HomeIndiaഅനക്കമില്ലാതെ സ്വർണ്ണവില; കുതിക്കാനുള്ള പതുങ്ങലോ? സാധ്യതകൾ ഇങ്ങനെ

അനക്കമില്ലാതെ സ്വർണ്ണവില; കുതിക്കാനുള്ള പതുങ്ങലോ? സാധ്യതകൾ ഇങ്ങനെ

ആഭരണപ്രേമികള്‍ക്ക് ഒരേ സമയം ആശ്വാസവും ആശങ്കയും പകരുകയാണ് സംസ്ഥാനത്തെ സ്വർണവില.കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയാണ് സ്വർണവില.ഇത് ആഭരണപ്രേമികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന കാര്യമാണ്. എന്നാല്‍ സ്വർണവില മാറ്റമില്ലാതെ തുടരുന്നത് വലിയ കുതിപ്പിന് മുൻപുള്ള തയ്യാറെടുപ്പാണോ എന്ന ആശങ്ക മറുവശത്തുണ്ട്. എന്തായാലും സ്വർണവില വരും ദിവസങ്ങളില്‍ ഉയരാൻ സാധ്യതയുണ്ടോ എന്ന് നമുക്ക് പരിശോധിക്കാം.

ഇന്നത്തെ സ്വർണവില

ഒരു പവന് 53,360 രൂപയും, ഗ്രാമിന് 6,670 രൂപയുമാണ് വില. ഇത് തുടർച്ചയായ മൂന്നാം ദിവസമാണ് ഈ നിലവാരത്തില്‍ വില നില്‍ക്കുന്നത്.

ആഭരണം വാങ്ങാൻ

സ്വർണാഭരണം വാങ്ങുമ്ബോള്‍ പവന്റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാള്‍മാർക്കിംങ് നിരക്കുകള്‍ തുടങ്ങിയ കൂടി നല്‍കണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്ബോള്‍ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 58,000 രൂപ നല്‍കേണ്ടി വരും.

ആഗോള സ്വർണ്ണവില

അന്താരാഷ്ട്ര തലത്തില്‍, ബുധനാഴ്ച്ച രാവിലെ നേരിയ ലാഭത്തില്‍ ഫ്ലാറ്റായാണ് സ്വർണ്ണ വ്യാപാരം നടക്കുന്നത്. ട്രോയ് ഔണ്‍സിന് 2.53 ഡോളർ (0.10%) ഉയർന്ന് 2,495.48 ഡോളർ എന്നതാണ് നിരക്ക്.

വില ഉയരുമോ..?

സെപ്തംബർ 17,18 തിയ്യതികളിലാണ് യു.എസ് ഫെഡ് യോഗം ചേരുന്നത്. ഇതില്‍ പലിശ കുറയ്ക്കുമെന്ന സൂചനയാണുള്ളത്. ഇങ്ങനെ സംബന്ധിച്ചാല്‍ യു.എസ് കടപ്പത്ര വരുമാനം അനാകർഷകമാവുകയും സ്വർണ്ണത്തിന്റെ ഡിമാൻഡ് വർധിക്കുകയും ചെയ്യും. ഇത്തരത്തില്‍ രാജ്യാന്തര വില ഉയരുന്നത്, കേരളം അടക്കമുള്ള ആഭ്യന്തര വിപണികളില്‍ പ്രതിഫലിക്കും.

ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് നല്ലതാണ്

വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലില്‍ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.

സ്വർണം വാങ്ങുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. ഗുണനിലവാരം – വിലയേറിയ ലോഹത്തില്‍ നിക്ഷേപിക്കുന്നതിന് മുമ്ബ് വാങ്ങുന്നയാള്‍ ശ്രദ്ധിക്കേണ്ട നിർണായക ഘടകമാണ് സ്വർണ്ണത്തിൻ്റെ ഗുണനിലവാരം. സ്വർണത്തിൻ്റെ ഗുണനിലവാരം പരിശോധിക്കാൻ വിവിധ മാർഗങ്ങളുണ്ട്.

2. വില – സ്വർണം വാങ്ങുന്നതിന് മുൻപ് വില കൃത്യമായി അറിഞ്ഞിരിക്കണം. ഹൈദരാബാദ് നഗരത്തിലെ വിവിധ ജ്വല്ലറികളിലെ വില താരതമ്യം ചെയ്യണം. കാരണം ആഭരണങ്ങളുടെ നിർമ്മാണച്ചെലവ് ഒരു കടയില്‍ നിന്ന് മറ്റൊന്നിലേക്ക് വ്യത്യാസപ്പെടുന്നു. അതുകൊണ്ടു തന്നെ സ്വർണാഭരണത്തിന്‍റെ അന്തിമ വിലയില്‍ വ്യത്യാസമുണ്ടാകും.

3. തൂക്കം– ആഭരണം വാങ്ങുന്നതിന് മുൻപ് അതിന്‍റെ തൂക്കം കൃത്യമായി പരിശോധിക്കണം. ആഭരണത്തിൻ്റെ വില നിശ്ചയിക്കുമ്ബോള്‍ മരതകം, മാണിക്യം, വജ്രം, മുത്ത് തുടങ്ങിയ കല്ലുകളും ഉള്‍പ്പെടുത്തും. കല്ലുകളുടെ വിലയും ഗ്രാമിന് സ്വർണ്ണത്തിൻ്റെ മൂല്യത്തിന് തുല്യമായി ഈടാക്കുന്നു, ഇത് ആഭരണത്തിൻ്റെ അന്തിമ വില വർദ്ധിപ്പിക്കും. അതിനാല്‍ കല്ലുകളുടെ നിരക്ക് പ്രത്യേകം ഈടാക്കുന്നുണ്ടോ, അതോ ആഭരണങ്ങള്‍ക്കൊപ്പം വിലയിട്ടതാണോയെന്ന് മനസിലാക്കണം.

4.ആഘോഷ ദിവസങ്ങള്‍ – അടുത്ത കാലത്തായി സ്വർണ്ണത്തിൻ്റെ വിലയിലെ ട്രെൻഡ് നോക്കുകയാണെങ്കില്‍, ഉത്സവ സീസണുകളിലും വിവാഹ സീസണുകളിലും സ്വർണ്ണത്തിൻ്റെ വില ഉയരുന്നുണ്ടെന്ന് മനസിലാക്കാൻ സാധിക്കും. കാരണം ആഘോഷവേളകളില്‍ സ്വർണം വാങ്ങാൻ കൂടുതല്‍ ആളുകള്‍ ജ്വല്ലറികളില്‍ എത്തും എന്നത് തന്നെയാണ്.

Latest Posts