HomeIndiaറിട്ടയർമെന്റ് പ്ലാനിങ്: പരമ്പരാഗത എൻഡോവ്മെന്റ് പോളിസി ഉൾപ്പെടുത്തേണ്ടത് എന്തുകൊണ്ട്? വിശദമായി വായിക്കാം.

റിട്ടയർമെന്റ് പ്ലാനിങ്: പരമ്പരാഗത എൻഡോവ്മെന്റ് പോളിസി ഉൾപ്പെടുത്തേണ്ടത് എന്തുകൊണ്ട്? വിശദമായി വായിക്കാം.

വർധിച്ചുവരുന്ന ചെലവുകള്‍ നിയന്ത്രിക്കുന്നതിന് സ്ഥിരമായ ഒരു വരുമാനം ആവശ്യമാണ്‌. ഒരു വ്യക്തി എപ്പോള്‍ വിരമിക്കണമെന്ന് പരുഗണിക്കാതെ തന്നെ, സാമ്ബത്തിക സ്വാതന്ത്ര്യം നേടുന്നതിനും സുരക്ഷിതമായ വിരമിക്കല്‍ ഉറപ്പാക്കുന്നതിനും ലൈഫ് ഇൻഷുറൻസ് അത്യാവശ്യമാണ്.കാരണം, എല്ലാ ദിവസവും ജോലി ചെയ്യാൻ ചിലപ്പോള്‍ നിങ്ങള്‍ക്ക് സാധിച്ചോളണം എന്നില്ല. ചില സന്ദർഭങ്ങളില്‍, ആരോഗ്യത്തെയും കുടുംബത്തെയും നിങ്ങള്‍ക്ക് കൂടുതല്‍ പരിഗണിക്കേണ്ടി വന്നേക്കാം. എങ്കിലും, നിങ്ങള്‍ക്ക് സ്ഥിര വരുമാനം ആവശ്യമാണ്‌. ഇനി നിങ്ങള്‍ നേരത്തെ വിരമിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിലും അല്ലെങ്കില്‍ 60 വയസിലാണ് വിരമിക്കുന്നതെങ്കിലും, തുടർച്ചയായ വരുമാനം നിങ്ങള്‍ക്ക് ആവശ്യമായി വരുന്നു.

ഒരു വിരമിക്കല്‍ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്, നിങ്ങള്‍ 60 വയസ് വരെ ജോലി ചെയ്യുകയും അതിന് ശേഷം നിങ്ങളുടെ പെൻഷനെ ആശ്രയിക്കുകയും ചെയ്യുന്നതാണ്. ഇ.പി.എഫും എൻ.പി.എസും മികച്ച പദ്ധതികളാണെങ്കിലും, വിരമിച്ചതിന് ശേഷമുള്ള നിങ്ങളുടെ ജീവിതത്തില്‍ ചിലപ്പോള്‍ അത് മതിയാവുന്നതല്ല. അപ്പോള്‍, പരമ്ബരാഗത ഇൻഷുറൻസ് പദ്ധതികള്‍ നിങ്ങളുടെ വിരമിക്കലിന് ശേഷമുള്ള ജീവിതത്തില്‍ അധിക സുരക്ഷ നല്‍കുന്നു. അത്തരത്തില്‍ പരമ്ബരാഗത ഇൻഷുറൻസ് പദ്ധതികളില്‍ ഉള്‍പ്പെടുന്ന, സുരക്ഷാ വലയത്തോട് കൂടെയുള്ള ഒരു സമ്ബാദ്യ പദ്ധതിയാണ് എൻഡോവ്മെന്റ് പദ്ധതികള്‍. അവ ലൈഫ് കവറും സേവിംഗും വാഗ്ദാനം ചെയ്യുന്നു. ഇതില്‍ നിങ്ങള്‍ പതിവായി പണമടക്കുമ്ബോള്‍, പോളിസിയുടെ അവസാനത്തില്‍ നിങ്ങളുടെ വിരമിക്കല്‍ സമ്ബാദ്യം കാര്യമായി ഉയർത്താൻ സാധിക്കുന്ന ഒരു തുക നിങ്ങള്‍ക്ക് ലഭിക്കും.

ഇനിയൊരു ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരിക്കുന്നത് എപ്പോഴും നല്ലതാണ്. കാരണം, നിങ്ങള്‍ക്ക് പ്രായമാകുമ്ബോള്‍, അപ്രതീക്ഷിതമായ മെഡിക്കല്‍ ചെലവുകള്‍ നിങ്ങളുടെ സമ്ബാദ്യത്തില്‍ നിന്ന് വലിയൊരു ഭാഗം എടുക്കാൻ സാധ്യതയുണ്ട്. ഈ അവസരത്തില്‍ ഒരു വ്യക്തമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നിങ്ങള്‍ക്ക് സാമ്ബത്തികമായ സുരക്ഷ ഉറപ്പാക്കുന്നു. അതിനാല്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി പണമടയ്ക്കുന്നതിന്, നിങ്ങളുടെ വിരമിക്കല്‍ ഫണ്ടുകളെ നിങ്ങള്‍ ആശ്രയിക്കേണ്ടി വരുന്നില്ല. വ്യക്തമായി പറഞ്ഞാല്‍, പരമ്ബരാഗത ഇൻഷുറൻസ് പദ്ധതികള്‍ നിങ്ങള്‍ ജോലിയില്‍ നിന്ന് വിരമിച്ചാലും, സമ്ബാദ്യത്തെ ബാധിക്കാതെ തന്നെ നിങ്ങളുടെ ആവശ്യങ്ങളെ നികത്തുന്നു.

മാത്രമല്ല, ഈ ഇൻഷുറൻസ് പദ്ധതികള്‍ നിങ്ങളുടെ വിരമിക്കലിനായി ആസൂത്രണം ചെയ്യുക മാത്രമല്ല, ബില്‍റ്റ്-ഇൻ ലൈഫ് കവർ ഉപയോഗിച്ച്‌ നിങ്ങളുടെ കുടുംബത്തെ സാമ്ബത്തികമായി സംരക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ ഇത്തരം ഇൻഷുറൻസ് പദ്ധതികള്‍ക്ക് പലപ്പോഴും നികുതി ഇളവും ലഭിക്കുന്നതോടൊപ്പം, പല പദ്ധതികളിലും അവയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് നികുതി രഹിത പേഔട്ടുകള്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഇൻഷുറൻസ് പദ്ധതികള്‍ നിങ്ങളുടെ ജീവിതത്തിന് അനുയോജ്യമായ ഒരു വഴക്കം ഉണ്ടാക്കുന്നു. നിങ്ങളുടെ കാലശേഷം നിങ്ങളുടെ കുടുംബത്തെയും സുരക്ഷിതമായി പരിപാലിക്കാൻ ഇൻഷുറൻസ് പദ്ധതികള്‍ക്കാവുന്നു.

ഇനി നിങ്ങള്‍ ഓർക്കേണ്ട പ്രധാന കാര്യം എന്തെന്നാല്‍, ജോലിയില്‍ നിന്ന് വിരമിക്കുന്നത് നിങ്ങളുടെ കരിയർ അവസാനിപ്പിക്കുകയല്ല. യഥാർത്ഥത്തില്‍ സാമ്ബത്തിക സ്വാതന്ത്ര്യം നേടുന്ന ഒരു പുതിയ ജീവിതം ആരംഭിക്കുകയാണ്. നിങ്ങള്‍ കൃത്യമായ മാർഗം പിന്തുടരുന്നതോടൊപ്പം, നിങ്ങളുടെ വിരമിക്കല്‍ ആസൂത്രണത്തിലേക്ക് പരമ്ബരാഗത ലൈഫ് ഇൻഷുറൻസ് പദ്ധതികള്‍ കൂടിച്ചേരുമ്ബോള്‍ നിങ്ങള്‍ക്ക് കാര്യമായ മനസ്സമാധാനം ലഭിക്കുന്നു.

Latest Posts