HomeIndiaവില 6 രൂപ മുതല്‍, റിലയൻസ് പവര്‍ ഉള്‍പ്പെടെ 6 പെന്നി ഓഹരികള്‍, ഇപ്പോള്‍ വാങ്ങിയാല്‍...

വില 6 രൂപ മുതല്‍, റിലയൻസ് പവര്‍ ഉള്‍പ്പെടെ 6 പെന്നി ഓഹരികള്‍, ഇപ്പോള്‍ വാങ്ങിയാല്‍ കീശ നിറയുമോ..?

പൊതുവില്‍ വില കുറഞ്ഞ ഓഹരികളെയാണ് പെന്നി ഓഹരികളെന്ന് വിളിക്കുന്നത്. പെട്ടെന്നുള്ള വിപണിയിലെ ചാഞ്ചാട്ടങ്ങളിലൂടെ മികച്ച ലാഭമുണ്ടാക്കാൻ പെന്നി ഓഹരികളിലെ നിക്ഷേപത്തിലൂടെ സാധിക്കും.ലിക്വിഡിറ്റി കുറവായതിനാല്‍ പെന്നി സ്റ്റോക്കുകളിലെ നിക്ഷേപത്തില്‍ അപകട സാധ്യതകളുമുണ്ട്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും ലിസ്റ്റ് ചെയ്തിട്ടുള്ള മികച്ച 50 പെന്നി സ്റ്റോക്കുകളില്‍ ഇപ്പോള്‍ നിക്ഷേപം നടത്തേണ്ട 6 ഓഹരികളെ ഫോബ്‌സ് അഡ്വൈസർ ഇന്ത്യ തിരഞ്ഞെടുത്തിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

1. റിലയൻസ് പവർ

മുമ്ബ് റിലയൻസ് എനർജി ജനറേഷൻ ലിമിറ്റഡ് (REGL) എന്ന പേരില്‍ അറിയപ്പെട്ട കമ്ബനിയാണിത്. ഇന്ത്യയിലെ ആഭ്യന്തര വിപണികളിലും, ആഗോള വിപണികളിലും പവർ പ്രൊജക്ടുകളുടെ ഡെവലപ്മെന്റ്, കണ്‍സ്ട്രക്ഷൻ, മെയിന്‍റനൻസ് തുടങ്ങിയവ ചെയ്യുന്ന സ്മാള്‍ക്യാപ് കമ്ബനിയാണിത്.

ഓഹരി വില

എൻഎസ്‌ഇയില്‍ 29.57 രൂപ എന്ന നിരക്കിലാണ് ചൊവ്വാഴ്ച റിലയൻസ് പവർ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ആറ് മാസത്തിനിടെ 26.37 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 51.25 ശതമാനം മുന്നേറ്റമാണ് ഒരു വർഷത്തിനിടെ ഓഹരി നേടിയത്.

2. വോഡഫോണ്‍ ഐഡിയ

വലിയ പരിജയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത ഓഹരി. എൻഎസ്‌ഇയില്‍ 15.11 രൂപ എന്നതാണ് നിലവിലെ ഓഹരി വില. ഒരു വർഷത്തിനിടെ 51.10 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 19.18 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.

3. യെസ് ബാങ്ക്

രാജ്യത്തെ പുതുതലമുറ സ്വകാര്യ ബാങ്കിങ് സ്ഥാപനങ്ങളിലൊന്നാണ് യെസ് ബാങ്ക്. 2004 ല്‍ റാണാ കപൂർ, അശോക് കപൂർ എന്നിവർ ചേർന്നാണ് ഈ ബാങ്ക് സ്ഥാപിച്ചത്. ഇന്ത്യയിലെ നാലാമത്തെ വലിയ സ്വകാര്യ ബാങ്കാണ് യെസ് ബാങ്ക് ലിമിറ്റഡ്.

ഓഹരി വില

എൻഎസ്‌ഇയില്‍ 23.66 രൂപ എന്നതാണ് നിലവിലെ ഓഹരി വില. 4.46 ശതമാനം വളർച്ചയാണ് 2024-ല്‍ ഇതുവരെ ഓഹരി നേടിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 27.20 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 32.85 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.

4. റീജൻ്റ് എൻ്റർപ്രൈസസ്

1994-ല്‍ സ്ഥാപിച്ച റീജൻ്റ് എൻ്റർപ്രൈസസ് ലിമിറ്റഡ് ഭക്ഷ്യ എണ്ണകള്‍ നിർമ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്നു. 6.01 രൂപയാണ് നിലവിലെ ഓഹരി വില. 46.23 ശതമാനം വളർച്ചയാണ് ആറ് മാസത്തിനിടെ ഓഹരി നേടിയത്. ഒരു വർഷത്തിനിടെ 79.40 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.

5. ഒറികോണ്‍ എൻ്റർപ്രൈസസ്

593.95 കോടി മാർക്കറ്റ് ക്യാപിറ്റലൈസേഷനുള്ള ജനപ്രിയമായ ഊർജ്ജ കമ്ബനിയാണ് ഒറികോണ്‍ എൻ്റർപ്രൈസസ്. 37.34 രൂപയാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ഒരു വർഷത്തിനിടെ 48.47 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 49.30 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.

6. ഇക്കോണോ ട്രേഡ് ഇന്ത്യ

1982-ല്‍ ആരംഭിച്ച ഇക്കോണോ ട്രേഡ് ഇന്ത്യ ലിമിറ്റഡ് വായ്പകള്‍ നല്‍കുകയും ഓഹരികളിലും സെക്യൂരിറ്റികളിലും നിക്ഷേപം നടത്തുകയും ചെയ്യുന്ന കമ്ബനിയാണ്. ബിഎസ്‌ഇയില്‍ 9.65 രൂപ എന്നതാണ് ഓഹരിയുടെ വില. കഴിഞ്ഞ ആറ് മാസത്തിനിടെ 37.46 ശതമാനവും ഒരു വർഷത്തിനിടെ 12.21 ശതമാനവും വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു.

അറിയിപ്പ്:മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്ബത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഇന്ത്യ ലേറ്റസ്റ്റ് പോർട്ടലോ ലേഖകനോ ഉത്തരവാദികൾ ആയിരിക്കില്ല.

Latest Posts