പുനരുപയോഗ ഊർജ മേഖലയ്ക്ക് ലോകത്താകമാനം വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇന്ത്യയും മികച്ച പിന്തുണ പുനരുപയോഗ ഊർജ മേഖലയ്ക്ക് നല്‍കുന്നുണ്ട്.സർക്കാർ തലത്തിലുള്ള വിവിധ പ്രോത്സാഹനങ്ങളും സ്വാഭാവികമായി ആവശ്യകത വർധിക്കുന്നതിനാലുമൊക്കെ അടുത്ത 5-10 വർഷത്തില്‍ രാജ്യത്തെ പുനരുപയോഗ ഊർജ മേഖല വമ്ബൻ വളർച്ച നേടുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
പുനരുപയോഗ ഊർജ മേഖലയില്‍ സൗരോർജ പദ്ധതികളുടെ ഭാവി ശോഭനമാണ്. ഇതിനുപുറമെ 2030-ഓടെ ഇന്ത്യയുടെ പുനരുപയോഗ ഊർജ മേഖലയില്‍ നിന്നുള്ള മൂന്ന് മടങ്ങായി വർധിപ്പിക്കാനും കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നു. ഇതിലേക്ക് 60 ശതമാനത്തിലധികവും സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത് സൗരോർജ പദ്ധതികളാണ്. അതുകൊണ്ടു തന്നെ ഭാവിയില്‍ സൗരോർജ മേഖലയിലെ കമ്ബനികളും വലിയ കുതിപ്പ് നടത്തും. സ്വാഭാവികമായും ഓഹരി വിപണിയിലെ അതിന്‍റെ പ്രതിഫലനമുണ്ടാകും. കഴിഞ്ഞ ഒരു വർഷത്തിനിടെ തന്നെ മള്‍ട്ടിബാഗർ റിട്ടേണ്‍ നല്‍കിയ നിരവധി സൗരോർജ ഓഹരികളുണ്ട്. അത്തരത്തിലുള്ള ഒരു സോളാർ ഓഹരിയെ നമുക്ക് വിശദമായി അറിയാം.
സുരാന സോളാർ ലിമിറ്റഡ്
സോളാർ ഫോട്ടോവോള്‍ട്ടിക് മൊഡ്യൂളുകളുടെ മാനുഫാക്ചറിങ് കമ്ബനിയാണ് സുരാന സോളാർ ലിമിറ്റഡ്. ഇതിനോടൊപ്പം സൗരോർജവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളുടെ വ്യാപാരവും നടത്തുന്നുണ്ട്. ഊർജ പദ്ധതികള്‍ ടേണ്‍കീ കരാർ അടിസ്ഥാനത്തില്‍ പൂർത്തിയാക്കി നല്‍കുന്നു. കാറ്റ്, സൗരോർജം തുടങ്ങിയ പുനരുപയോഗ ഊർജ പദ്ധതികളില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നുമുണ്ട്.
2006-ല്‍ ആണ് കമ്ബനി സ്ഥാപിച്ചത്. സുരാന ഗ്രൂപ്പിൻ്റെ ഭാഗമായി, ഗ്രിഡ്-കണക്‌റ്റഡ്, ഗ്രിഡ്-ഓഫ് ഫോട്ടോവോള്‍ട്ടെയ്‌ക് പവർ പ്ലാൻ്റുകള്‍ വാഗ്ദാനം ചെയ്യുന്ന ടേണ്‍കീ അടിസ്ഥാനത്തില്‍ പവർ പ്രോജക്റ്റുകളുടെ ഇപിസിയില്‍ എസ്‌എസ്‌എല്‍ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. എഞ്ചിനീയറിംഗ്, സംഭരണം, നിർമ്മാണം എന്നിവയിലെ വൈദഗ്ദ്ധ്യം ഉപയോഗിച്ച്, SSL 1 MW മുതല്‍ 15 MW വരെയുള്ള പദ്ധതികള്‍ ഏറ്റെടുക്കുന്നു.
ഓഹരി വില
ബിഎസ്‌ഇയില്‍ 5 ശതമാനം നേട്ടത്തോടെ 62.28 രൂപ എന്ന നിരക്കിലാണ് ചൊവ്വാഴ്ച സുരാന സോളാർ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വിലയാണിത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 21.25 ശതമാനം വളർച്ച കൈവരിക്കാനും ഓഹരിക്ക് സാധിച്ചു. 71.29 ശതമാനമാണ് ഒരു മാസത്തെ മുന്നേറ്റം. ആറ് മാസത്തിനിടെ 61.74 ശതമാനവും 2024-ല്‍ ഇതുവരെ 88.38 ശതമാനവും വളർച്ച സോളാർ ഓഹരി നേടി.കഴിഞ്ഞ ഒരു വർഷത്തിനിടെ 159.50 ശതമാനം വളർച്ചയാണ് സുരാന സോളാർ ഓഹരി നേടിയത്. 968 ശതമാനമാണ് അഞ്ച് വർഷത്തെ വളർച്ച.
പുതിയ കരാർ
മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്ബനി ലിമിറ്റഡിൻ്റെ മുഖ്യമന്ത്രി സൗർ കൃഷി വാഹിനി യോജന 2.0 സ്കീമിന് കീഴില്‍ 54 മെഗാവാട്ട് (എസി) മൊത്തം ശേഷിയുള്ള സോളാർ ഫോട്ടോവോള്‍ട്ടായിക് പവർ ജനറേറ്റിംഗ് സ്റ്റേഷനുകള്‍ വികസിപ്പിക്കുന്നതിനുള്ള കരാർ സുരാന സോളാർ ലിമിറ്റഡിന് ലഭിച്ചു. കരാർ വ്യവസ്ഥകളില്‍ kWh-ന് 2.99 രൂപ നിരക്കും സബ്‌സിഡി രൂപയും ഉള്‍പ്പെടുന്നു. പദ്ധതിക്ക് 189 കോടി രൂപയുടെ ചിലവ് കണക്കാക്കുന്നു.
നിർമ്മാണ ശേഷി 80 മെഗാവാട്ട്
ഹൈദരാബാദിലെ കമ്ബനിയുടെ നിർമ്മാണ സൗകര്യങ്ങള്‍ക്ക് മൊഡ്യൂള്‍ നിർമ്മാണ ശേഷി 80 മെഗാവാട്ട് ആണ്. സോളാർ ബിസിനസിന് പുറമേ, 1.65 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ഒരു കാറ്റാടി വൈദ്യുതി ഡിവിഷനും എസ്‌എസ്‌എല്ലിനുണ്ട്. കമ്ബനിയുടെ വരുമാനം പ്രാഥമികമായി സോളാർ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ നിന്നാണ്.
2024 ജൂണ്‍ പാദത്തില്‍, പ്രൊമോട്ടർമാർ 16,05,089 ഓഹരികള്‍ വിറ്റഴിക്കുകയും 2024 മാർച്ചിലെ 49.94 ശതമാനവുമായി താരതമ്യം ചെയ്യുമ്ബോള്‍ അവരുടെ ഓഹരി 46.86 ശതമാനമായി കുറയുകയും ചെയ്തു.
അറിയിപ്പ്:മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്ബത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഇന്ത്യ ലേറ്റസ്റ്റ് പോർട്ടലോ ലേഖകനോ ഉത്തരവാദികൾ ആയിരിക്കില്ല.