ഇന്നത്തെ കാലത്ത്, ഒരു കോടി രൂപ റിട്ടേണ്‍ ലഭിച്ച് വിരമിക്കുന്നത് വലിയൊരു കാര്യമാണ്. കാരണം ആ തുക ഒരു വീട് വാങ്ങുക, ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുക, അല്ലെങ്കില്‍ ഒരു കുട്ടിയുടെ വിവാഹം നടത്തുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങള്‍ എളുപ്പത്തില്‍ നിറവേറ്റാൻ കഴിയും.എങ്കിലും, നിങ്ങള്‍ 10,20,30 വർഷങ്ങള്‍ക്ക് ശേഷമാണ് വിരമിക്കുന്നതെങ്കില്‍ ഈ തുക മതിയാകുമോ എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? യഥാർത്ഥത്തില്‍, വിലക്കയറ്റം കാലക്രമേണ പണത്തിന്റെ മൂല്യത്തെ ഇല്ലാതാക്കുന്നു. അപ്പോള്‍ ഇന്നത്തെ ഒരു വലിയ തുക ഭാവിയില്‍ നിങ്ങളുടെ വിരമിക്കലിന് ശേഷമുള്ള ആവശ്യങ്ങള്‍ നിറവേറ്റാൻ മതിയാവുന്നതായിരിക്കില്ല.
ഇവിടെ, ദീർഘകാല സാമ്ബത്തിക ആസൂത്രണത്തിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട്, വിലക്കയറ്റം നിങ്ങളുടെ സമ്ബാദ്യത്തിന്റെ വാങ്ങല്‍ ശേഷിയെ ക്രമേണ എങ്ങനെ കുറയ്ക്കുന്നു എന്ന് നമുക്ക് നോക്കാം.നിങ്ങളുടെ അക്കൗണ്ടിലെ ഒരു കോടി രൂപ ഇന്ന് വലിയ തുകയാണെന്ന് തോന്നുന്നുവെങ്കിലും, നിങ്ങളുടെ ഭാവി സാമ്ബത്തിക ആവശ്യങ്ങള്‍ നിറവേറ്റാൻ ഇത് മതിയാകില്ല. കാരണം, വിലക്കയറ്റം മൂലം പണത്തിന്റെ മൂല്യം കാലക്രമേണ കുറയുന്നു. ഉദാഹരണമായി, കഴിഞ്ഞ 10-15 വർഷങ്ങള്‍ക്ക് മുമ്ബ് പലചരക്ക് സാധനങ്ങളോ മറ്റ് ആവശ്യ സാധാനങ്ങളോ വാങ്ങാൻ ഇന്ന് കൊടുക്കുന്ന അത്രക്കും വില കൊടുത്തിരുന്നോ എന്ന് പരിശോധിക്കുക. ഇന്നത്തെ അത്രയും തുക നമ്മള്‍ ചെലവഴിച്ചിരുന്നില്ല എന്ന് ബോധ്യപ്പെടും. വിലക്കയറ്റം മൂലം പണത്തിന്റെ മൂല്യത്തില്‍ ഉണ്ടായ മാറ്റമാണ് ഇത് വ്യക്തമാക്കുന്നത്.
അപ്പോള്‍ 10,20,30 വർഷം കഴിയുമ്ബോള്‍ ഒരു കോടിയുടെ മൂല്യം എത്രയായിരിക്കുമെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? 6 ശതമാനം വിലക്കയറ്റ നിരക്ക് കണക്കാക്കിയാല്‍, 10 വർഷത്തിന് ശേഷം ഒരു കോടി രൂപയുടെ മൂല്യം 55.84 ലക്ഷമായി കുറയും. ദീർഘകാല സമ്ബാദ്യങ്ങളിലും നിക്ഷേപങ്ങളിലും വിലക്കയറ്റത്തിന്റെ സ്വാധീനം ഇത് കാണിക്കുന്നു. അങ്ങനെ 20 വർഷം കൂടി കഴിയുമ്ബോള്‍, ഒരു കോടി രൂപയുടെ മൂല്യം ഏകദേശം 31.18 ലക്ഷമായി ചുരുങ്ങും. അപ്പോള്‍ 30 വർഷത്തിന് ശേഷം, ഇന്നത്തെ കണക്കനുസരിച്ചുള്ള ഒരു കോടി രൂപയ്ക്ക് ഏകദേശം 17.41 ലക്ഷം രൂപയുടെ മൂല്യമായിരിക്കും. 6 ശതമാനം വിലക്കയറ്റ നിരക്ക് കണക്കാക്കുമ്ബോഴുള്ള കണക്കുകളാണിത്.
ചുരുക്കത്തില്‍, ചെറിയ കാലം മുതല്‍ ദീർഘകാലത്തേക്ക് രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് ശ്രദ്ധാപൂർവമായ വിരമിക്കല്‍ ആസൂത്രണത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നു. ഇന്നത്തെ വിലപ്പട്ടിക അടിസ്ഥാനമാക്കി നമ്മള്‍ പലപ്പോഴും നമ്മുടെ സാമ്ബത്തികം ആസൂത്രണം ചെയ്യുന്നു. എന്നാല്‍ കാലക്രമേണ ഇത് കുറഞ്ഞുവരുന്നു. അങ്ങനെ ഭാവിയിലെ ഒരു കോടി രൂപ എന്ന നിങ്ങളുടെ ലക്ഷ്യം ചെറിയൊരു തുക മാത്രമായി ചുരുങ്ങുന്നു.