ബ്രോക്കറേജ് സ്ഥാപനമായ സ്‌റ്റോക്‌സ്ബോക്‌സ് ഇപ്പോള്‍ വാങ്ങേണ്ട ഓഹരികളുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്. പ്രതിരോധശേഷിയും വളർച്ചാ സാധ്യതകളും സമന്വയിപ്പിക്കുന്ന ഏഴ് ഓഹരികളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഈ ഏഴ് ഓഹരികള്‍ ഹ്രസ്വകാല നേട്ടങ്ങളും ദീർഘകാല സാധ്യതകളും വാഗ്ധാനം ചെയ്യുന്നവയാണ്. അതുകൊണ്ടു തന്നെ ഓഹരി വിപണിയില്‍ നിന്നും വളർച്ചാ അവസരങ്ങള്‍ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ഈ ഓഹരികളില്‍ ശ്രദ്ധ നല്‍കാം
1. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് – ബിപിസിഎല്‍
357 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാം. 317 രൂപയാണ് സ്റ്റോപ്പ് ലോസ്. റിഫൈനറി വിപുലീകരണം, പൈപ്പ്‌ലൈൻ ഇൻഫ്രാസ്ട്രക്ചർ, വർദ്ധിച്ച റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് 2025 സാമ്ബത്തിക വർഷത്തില്‍ ബിപിസിഎല്‍ 16,400 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങുകയാണ്. ഇത് നിലവിലെ വെല്ലുവിളികള്‍ ലഘൂകരിക്കാനും ദീർഘകാല വളർച്ചയെ പിന്തുണയ്ക്കാനും സഹായിക്കുമെന്ന് ബ്രോക്കറേജ് പറഞ്ഞു.
2. എച്ച്‌സിഎല്‍ ടെക്
കഴിഞ്ഞ കുറേ നാളുകളായി മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. ഓഹരി വാങ്ങുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്. ഇത് പോസിറ്റീവ് ആണ്. 1,601 രൂപയുടെ സ്റ്റോപ്പ് ലോസോടെ 1,785 ലക്ഷ്യമാക്കി എച്ച്‌സിഎല്‍ ടെക് വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. ആരോഗ്യകരമായ ടിസിവി, ശക്തമായ പൈപ്പ്‌ലൈൻ എന്നിവ കാരണം 2025 സാമ്ബത്തിക വർഷത്തില്‍ എച്ച്‌സിഎല്‍ ടെക് മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ബ്രോക്കറേജ് അഭിപ്രായപ്പെട്ടു.
3. പേടിഎം
ലിസ്റ്റിംഗ് ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്കില്‍ നിന്ന് 80 ശതമാനം ഇടിവുണ്ടായതിന് ശേഷം ഓഹരി മുകളിലേക്ക് ഉയരാനുള്ള സൂചനകള്‍ കാണിക്കുന്നുണ്ട്. 615 രൂപ ടാർഗെറ്റ് വിലയോടെ 530 രൂപയുടെ സ്റ്റോപ്പ് ലോസ് നിശ്ചയിച്ച് ഓഹരി വാങ്ങാൻ ബ്രോക്കറേജ് ശുപാർശ ചെയ്യുന്നു. കമ്ബനിയുടെ വലുതും സജീവവുമായ ഉപയോക്തൃ അടിത്തറയായ 7.8 ദശലക്ഷം പ്രതിമാസ ഇടപാട് ഉപയോക്താക്കള്‍ സ്ഥിരമായ ഒരു ബിസിനസ് മോഡലിനെ പിന്തുണയ്ക്കുന്നു. ഇത് ക്രോസ്-സെല്ലിംഗ് അവസരങ്ങളിലൂടെ ഉപഭോക്താക്കളില്‍ നിന്നും വ്യാപാരികളില്‍ നിന്നും വരുമാനം പ്രാപ്തമാക്കുന്നു എന്നാണ് ബ്രോക്കറേജ് വിലയിരുത്തല്‍.
4. പെട്രോനെറ്റ് എല്‍എൻജി
കുറഞ്ഞ എല്‍എൻജി വിലയും വർദ്ധിച്ചുവരുന്ന ഗ്യാസ് ഡിമാൻഡും മുതലാക്കാൻ പെട്രോനെറ്റിന് സാധിക്കും. ഹ്രസ്വകാലത്തേക്ക് 351 സ്റ്റോപ്പ് ലോസ് ഉപയോഗിച്ച് 401 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാം. അനുകൂലമായ വിപണി സാഹചര്യങ്ങളും തന്ത്രപരമായ പൊസിഷനിംഗും കമ്ബനിയുടെ വളർച്ചാ സാധ്യതകളെ ഉത്തേജിപ്പിക്കുന്നുവെന്ന് ബ്രോക്കറേജ് പറഞ്ഞു.
5. റെയില്‍ വികാസ് നിഗം
സാമ്ബത്തിക വർഷത്തിലെ ആദ്യപാദ ഫലങ്ങള്‍ ദുർബലമായെങ്കിലും, സിവില്‍ കണ്‍സ്ട്രക്ഷൻ ബിസിനസിലെ മുൻനിര സ്ഥാപനമായ ആർവിഎൻഎലിന് 83,200 കോടി രൂപയുടെ ശക്തമായ ഓർഡർ ബുക്കുണ്ട്. അതുകൊണ്ടു തന്നെ ഓഹരിക്ക് മുന്നേറാം സാധിക്കുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തല്‍. 538 രൂപയുടെ സ്റ്റോപ്പ് ലോസോടെ 626 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാൻ സ്റ്റാർ ബോക്സ് ശുപാർശ ചെയ്യുന്നു.
6. സൊമാറ്റോ
2023 ജനുവരിയില്‍ ഒരു താഴ്ന്ന പോയിൻ്റിലെത്തിയതിന് ശേഷം സൊമാറ്റോയുടെ വില ശക്തമായ മുന്നേറ്റത്തിലാണ്. ഓഹരി അതിൻ്റെ ഹ്രസ്വകാല ചലിക്കുന്ന ശരാശരിയേക്കാള്‍ താഴെയുള്ള ഡ്രോഡൗണുകള്‍ക്ക് പ്രതിരോധം കാണിക്കുന്നു. ഇത് കുറഞ്ഞ അപകടസാധ്യതയുള്ളതും ഉയർന്ന റിവാർഡ് അവസരവും വാഗ്ദാനം ചെയ്യുന്നു. 285 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് ഓഹരി വാങ്ങാം. 252 രൂപയാണ് സ്റ്റോപ്പ് ലോസ്.
അറിയിപ്പ്:മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്ബത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഇന്ത്യ ലേറ്റസ്റ്റ് പോർട്ടലോ ലേഖകനോ ഉത്തരവാദികൾ ആയിരിക്കില്ല.