മൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്ന ഒരു നിക്ഷേപ മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്.ഐ.പി).എസ്.ഐ.പിക്ക് കീഴില്‍, ആഴ്ചയിലോ മാസത്തിലോ ത്രൈമാസമായോ നിക്ഷേപകർക്ക് പതിവായി ചെറിയ തുക നിക്ഷേപിക്കാൻ സാധിക്കും. നിങ്ങള്‍ക്ക് വെറും 100 രൂപയില്‍ ഒരു എസ്.ഐ.പി ആരംഭിക്കാൻ കഴിയും. എങ്കിലും ചില മൂച്വല്‍ ഫണ്ടുകള്‍ കുറഞ്ഞത് 500 രൂപയോ 1000 രൂപയോ ഉള്ള എസ്.ഐ.പിയാണ് വാഗ്ദാനം ചെയ്യുന്നത്.2024 ജൂലൈയില്‍ നിക്ഷേപകർ മൂച്വല്‍ ഫണ്ടുകള്‍ക്കായി 23,000 കോടിയലിധം എസ്.ഐ.പിയില്‍ നിക്ഷേപിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഈ കാലത്ത് നിക്ഷേപകർ എസ്.ഐ.പി നിക്ഷേപം നടത്താൻ വളരെയധികം താല്പര്യപ്പെടുന്നുവെന്നതാണ് ഇത് അർത്ഥമാക്കുന്നത്. പ്രതിദിനം 100 രൂപ നിക്ഷേപിച്ചാല്‍ നിങ്ങളുടെ റിട്ടേണ്‍ തുക എത്രയായിരിക്കുമെന്ന് നോക്കാം.
നിങ്ങള്‍ പ്രതിദിനം 100 രൂപ നിക്ഷേപിക്കാൻ തുടങ്ങിയാല്‍, ഒരു മാസത്തെ നിങ്ങളുടെ മൊത്തം നിക്ഷേപം 3,000 രൂപയായിരിക്കും. 30 വർഷം കൊണ്ട് നിങ്ങള്‍ ആകെ 10,80,000 രൂപ നിക്ഷേപിക്കും. അങ്ങനെ, മൂച്വല്‍ ഫണ്ടുകളിലെ ദീർഘകാല നിക്ഷേപത്തില്‍ നിങ്ങള്‍ക്ക് 12 ശതമാനം വാർഷിക പലിശ ലഭിക്കുന്നുവെന്ന് കരുതുക. എസ്.ഐ.പി കാല്‍കുലേറ്റർ അനുസരിച്ച് 30 വർഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് 1,05,89,741 രൂപ സമ്ബാദിക്കാൻ സാധിക്കും. അപ്പോള്‍ നിങ്ങളുടെ ആകെ ലാഭം 95,09,741 രൂപയായിരിക്കും.
ഇനി നിങ്ങള്‍ ദിവസവും 500 രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍, പ്രതിമാസമുള്ള നിങ്ങളുടെ നിക്ഷേപ തുക 15,000 രൂപയായിരിക്കും. അങ്ങനെ 17 വർഷത്തിലെ നിങ്ങള്‍ മൊത്തം 30,60,000 രൂപ നിക്ഷേപിക്കും. നിങ്ങളുടെ ഒരു മൂച്വല്‍ ഫണ്ടിലെ ദീർഘകാല നിക്ഷേപത്തില്‍ നിങ്ങള്‍ക്ക് 12 ശതമാനമാണ് വാർഷിക പലിശ ലഭിക്കുന്നതെങ്കില്‍, 17 വർഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് 1,00,18,812 രൂപ സമ്ബാദിക്കാൻ സാധിക്കും. അതിലെ നിങ്ങളുടെ ആകെ ലാഭം 69,58,812 രൂപയായിരിക്കും.
മൂച്വല്‍ ഫണ്ടുകളില്‍ സ്ഥിരമായി നിക്ഷേപം നടത്തുന്നതിനുള്ള മികച്ചൊരു മാർഗമാണ് എസ്.ഐ.പിയെന്ന് വിദഗ്ധർ പറയുന്നുണ്ട്. ഇതില്‍ നിക്ഷേപകർക്ക് ഒരുപാട് പ്രയോജനം ലഭിക്കുന്നു. എന്നാല്‍പോലും എസ്.ഐ.പി മൂച്വല്‍ ഫണ്ടുകളിലും അപകടസാധ്യതയുണ്ട്.