വിരമിക്കലിന് ശേഷമുള്ള ജീവിതം ആസ്വദിക്കണമെങ്കില്‍ സാമ്ബത്തിക അച്ചടകം ഉണ്ടായേ തീരു. പ്രത്യേകിച്ചും പണപ്പെരുപ്പവും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും പരിഗണിക്കുമ്ബോള്‍.എന്നാല്‍ എങ്ങനെയാണ് കൃത്യമായ സാമ്ബത്തിക അച്ചടക്കം കൊണ്ടുവരേണ്ടതെന്ന് ആർക്കും അറിയില്ല. ഒരുപക്ഷെ പ്രതിമാസം 1000 രൂപയുടെ നിക്ഷേപത്തിലൂട ഉയർന്ന തുക സമ്ബാദിക്കാൻ പോലും ഒരു വ്യക്തിക്ക് സാധിക്കും. എങ്ങനെയാണെന്നോ… അതിനുള്ള വഴിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ അഥവാ എസ്‌ഐപി. നമുക്ക് വിശദായി പരിശോധിക്കാം.
എന്താണ് എസ്‌ഐപി..?
പ്രതിവാരമോ പ്രതിമാസമോ എന്ന കണക്കിലുള്ള നിര്‍ദ്ദിഷ്ട ഇടവേളകളില്‍ ഒരു നിശ്ചിത തുക വീതം നിശ്ചിത കാലയളവിലേക്ക് സമയ ബന്ധിതമായി ആവര്‍ത്തിച്ച് നിക്ഷേപിക്കുന്ന രീതിയാണിത്. നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന തുക, എസ്‌ഐപി തീയതി, മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍ എന്നിവ തീരുമാനിക്കാവുന്നതാണ്.
എത്ര നേരത്തെ, അത്ര സമ്ബാദ്യം
എസ്‌ഐപികള്‍ ഓഹരി വിപണിയുടെ പ്രകടനവുമായി ബന്ധമുണ്ടെങ്കിലും മറ്റ് നിക്ഷേപ ഓപ്ഷനുകളെ അപേക്ഷിച്ച് അവ മികച്ച ദീർഘകാല വരുമാനം വാഗ്ദാനം ചെയ്യുന്നു. വെറും 1000 രൂപയുടെ പ്രതിമാസ എസ്‌ഐപി ഉപയോഗിച്ച് ഒരു കോടി രൂപ സമ്ബാദിക്കാൻ എസ്‌ഐപി വഴി സാധിക്കും. അതിനായി കഴിയുന്നത്ര നേരത്തെ നിക്ഷേപം ആരംഭിക്കേണ്ടത് പ്രധാനമാണ്. നേരത്തെയുള്ള ആസൂത്രണം നിങ്ങളുടെ പണം വളരാൻ കൂടുതല്‍ സമയം അനുവദിക്കുന്നു.
1 കോടി സമ്ബാദിക്കാം
നിങ്ങള്‍ 20 വയസ്സില്‍ ഒരു എസ്‌ഐപിയില്‍ 1000 രൂപ നിക്ഷേപിക്കാൻ തുടങ്ങിയാല്‍ 60 വയസ്സ് ആകുമ്ബോഴേക്കും 1 കോടി രൂപയുടെ കോർപ്പസ് ഉണ്ടായിരിക്കാം. എങ്ങനെയാണെന്നോ, കണക്ക് കൂട്ടാം.പ്രതിവർഷം ശരാശരി 12% റിട്ടേണ്‍ നിരക്കില്‍ 40 വർഷത്തേക്ക് നിങ്ങള്‍ പ്രതിമാസം 1000 രൂപ എസ്‌ഐപിയില്‍ നിക്ഷേപിക്കുന്നുവെന്ന് കരുതുക. ഈ 40 വർഷത്തിനുള്ളില്‍ നിങ്ങള്‍ മൊത്തം 4,80,000 രൂപ നിക്ഷേപിച്ചിട്ടുണ്ടാകും. എന്നാല്‍ പലിശയിലൂടെ ഏകദേശം 1,14,02,420 രൂപ ലഭിക്കും. അതായത് നിങ്ങളുടെ മൊത്തം സമ്ബത്ത് 1,18,82,420 രൂപയായിരിക്കും.
നിക്ഷേപിച്ച തുക: 4,80,000 രൂപ
പലിശ: 1,14,02,420 രൂപ
ആകെ മൂല്യം: 1,18,82,420 രൂപ
കൂട്ടുപലിശയുടെ ശക്തി
ഓഹരികള്‍ നേരിട്ട് വാങ്ങുന്നതിനേക്കാള്‍ റിസ്‌ക് കുറവാണ് എസ്‌ഐപി വഴിയുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത്. ഏകദേശം 12% ശരാശരി വരുമാനം ഉള്ളതിനാല്‍ എസ്‌ഐപികള്‍ മിക്ക സർക്കാർ പദ്ധതികളെയും മറികടക്കുന്നു. കൂടാതെ കൂട്ടുപലിശയുടെ ശക്തി കാലക്രമേണ പണം ഗണ്യമായി വളരാൻ സഹായിക്കുന്നു.
ഏത് എസ്‌ഐപി തെരഞ്ഞെടുക്കണം?
ഏത് മ്യൂച്ചല്‍ ഫണ്ട് സ്കീമും തെരഞ്ഞെടുക്കുന്നതിന് മുൻപ്, അവയുടെ പൂർവകാല പ്രകടനവും ചരിത്രവും പരിശോധിക്കണം. പ്രതിവർഷം 12 ശതമാനം ആദായമെങ്കിലും നല്‍കാൻ ശേഷിയുള്ള മ്യൂച്ചല്‍ ഫണ്ട് സ്കീമുകളെയാകണം തെരഞ്ഞെടുക്കേണ്ടത്.
ലക്ഷ്യത്തിന് അനുസരിച്ച് നിക്ഷേപം
എസ്‌ഐപിയുടെ ആദ്യപടി നിങ്ങളുടെ ലക്ഷ്യം ലക്ഷ്യങ്ങളുടെ നിർണ്ണയത്തോടെ ആരംഭിക്കുന്നു. നിക്ഷേപം നടത്തുന്നതിന് മുമ്ബ് നിക്ഷേപം അവരുടെ ലക്ഷ്യം നിർവ്വചിക്കേണ്ടതുണ്ട്. ഇത് ഏതുതരം സ്കീം തെരഞ്ഞെടുക്കുമെന്ന് വിശകലനം ചെയ്യാൻ സഹായിക്കും, നിക്ഷേപത്തിന്റെ കാലാവധി, പ്രതീക്ഷിക്കുന്ന വരുമാനം, അങ്ങനെ പലതും.
അറിയിപ്പ്:മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്ബത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഇന്ത്യ ലേറ്റസ്റ്റ് പോർട്ടലോ ലേഖകനോ ഉത്തരവാദികൾ ആയിരിക്കില്ല.