപകരുടെ കൂട്ടത്തിൽ നിന്ന് പിന്നിലെ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. ഇന്ത്യൻ ഓഹരി വിപണിയിലേക്ക് പരിചയക്കുറവുള്ള നിക്ഷേപകരുടെ കുത്തൊഴുക്ക് ഉണ്ടായത് വ്യക്തിഗത ഓഹരികളുടെ വാല്യൂഷനുകൾ പലപ്പോഴും അപ്രയോഗികമായ നിലവാരങ്ങളിലേക്ക് ഉയർത്തിയിരുന്നു എന്നതും മാർക്കറ്റ് കറക്ഷന് മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.

വിപണി ഇനിയും കൂപ്പുകുത്തുമോ?

ഇന്ത്യൻ ഓഹരി വിപണിയുടെ ഭാവി സാധ്യതകളെ കുറിച്ചാണ് ഏവരും ഇപ്പോൾ ചർച്ച ചെയ്യുന്നതും ആശങ്കപ്പെടുന്നതും. എന്നാൽ അന്താരാഷ്ട്ര തലത്തിലുള്ള ജിയോ പൊളിറ്റിക്കൽ സംഘർഷങ്ങൾ വിപണിയെ പിന്നോട്ട് വലിച്ചെക്കാമെങ്കിലും ഇന്ത്യൻ വിപണിയുടെ അടിസ്ഥാനഘടകങ്ങൾ ഇന്നും ശക്തമാണെന്ന് വിലയിരുത്തൽ പങ്കുവെക്കുന്ന ഒരു വിഭാഗം വിദഗ്ധർ ഉണ്ട്. ഇതിനവർ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത് എല്ലാ മാസവും സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാനുകളുടെ രൂപത്തിൽ വിപണിയിലേക്ക് എത്തുന്ന സുസ്ഥിരമായ വലിയ തുകകളും മികച്ച എൻട്രി പോയിൻറ് തേടി ലക്ഷക്കണക്കിന് കോടി രൂപയുടെ ക്യാഷ് റിസർവിന്മേൽ ഇരിക്കുന്ന മ്യൂച്വൽ ഫണ്ട് ഹൗസുകളും പോർട്ട്ഫോളിയോ നിക്ഷേപകരെയും ആണ്. ഓഗസ്റ്റ് മാസത്തിലെ കണക്കുകൾ അനുസരിച്ച് ഇന്ത്യൻ മ്യൂച്വൽ ഫണ്ട് ഹൗസുകളുടെ കയ്യിലുള്ള ക്യാഷ് റിസർവ് 1.86 ലക്ഷം കോടി രൂപയാണ്.ശതമാന കണക്കിൽ നോക്കിയാൽ അസറ്റ് അണ്ടർ മാനേജ്മെന്റിൽ ക്യാഷ് എന്ന ഘടകം കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടയിലുള്ള ഏറ്റവും ഉയർന്ന നിലവാരത്തിൽ ആണ് ഉള്ളത്. അതുകൊണ്ടുതന്നെ വിദേശനിക്ഷേപകരുടെ പുറത്തേക്കുള്ള ഒഴുക്ക് ഉണ്ടായാലും ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചുനിർത്താൻ ഈ പണത്തിന് സാധിക്കുമെന്നാണ് ഈ കൂട്ടർ വിശ്വസിക്കുന്നത്.

ഡൊമസ്റ്റിക് ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് രക്ഷയ്ക്കെത്തുമോ

റീട്ടെയിൽ നിക്ഷേപകരുടെ പങ്കാളിത്തവും, ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റ്മെന്റ് ഇൻ ഫ്ലോയുമായിരുന്നു സമീപകാലത്തും മാർക്കറ്റിന് ഉയർച്ച നൽകിയതെങ്കിൽ ഇനി വരുന്നത് ഡൊമസ്റ്റിക് ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റ്മെന്റുകളുടെ സമയമാണ്. ബൈ ഓണ്‍ ഡിപ്സ് എന്ന സ്ട്രാറ്റജിയുടെ ഭാഗമായി മികച്ച അവസരം കാത്തിരിക്കുന്ന ഇവർ വിപണിയിലേക്ക് പണമൊഴുക്കിയാൽ അത് ഇന്ത്യൻ ഓഹരി വിപണിക്ക് കരുത്ത് പകരുക തന്നെ ചെയ്യും. ദീർഘകാല അടിസ്ഥാനത്തിൽ അതുകൊണ്ടുതന്നെ ഇന്ത്യൻ വിപണിയുടെ ആകർഷണീയത നഷ്ടപ്പെടുന്നില്ല.

Latest Posts