HomeIndiaദീർഘകാല അടിസ്ഥാനത്തിൽ പ്രതിവർഷ ലാഭം 25ശതമാനത്തിലധികം; എസ്ബിഐയുടെ മികച്ച 7 മ്യൂച്ചൽ ഫണ്ട് സ്കീമുകൾ...

ദീർഘകാല അടിസ്ഥാനത്തിൽ പ്രതിവർഷ ലാഭം 25ശതമാനത്തിലധികം; എസ്ബിഐയുടെ മികച്ച 7 മ്യൂച്ചൽ ഫണ്ട് സ്കീമുകൾ അറിയാം

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് കൂടുതല്‍ ആളുകള്‍ തയ്യാറാകുന്ന കാലമാണിത്. മികച്ച മ്യൂച്വല്‍ ഫണ്ടുകള്‍ കണ്ടെത്തുകയും അവയില്‍ കൃത്യമായ നിക്ഷേപം നടത്തുകയും ചെയ്താല്‍ വലിയ ലാഭം നേടാൻ സാധിക്കും.32 വർഷം പഴക്കമുള്ള എസ്‌ബിഐ മ്യൂച്വല്‍ ഫണ്ട് ഹൗസ് 161 സ്കീമുകള്‍ നടത്തുന്നുണ്ട്. നിലവില്‍ എസ്ബിഐ മ്യൂച്വല്‍ ഫണ്ട് ഹൗസിൻ്റെ ആസ്തി 1,11,1807 കോടി രൂപയാണ്. 10 വർഷത്തിനിടെ ഏറ്റവും ഉയർന്ന വാർഷിക എസ്‌ഐപി റിട്ടേണുകളുള്ള മികച്ച 7 എസ്ബിഐ മ്യൂച്വല്‍ ഫണ്ട് സ്കീമുകളുടെ വിശദ വിവരങ്ങള്‍ നമുക്ക് പരിശോധിക്കാം.

1. എസ്ബിഐ സ്മോള്‍ ക്യാപ് ഫണ്ട് – ഡയറക്‌ട് പ്ലാൻ

10 വർഷ കാലയളവില്‍ ഫണ്ട് 25.04 ശതമാനം വാർഷിക എസ്‌ഐപി റിട്ടേണുകള്‍ നല്‍കി. ഇതിന് 33,069 കോടി രൂപയുടെ ആസ്തിയുണ്ട്, അതേസമയം അതിൻ്റെ അറ്റ ആസ്തി മൂല്യം (NAV) 212.6824 രൂപയാണ്. ഫണ്ടിന്‍റെ ഏറ്റവും കുറഞ്ഞ എസ്‌ഐപി നിക്ഷേപം 500 രൂപയാണ്. പ്രതിമാസം 10,000 രൂപ ഫണ്ടില്‍ എസ്‌ഐപി വഴി നിക്ഷേപിച്ചിരുന്നെങ്കില്‍ ആകെ നിക്ഷേപം 12 ലക്ഷം രൂപയായിരിക്കും. എന്നാല്‍ പലിശ കൂടി കൂട്ടിയാല്‍ ആകെ നിക്ഷേപം 45,22,348 രൂപയായിട്ടുണ്ടാകും.

2. എസ്ബിഐ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് – ഡയറക്‌ട് പ്ലാൻ

10 വർഷത്തെ സമയപരിധിക്കുള്ളില്‍ ഫണ്ട് 23.41 ശതമാനം വാർഷിക എസ്‌ഐപി റിട്ടേണുകള്‍ നല്‍കി. ഇതിന് 4,790 കോടി രൂപയുടെ ആസ്തിയുണ്ട്, അറ്റ ആസ്തി മൂല്യം (NAV) 58.4826 രൂപയാണ്. 2013 ജനുവരിയില്‍ ആരംഭിച്ചതുമുതല്‍ 17.73 ശതമാനം വാർഷിക വരുമാനം നല്‍കി.

3. എസ്ബിഐ കോണ്‍ട്രാ ഫണ്ട് – ഡയറക്‌ട് പ്ലാൻ

10 വർഷത്തെ കാലയളവില്‍ ഫണ്ട് 23.23 ശതമാനം വാർഷിക എസ്‌ഐപി റിട്ടേണുകള്‍ നല്‍കി. ഇതിൻ്റെ എയുഎം 4,790 കോടി രൂപയും എൻഎവി 432.4123 രൂപയുമാണ്. 2013 ജനുവരിയില്‍ ആരംഭിച്ചതിന് ശേഷം 17.73 ശതമാനം വാർഷിക വരുമാനം നല്‍കി.

4. എസ്ബിഐ ടെക്നോളജി ഓപ്പർച്യുണിറ്റീസ് ഫണ്ട് – ഡയറക്‌ട് പ്ലാൻ

10 വർഷത്തിനുള്ളില്‍ ഫണ്ട് 23.29 ശതമാനം വാർഷിക എസ്‌ഐപി റിട്ടേണുകള്‍ നല്‍കി. ഇതിൻ്റെ എയുഎം 4,387 കോടി രൂപയും യൂണിറ്റ് വില 249.2105 രൂപയുമാണ്. 2013 ജനുവരിയില്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍ 22.61 ശതമാനം വാർഷിക വരുമാനം നല്‍കി.

5. എസ്ബിഐ കണ്‍സപ്ഷൻ ഓപ്പർച്യുണിറ്റീസ് ഫണ്ട് – ഡയറക്‌ട് പ്ലാൻ

10 വർഷ കാലയളവില്‍ ഫണ്ട് 22.39 ശതമാനം വാർഷിക എസ്‌ഐപി റിട്ടേണുകള്‍ നല്‍കി. ഇതിൻ്റെ ആസ്തി 2,854 കോടി രൂപയും എൻഎവി 396.8276 രൂപയുമാണ്. 2013 ജനുവരിയില്‍ ആരംഭിച്ചതുമുതല്‍ 19.40 ശതമാനം വാർഷിക വരുമാനം നല്‍കി.

6. എസ്ബിഐ മാഗ്നം മിഡ്ക്യാപ് ഫണ്ട് – ഡയറക്‌ട് പ്ലാൻ

10 വർഷത്തിനുള്ളില്‍ ഫണ്ട് 21.6 ശതമാനം വാർഷിക എസ്‌ഐപി റിട്ടേണുകള്‍ നല്‍കി. ഇതിൻ്റെ ആസ്തി 21,517 കോടി രൂപയും എൻഎവി 274.7331 രൂപയുമാണ്. 2013 ജനുവരിയില്‍ ആരംഭിച്ചതുമുതല്‍ 21.54 ശതമാനം വാർഷിക വരുമാനം നല്‍കി.

7. എസ്ബിഐ പൊതുമേഖലാ ഫണ്ട് – ഡയറക്‌ട് പ്ലാൻ

10 വർഷത്തെ സമയപരിധിക്കുള്ളില്‍ ഫണ്ട് 21.19 ശതമാനം വാർഷിക എസ്‌ഐപി റിട്ടേണുകള്‍ നല്‍കി. ഇതിൻ്റെ എയുഎം 4,851 കോടി രൂപയും യൂണിറ്റ് വില 35.8757 രൂപയുമാണ്. 2013 ജനുവരിയില്‍ ആരംഭിച്ചതുമുതല്‍ 13.15 ശതമാനം വാർഷിക റിട്ടേണുകള്‍ നല്‍കി.

അറിയിപ്പ്:മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്ബത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഇന്ത്യ ലേറ്റസ്റ്റ് പോർട്ടലോ ലേഖകനോ ഉത്തരവാദികൾ ആയിരിക്കില്ല.

Latest Posts