നിലവിൽ 711 രൂപ വിലയിലാണ് പേ ടിഎം ഓഹരികൾ വിപണിയിൽ വ്യാപാരം ചെയ്യപ്പെടുന്നത്. ആറുമാസത്തിനിടയിൽ 75% നേട്ടമാണ് ഓഹരികൾ കൈവരിച്ചിരിക്കുന്നത്. ഈ നിലവാരത്തിൽ ഓഹരികൾ വാങ്ങിയാലും 100% വരെ നേട്ടം കൊയ്യാമെന്നാണ് സാമ്പത്തിക വിദഗ്ധർ ഇപ്പോൾ അഭിപ്രായപ്പെടുന്നത്.
വെഞ്ചുറ സെക്യൂരിറ്റിസ് റിസർച്ച് വിഭാഗം മേധാവിയായ വിനിത് ബോലിഞ്ച്കർ പറയുന്നത് അനുസരിച്ച് പേ ടിഎം ഓഹരിയിൽ ശക്തമായ മൊമന്റമാണ് കാണുന്നത്. നിലവിലെ വിലയിൽ വാങ്ങിയാൽ 100% വരെ ലാഭം നേടാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു. 12 മുതൽ 24 മാസം വരെയുള്ള കാലാവധി ലക്ഷ്യമിട്ട് ഓഹരി വാങ്ങിയാൽ 1200 – 1250 രൂപ ലക്ഷ്യ വില പ്രതീക്ഷിക്കാം എന്നാണ് നൽകുന്ന നിർദ്ദേശം.
ഡിജിറ്റൽ പെയ്മെന്റുമായി ബന്ധപ്പെട്ട് നിൽക്കുന്ന കമ്പനിക്ക് വ്യാപാരികളുമായി മികച്ച ബന്ധം ഉണ്ടായിരുന്ന എന്നുള്ളതാണ് വളർച്ചയ്ക്കുള്ള ഒരു പ്രധാന സൂചകമായി ചൂണ്ടിക്കാട്ടുന്നത്. ധാരാളം കമ്മീഷൻ നേടാൻ കഴിയുന്ന ഒരു ബിസിനസ് എക്കോ സിസ്റ്റം പേ ടിഎമ്മിന് ഉണ്ട് എന്നും, കമ്പനിയുടെ ബിസിനസ് 30% വളർച്ചയാണ് പ്രതിവർഷം നേടുന്നതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. 2023ല്‍ കമ്പനി ലാഭത്തിൽ എത്തിയിരുന്നെങ്കിലും റിസർവ് ബാങ്ക് കൈക്കൊണ്ട് അച്ചടക്കനടപടികളുടെ പേരിൽ വീണ്ടും നഷ്ടത്തിലേക്ക് പോവുകയായിരുന്നു. എന്നാൽ നിലവിലെ ബിസിനസ് മോഡൽ റിവാമ്പങ്ങിലൂടെ ഈ വർഷം അവസാന പാദത്തിൽ കമ്പനി ലാഭത്തിലേക്ക് തിരികെ എത്തുമെന്നും വിദഗ്ധൻ വിലയിരുത്തുന്നു.
അറിയിപ്പ്:മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്ബത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഇന്ത്യ ലേറ്റസ്റ്റ് പോർട്ടലോ ലേഖകനോ ഉത്തരവാദികൾ ആയിരിക്കില്ല.