HomeIndiaഓഹരി വിപണിയിൽ കൊടുങ്കാറ്റായി റിലയൻസ് പവർ; അപ്പർ സർക്യൂട്ടിൽ വ്യാപാരം അവസാനിപ്പിച്ചു; കാരണം...

ഓഹരി വിപണിയിൽ കൊടുങ്കാറ്റായി റിലയൻസ് പവർ; അപ്പർ സർക്യൂട്ടിൽ വ്യാപാരം അവസാനിപ്പിച്ചു; കാരണം ഇത്.

ഓഹരി വിപണിയിൽ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് പവർ ഓഹരികൾക്ക് വൻ കുതിപ്പ്. വ്യാപാരം ആരംഭിച്ച മിനിറ്റുകൾക്കകം അപ്പർ സർക്യൂട്ട് ആയ അഞ്ചു ശതമാനം ഉയർന്ന് ഇന്നത്തെ വ്യാപാരങ്ങൾ അവസാനിക്കുകയായിരുന്നു. റിലയൻസ് പവറിന്റെ ഒരു ലക്ഷത്തി ഇരുപത്തിയാറായിരത്തിലധികം ഓഹരികളാണ് ഇന്ന് വിപണിയിൽ കൈമാറ്റം ചെയ്യപ്പെട്ടത്.

റിലയൻസ് പവറിന്റെ ഉപ കമ്പനിയായിരുന്ന വിദർഭ ഇൻഡസ്ട്രീസ് പവർ ഇനി മുതൽ അങ്ങനെയാവില്ല എന്ന പ്രഖ്യാപനമാണ് ഓഹരിവിലയിലെ കുതിപ്പിന് കാരണമായത്. ഇതുമൂലം വിദർഭ ഇൻഡസ്ട്രീസിന് വേണ്ടി ബാങ്ക് ഗ്യാരണ്ടർ എന്ന നിലയിൽ റിലയൻസ് പവറിന് ഉണ്ടായിരുന്ന 3800ലധികം കോടി രൂപയുടെ ബാധ്യതയിൽ നിന്ന് റിലയൻസ് പവർ മുക്തമായി. ഇന്നലെ വൈകുന്നേരം കമ്പനി ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവിട്ടതിന് പിന്നാലെയാണ് ഇന്ന് ഓഹരി വിപണിയിൽ വൻ കുതിപ്പ് ഉണ്ടായിരിക്കുന്നത്. Reliance Power, ഇന്ത്യയിലെ പ്രമുഖ സ്വകാര്യ രംഗത്തുള്ള വൈദ്യുതി ഉൽപ്പാദനവും കൽക്കരി വിഭവങ്ങളുമായി ബന്ധപ്പെട്ട കമ്പനികളിലൊന്നാണ്.

കൽക്കരി, വാതകം, ജലവൈദ്യുതി, പുതുക്കാനാവുന്ന ഊർജം എന്നിവയെ അടിസ്ഥാനമാക്കി 5,300 മെഗാവാട്ട് ശേഷിയുള്ള വൻതോതിലുള്ള വൈദ്യുതി പദ്ധതികളുടെ ഒരു പോർട്ട്ഫോളിയോ കമ്പനിയ്ക്ക് നിലനിൽക്കുന്നു. 2024 സെപ്റ്റംബർ 18 വരെ, Reliance Power BSE-യിൽ ₹13,247.97 കോടിയുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ നിലനിർത്തുന്നു. ഈ കമ്പനി BSE Smallcap സൂചികയിലെ ഒരു ഘടകമാണ്. ഓഹരികൾ കഴിഞ്ഞ അഞ്ച് ദിവസങ്ങളിൽ ഏകദേശം 11 ശതമാനം, കഴിഞ്ഞ ആറു മാസങ്ങളിൽ 42 ശതമാനം, ഈ വർഷം ഇതുവരെ 37 ശതമാനം ഉയർന്നിട്ടുണ്ട്.

Latest Posts