മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് കൂടുതല്‍ ആളുകള്‍ തയ്യാറാകുന്ന കാലമാണിത്. എസ്‌ഐപി അഥവാ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാനുകളാണ് (എസ്‌ഐപി) മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനായി ഭൂരിപക്ഷം ആളുകളും തിരഞ്ഞെടുക്കുന്നത്.കൃത്യമായ ഇടവേളകളില്‍ ഒരു നിശ്ചിത തുക മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിനുള്ള മാർഗമാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്‍റ് പ്ലാന്‍.നിക്ഷേപകര്‍ക്ക് 500 രൂപയില്‍ നിന്ന് നിക്ഷേപം ആരംഭിക്കാന്‍ കഴിയുന്ന നിരവധി എസ്‌ഐപി പദ്ധതികള്‍ വിപണിയില്‍ ഉണ്ട്. അതായത് എസ്‌ഐപിയുടെ ഏറ്റവും കുറഞ്ഞ തുക 500 രൂപയാണ്. എന്നാല്‍ അത് 250 രൂപയായി കുറയ്ക്കാനുള്ള നീക്കം സെബിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. നിക്ഷേപകർക്ക് പ്രതിമാസം 250 രൂപയില്‍ താഴെയുള്ള എസ്‌ഐപി ആരംഭിക്കാൻ ഉടൻ കഴിയുമെന്ന് സെബി ചീഫ് മദാബി പുരി ബുച്ച് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
എസ്‌ഐപിയുടെ ഗുണങ്ങള്‍
എസ്‌ഐപിയില്‍, നിങ്ങള്‍ക്ക് കോമ്ബൗണ്ടിംഗിന്റെ (അതായത് കോമ്ബൗണ്ട് പലിശ) ആനുകൂല്യം ലഭിക്കും, അതിനര്‍ത്ഥം നിങ്ങള്‍ മ്യൂച്വല്‍ ഫണ്ടില്‍ 1000 രൂപ 10 ശതമാനം റിട്ടേണ്‍ നിരക്കില്‍ നിക്ഷേപിക്കുകയാണെങ്കില്‍, ഒരു വര്‍ഷത്തില്‍ നിങ്ങള്‍ നേടിയ പലിശ 100 രൂപയായിരിക്കും. അതിനാല്‍ അടുത്ത വര്‍ഷം നിങ്ങള്‍ക്ക് 1100 രൂപയുടെ അടിസ്ഥാനത്തില്‍ പലിശ ലഭിക്കും.കൃത്യമായ സാമ്ബത്തിക അച്ചടക്കം നിക്ഷേപകരില്‍ വളർത്താൻ എസ്‌ഐപി സഹായിക്കുന്നു എന്നതും പ്രധാനപ്പെട്ട കാര്യമാണ്. വിപണിയില്‍ ചെറിയ തുകകളിലും തവണകളിലും യാതൊരു ബുദ്ധിമുട്ടും കൂടാതെ നിക്ഷേപം നടത്താം എന്നതും നേട്ടങ്ങളിലൊന്നാണ്.
വിവിധ എസ്‌ഐപികള്‍
1. ടോപ്പ്-അപ്പ് എസ്‌ഐപി
ഒരു എസ്‌ഐപി ടോപ് അപ്പിലൂടെ നിക്ഷേപകന് തന്റെ നിക്ഷേപ തുക വാർഷികാടിസ്ഥാനത്തില്‍ വർധിപ്പിക്കുവാൻ സാധിക്കും. ഒരു നിക്ഷേപകന് തന്റെ എസ്‌ഐപി ഇൻസ്റ്റാള്‍മെന്റ്, ഒരു നിശ്ചിത തുകയായോ, നിശ്ചിത ഇടവേളകളിലുള്ള ശതമാനം എന്ന തോതിലോ വർധിപ്പിക്കാൻ സാധിക്കും. നിലവില്‍ തുടർന്നു കൊണ്ടിരിക്കുന്ന പ്രതിമാസ എസ്‌ഐപിയുടെ നിക്ഷേപ പരിധി വർധിപ്പിക്കാൻ എസ്‌ഐപി ടോപ് അപ് ഉപയോഗിക്കാം.
2. ഫ്ലെക്സിബിള്‍ എസ്‌ഐപി
നിക്ഷേപത്തില്‍ ഫ്ലെക്സിബിളായ സമീപനത്തിന് സഹായിക്കുന്ന നിക്ഷേപ രീതിയാണിത്. സാമ്ബത്തിക സ്ഥിതിക്ക് അനുസരിച്ച് നിക്ഷേപം നടത്തുന്ന തുകയില്‍ മാറ്റം വരുത്താൻ ഈ മാർഗത്തിലൂടെ സാധിക്കും. നിക്ഷേപം വർധിപ്പിക്കുക, കുറയ്ക്കുക, താല്‍ക്കാലികമായി നിർത്തി വെക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.
3. പെർപെച്വല്‍ എസ്‌ഐപി
‘എവർഗ്രീൻ എസ്‌ഐപി’ എന്ന പേരിലും ഈ നിക്ഷേപ മാർഗം അറിയപ്പെടുന്നു. കാലാവധിയില്ലാതെ സ്ഥിരമായി നിക്ഷേപം നടത്തുന്ന രീതിയാണിത്. നിക്ഷേപകൻ അവസാനിപ്പിക്കുമ്ബോള്‍ മാത്രമാണ് എസ്‌ഐപി കാലാവധി അവസാനിക്കുന്നത്. ദീർഘകാല നിക്ഷേപകർക്ക് അനുയോജ്യമായ ഒരു നിക്ഷേപമാർഗമാണിത്.
പരിഗണിക്കേണ്ട ഘടകങ്ങള്‍
1. നിക്ഷേപ ലക്ഷ്യങ്ങള്‍
2. സ്കീം പ്രകടനം
3. ചെലവുകള്‍
8 കോടി രൂപ സമ്ബാദിക്കാം
നിങ്ങള്‍ക്ക് ഇപ്പോള്‍ 25 വയസാണ് പ്രായം. ജോലിയില്‍ നിന്നും വിരമിക്കുമ്ബോള്‍ 8 കോടി രൂപ എസ്‌ഐപിയിലൂടെ സമ്ബാദിക്കണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്ന് കരുതുക. അതായത് 25 വയസ്സില്‍ നിക്ഷേപം ആരംഭിച്ചാല്‍ റിട്ടയർമെൻ്റ് വരെ നിങ്ങള്‍ക്ക് നിക്ഷേപിക്കാൻ 30 വർഷമുണ്ട്.
പ്രതിമാസ എസ്‌ഐപി: 12,320 രൂപ
വാർഷിക റിട്ടേണ്‍: 12%
കാലാവധി: 35 വർഷം
മൊത്തം നിക്ഷേപം 30 വർഷത്തിനുള്ളില്‍: 51,74,400 രൂപ
മെച്യൂരിറ്റി തുക: 8,00,21,715
അറിയിപ്പ്:മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്ബത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഇന്ത്യ ലേറ്റസ്റ്റ് പോർട്ടലോ ലേഖകനോ ഉത്തരവാദികൾ ആയിരിക്കില്ല.