HomeIndiaഅദാനിയുടെ ഈ ഓഹരി വാങ്ങിയാൽ 30 ശതമാനത്തിലധികം ഹ്രസ്വകാല നേട്ടം സ്വന്തമാക്കാം...

അദാനിയുടെ ഈ ഓഹരി വാങ്ങിയാൽ 30 ശതമാനത്തിലധികം ഹ്രസ്വകാല നേട്ടം സ്വന്തമാക്കാം എന്ന് ബ്രോക്കറേജ് വിലയിരുത്തൽ; വിശദാംശങ്ങൾ വായിക്കാം

ഓഹരി വിപണിയില്‍ നിരവധി അദാനി ഗ്രൂപ്പ് ഓഹരികളുണ്ട്. പലതും മള്‍ട്ടിബാഗർ റിട്ടേണ്‍ നല്‍കിയ ഓഹരികളാണ്. എന്നാല്‍ കഴിഞ്ഞ ആറ് മാസത്തിനിടെ 10 ശതമാനത്തോളം നഷ്ടം നേരിട്ട ഓഹരിയാണ് അദാനി എനർജി സൊല്യൂഷൻസ്.ഭാവിയില്‍ ഓഹരി വലിയ മുന്നേറ്റം നടത്താനുള്ള സാധ്യതയുണ്ടെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് പറയുന്നത്. എന്താണ് അതിനുള്ള കാരണമെന്നും ടാർഗെറ്റ് വില എത്രയാണെന്നും പരിശോധിക്കാം.

ഓഹരി വില

ബിഎസ്‌ഇയില്‍ 1,009.65 രൂപ എന്ന നിരക്കിലാണ് തിങ്കളാഴ്ച 2.84അദാനി എനർജി സൊല്യൂഷൻസ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2.84 ശതമാനം നഷ്ടം ഓഹരി നേരിട്ടു. 2.36 ശതമാനമാണ് ഒരു മാസത്തെ ഇടിവ്. 2024-ല്‍ ഇതുവരെ 4.22 ശതമാനം ഇടിവും ഓഹരി വിലയിലുണ്ടായി. അതേസമയം കഴിഞ്ഞ ഒരു വർഷത്തെ പ്രകടനം പരിശോധിച്ചാല്‍ 24.92 ശതമാനം വളർച്ച അദാനി എനർജി സൊല്യൂഷൻസ് നേടിയിട്ടുണ്ടെന്ന് കാണാം.1,347.90 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 686.90 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ടാർഗെറ്റ് വില

പുതിയ ട്രാൻസ്മിഷൻ അവസരങ്ങള്‍, മുംബൈ ഡിസ്‌കോമിലെ വളർച്ച, നിലവിലുള്ള സ്മാർട്ട് മീറ്റർ വിജയങ്ങള്‍, പുതിയ അവസരങ്ങള്‍ തുടങ്ങിയ കമ്ബനിയുടെ വളർച്ചയുടെ പ്രധാന കാരണങ്ങളാണ്. അതുകൊണ്ടു തന്നെ 1318 രൂപ ടാർഗെറ്റ് വിലയോടെ അദാനി എനർജി സൊല്യൂഷൻസ് ഓഹരി വാങ്ങാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് ശുപാർശ ചെയ്യുന്നത്. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ഏകദേശം 31 ശതമാനത്തിന്‍റെ വളർച്ച.

പ്രധാന അപകടസാധ്യതകള്‍

പ്രതീക്ഷിച്ചതിലും കുറവ് പ്രോജക്ടുകള്‍ സ്വീകരിക്കുക, കടുത്ത മത്സരം നേരിടുക, കൌണ്ടർപാർട്ടി റിസ്ക് കൈകാര്യം ചെയ്യുക, നടപ്പാക്കല്‍ അപകടസാധ്യത കൈകാര്യം ചെയ്യുക, ഡോളർ-ബോണ്ട് ഇഷ്യുവുമായി ബന്ധപ്പെട്ട റീഫിനാൻസിങ്, എഫ്‌എക്സ് റിസ്കുകള്‍ എന്നിവ കൈകാര്യം ചെയ്യുക തുടങ്ങിയ കാര്യമായ അപകടസാധ്യതകള്‍ ബ്രോക്കറേജ് ചൂണ്ടിക്കാണിക്കുന്നു.

അദാനി എനർജി സൊല്യൂഷൻസ്

പവര്‍ ട്രാന്‍സ്മിഷന്‍, ഡിസ്ട്രിബ്യൂഷന്‍, സ്മാര്‍ട്ട് മീറ്ററിംഗ്, കൂളിംഗ് സൊല്യൂഷന്‍സ് എന്നിങ്ങനെ എനര്‍ജി ഡൊമെയ്നിന്റെ വിവിധ മേഖലകളില്‍ സാന്നിധ്യമുള്ള ഒരു ബഹുമുഖ സ്ഥാപനം. ഇന്ത്യയിലെ ഏറ്റവും വലിയ പ്രൈവറ്റ് ട്രാന്‍സ്മിഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കമ്ബനിയാണ്.

കുതിപ്പ് തുടരുമെന്ന് കാൻ്റർ ഫിറ്റ്‌സ്‌ജെറാള്‍ഡ്

അദാനി ഓഹരി വരും ദിവസങ്ങളില്‍ കുതിച്ച്‌ ഉയരുമെന്ന് യുഎസ് ആസ്ഥാനമായുള്ള ബ്രോക്കറേജ് സ്ഥാപനം കാൻ്റർ ഫിറ്റ്‌സ്‌ജെറാള്‍ഡ് സെപ്തംബർ 21-ആം തീയ്യതി പുറത്തിറക്കിയ വിശകലനക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. അദാനി എനർജി സൊല്യൂഷൻസ് (എഇഎസ്‌എല്‍) ട്രാൻസ്മിഷൻ അസറ്റുകള്‍, ഡിസ്ട്രിബ്യൂഷൻ അസറ്റുകള്‍, സ്മാർട്ട് മീറ്ററിംഗ് ബിസിനസ്സ് എന്നിവയുള്‍പ്പെടെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോ ഉണ്ട്. ഏകദേശം 18.5 ബില്യണ്‍ ഡോളറിൻ്റെ എൻ്റർപ്രൈസ് മൂല്യമുള്ള, ഇന്ത്യയുടെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഊർജ്ജ വിപണികളില്‍ നിന്നും നേട്ടമുണ്ടാക്കാൻ അദാനി കമ്ബനിക്ക് സാധിക്കുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തുന്നത്. ബ്രോക്കറേജ് സ്ഥാപനം അദാനി എനർജി സൊല്യൂഷൻസ് ഓഹരിയില്‍ ‘ഓവർ വെയ്‌റ്റ്’ ശുപാർശയും 2251 രൂപ ടാർഗെറ്റ് വിലയും നിശ്ചയിച്ച്‌ കവറേജ് ആരംഭിക്കുകയും ചെയ്തിരുന്നു.

അറിയിപ്പ്:മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്ബത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഇന്ത്യ ലേറ്റസ്റ്റ് പോർട്ടലോ ലേഖകനോ ഉത്തരവാദികൾ ആയിരിക്കില്ല.

Latest Posts