സെബി അധ്യക്ഷയ്ക്കെതിരായ ഹിൻഡൻബർഗിൻറെ ആരോപണം, മൂലധന നേട്ട നികുതി വർധിപ്പിച്ച ബജറ്റ് തീരുമാനം, ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലാത്ത സർക്കാർ.100 ദിവസം പിന്നിലേക്ക് നോക്കുമ്ബോള്‍ തിരിച്ചടികള്‍ക്ക് ധാരളം അവസരങ്ങള്‍ ഇന്ത്യൻ വിപണയിലുണ്ടായിരുന്നു.എന്നിട്ടും മൂന്നാം മോദി സർക്കാറിൻറെ ആദ്യ 100 ദിവസത്തിനിടെ 8.2 ശതമാനമാണ് സെൻസെക്സ് മുന്നേറിയത്, അതായത് 6,300 പോയിൻറ് കൂട്ടിച്ചേർത്തു.നിഫ്റ്റി ഇക്കാലയളവില്‍ 9.20 ശതമാനം മുന്നേറി 2,170 പോയിന്റ് നേട്ടമുണ്ടാക്കി. സൂചികകള്‍ സർവകാല ഉയരം കീഴടക്കുന്നതും ഇക്കാലത്ത് കണ്ടു.
മൂന്നാം മോദി സർക്കാറിന്റെ 100 ദിവസത്തിനിടെ 18 സ്മോള്‍കാപ് ഓഹരികളാണ് മള്‍ട്ടിബാഗർ റിട്ടേണ്‍ സമ്മാനിച്ചത്. റിഫെക്സ് ഇൻഡസ്ട്രീസ് 100 ദിവസത്തിനിടെ 221 ശതമാനം റിട്ടേണ്‍ നല്‍കി.പിസി ജുവല്ലറി 175 ശതമാനം ഉയർന്നപ്പോള്‍ ബാലു ഫോർജ് ഇൻഡസ്ട്രീസ് 167 ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്‍ഇ സ്മോള്‍കാപ് സൂചിക 18 ശതമാനം നേട്ടമുണ്ടാക്കി.സെക്ടറുകളില്‍ ഐടി സൂചികയും ഹെല്‍ത്ത് കെയർ സൂചികയും 22 ശതമാനം ഉയർന്നു. 17 ശതമാനം റിട്ടേണ്‍ നല്‍കിയ കണ്‍സ്യൂമർ ഡ്യൂറബില്‍സാണ് മൂന്നാമത്.നിഫ്റ്റി 50 ഓഹരികളില്‍ ശ്രീറാം ഫിനാൻസ് 35.7 ശതമാനം മുന്നേറ്റമുണ്ടാക്കി ഒന്നാമതാണ്.
എല്‍ടിഐമിൻഡ്ട്രി- 31%, ഇൻഫോസിസ്- 30%, എച്ച്‌സിഎല്‍ ടെക്നോളജീസ്- 27.7%, എസ്ബിഐ ലൈഫ് ഇൻഷൂറൻസ്- 27.2%, എച്ച്‌ഡിഎഫ്സി ലൈഫ് ഇൻഷൂറൻസ്- 23.2%, സണ്‍ ഫാർമ- 23.1%, ടെക് മഹീന്ദ്ര- 23% എന്നിവ നേട്ടമുണ്ടാക്കി.