ഇന്ന് നമ്മുടെ ജീവിതത്തില്‍ നിന്നും മാറ്റിനിർത്താൻ സാധിക്കാത്ത മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഗൂഗിള്‍ പേ.ചായ കുടിച്ചാല്‍, മരുന്ന് വാങ്ങിയാല്‍, എന്തിനേറെ ഡിജിറ്റല്‍ സ്വർണ്ണം വാങ്ങാനുള്‍പ്പെടെ ഇന്ന് ഗൂഗിള്‍ പേയാണ് ഉപയോഗിക്കുന്നത്. ഏറ്റവും എളുപ്പത്തില്‍ ലളിതമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്നു എന്നതാണ് ഗൂഗിള്‍ പേയുടെ പ്രത്യേകത. പണം നല്‍കാൻ മാത്രമല്ല, പണം നേടാനും ഗൂഗിള്‍ പേ ഉപയോഗിക്കാം.ചെറിയ തോതിലുള്ള വായ്പ ആവശ്യകതകള്‍ നിറവേറ്റുന്നതിനായി ഗൂഗിള്‍ പേ അടുത്തിടെ ഇന്ത്യയില്‍ അതിൻ്റെ ഡിജിറ്റല്‍ ക്രെഡിറ്റ് സേവനങ്ങള്‍ അവതരിപ്പിച്ചു. ചെറുകിട വ്യവസായികള്‍ക്ക് 15,000 രൂപ വരെ വായ്പ ഉറപ്പാക്കാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ പേ സാഷേ ലോണ്‍ അവതരിപ്പിച്ചത്.
സാഷേ ലോണ്‍
10,000 രൂപ മുതല്‍ 1 ലക്ഷം രൂപവരെയുള്ള വായ്പകളാണ് സാഷേ ലോണ്‍ വഴി ലഭിക്കുക. 7 ദിവസം മുതല്‍ 12 മാസം വരെയാണ് തിരിച്ചടവിനുള്ള കാലാവധി. ചെറുകിട ബിസിനസ്സുകള്‍ക്ക് 15,000 രൂപ വരെ വായ്പ നല്‍കും. അത് 111 രൂപ മുതല്‍ മുകളിലോട്ടുള്ള തുകകളായി തിരിച്ചടയ്ക്കാം.
നേട്ടങ്ങള്‍
അടിയന്തിര മെഡിക്കല്‍ ബില്ലുകള്‍ അല്ലെങ്കില്‍ മറ്റ് ചെലവുകള്‍ പോലെയുള്ള അപ്രതീക്ഷിത ചെലവുകള്‍ക്കായി പെട്ടെന്ന് പണം ആവശ്യമായി വരുമ്ബോള്‍ സാഷേ ലോണുകള്‍ മികച്ച ഓപ്ഷനാണ്. മാസത്തിൻ്റെ മധ്യത്തില്‍ ഒരു ചെറിയ സാമ്ബത്തിക വിടവ് നേരിടുമ്ബോള്‍, അടുത്ത ശമ്ബളം വരെ അവരുടെ ചെലവുകള്‍ കൈകാര്യം ചെയ്യാൻ ഈ വായ്പകള്‍ ആളുകളെ സഹായിക്കുന്നു. ദൈനംദിന ബിസിനസ്സ് നടത്താനും ദിവസേന വായ്പാ പേയ്‌മെൻ്റുകള്‍ നടത്താനും ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് സാഷേ ലോണ്‍ വലിയ സഹായമാണ്.
ബാങ്കുകളുമായി സഹകരണം
രാജ്യത്തെ ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കുമായി ബാങ്കുകളുമായും, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് വായ്പ നല്‍കുക. ഫെഡറല്‍, കൊട്ടക് മഹീന്ദ്ര, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ എന്നീ നാല് ബാങ്കുകളുമായി സഹകരിച്ചാണ് പ്രവർത്തനം.
എങ്ങനെ അപേക്ഷിക്കാം..?
1. ആദ്യം, Google Pay for Business ആപ്പ് തുറക്കുക അല്ലെങ്കില്‍ ഡൗണ്‍ലോഡ് ചെയ്യുക.
2. ഇതിന് ശേഷം, ലോണ്‍ സെക്ഷനിലേക്ക് പോയി ഓഫറുകള്‍ ടാബില്‍ ക്ലിക്ക് ചെയ്യുക.
3. വായ്പ തുക നല്‍കി തുടരുക. ഇതിനുശേഷം, നിങ്ങളെ ലാൻഡിംഗ് പങ്കാളിയുടെ സൈറ്റിലേക്ക് റീഡയറക്‌ടുചെയ്യും.
4. കൈവൈസി ഉള്‍പ്പെടെയുള്ള ചില എളുപ്പ ഘട്ടങ്ങള്‍ പൂർത്തിയാക്കിയ ശേഷം നിങ്ങള്‍ക്ക് ലോണിന് അപേക്ഷിക്കാം.