HomeIndiaഐനോക്ക്സ് വിൻഡ് vs സുസ്ലോൺ എനർജി: ഊർജ മേഖലയിൽ കൂടുതൽ ലാഭത്തിന് ഏത്...

ഐനോക്ക്സ് വിൻഡ് vs സുസ്ലോൺ എനർജി: ഊർജ മേഖലയിൽ കൂടുതൽ ലാഭത്തിന് ഏത് ഓഹരി തിരഞ്ഞെടുക്കണം? വിദഗ്ധർ വിലയിരുത്തുന്നത് വായിക്കാം

ഇന്ത്യയുടെ ഊർജ മേഖല ഗണ്യമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ വൈദ്യുതി ഉല്‍പ്പാദകരും ഉപഭോക്താവും എന്ന നിലയില്‍ ഇന്ത്യ, കാറ്റില്‍ നിന്നുള്ള ഊർജ്ജ വികസനത്തില്‍ ഗണ്യമായ മുന്നേറ്റം നടത്തുകയാണ്.ഈ മാറ്റങ്ങളുടെ മുൻനിരയിലുള്ള രണ്ട് കമ്ബനികളാണ് ഐനോക്സ് വിൻഡ്, സുസ്ലോണ്‍ എനർജി എന്നിവ.ഓഹരി വിപണിയിലും മികച്ച മുന്നേറ്റം കാഴ്ചവയ്ക്കാൻ രണ്ട് ഓഹരികള്‍ക്കും സാധിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ രണ്ട് കമ്ബനികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നമുക്ക് പരിശോധിക്കാം.

ഐനോക്സ് വിൻഡ്

2009-ല്‍ സ്ഥാപിതമായ ഐനോക്സ് വിൻഡ് ഇന്ത്യയിലെ ഒരു മുൻനിര കാറ്റാടി ഊർജ്ജ പരിഹാര ദാതാവാണ്. ഗുജറാത്ത്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലായി നാല് നിർമ്മാണ പ്ലാൻ്റുകളുള്ള ഐനോക്‌സ് വിൻഡിന് 1,600 മെഗാവാട്ട് ഉല്‍പാദന ശേഷിയുണ്ട്.

സുസ്ലോണ്‍ എനർജി

1995-ല്‍ സ്ഥാപിതമായ സുസ്ലോണ്‍ എനർജി , ഇന്ത്യയില്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പ്രമുഖ ആഗോള കാറ്റാടി ഊർജ്ജ കമ്ബനിയാണ്. ഇന്ത്യയില്‍ 111+ കാറ്റാടിപ്പാടങ്ങള്‍, സ്ഥാപിത ശേഷി 14,820 മെഗാവാട്ട്, 32% വിപണി വിഹിതം എന്നിവയുമായി സുസ്ലോണ്‍ ആധിപത്യം പുലർത്തുന്നു.

വരുമാനവും അറ്റാദായവും

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സുസ്ലോണിൻ്റെ വരുമാനത്തില്‍ വലിയ വളർച്ചയുണ്ടായിട്ടുണ്ട്. 2022 കോടി രൂപയാണ് 2025 സാമ്ബത്തിക വർഷത്തിലെ ആദ്യ പാദത്തില്‍ സുസ്ലോണ്‍ എനർജി ലിമിറ്റഡ് നേടിയ വരുമാനം. മുൻപാദത്തിലെ 1351 കോടി രൂപയില്‍ നിന്നും ഏകദേശം 50 ശതമാനം വളർച്ച. അറ്റാദായം 200 ശതമാനം വർധിച്ച്‌ 101 കോടി രൂപയില്‍ നിന്ന് 302 കോടി രൂപയായി.മറുവശത്ത് ഐനോക്സ് വിൻഡിൻ്റെ വരുമാന വളർച്ച മിതമായതും എന്നാല്‍ സ്ഥിരതയുള്ളതുമാണ്. 2025 സാമ്ബത്തിക വർഷത്തിലെ ഒന്നാം പാദത്തില്‍ 650.52 കോടി രൂപയാണ് കമ്ബനിയുടെ മൊത്ത വരുമാനം. മുൻ വർഷം ഇതേ പാദത്തില്‍ രേഖപ്പെടുത്തിയ 352.28 കോടി രൂപയില്‍ നിന്ന് 84.66% വളർച്ച രേഖപ്പെടുത്തി. 48.01 കോടി രൂപ നികുതിക്ക് മുമ്ബുള്ള ലാഭം കമ്ബനി റിപ്പോർട്ട് ചെയ്തു.

ഓഹരി വിപണിയിലെ പ്രകടനം

എൻഎസ്‌ഇയില്‍ 224.25 രൂപ എന്നതാണ് ഐനോക്സ് വിൻഡിൻ്റെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 49.89 ശതമാനവും ആറ് മാസത്തിനിടെ 51.47 ശതമാനവും വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 344.41 ശതമാനം വളർച്ചയാണ് ഒരു വർഷത്തിനിടെ ഐനോക്സ് വിൻഡ് ഓഹരി നേടിയത്.എൻഎസ്‌ഇയില്‍ 77.70 രൂപ എന്നതാണ് സുസ്ലോണ്‍ എനർജിയുടെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 41.07 ശതമാനം വളർച്ചയും ആറ് മാസത്തിനിടെ 73.44 ശതമാനം വളർച്ചയും ഓഹരി നേടി. 272.66 ശതമാനം വളർച്ചയാണ് സുസ്ലോണ്‍ എനർജി കഴിഞ്ഞ ഒരു വർഷത്തിനിടെ നേടിയത്.

ഏത് ഓഹരി വാങ്ങണം..?

സുസ്ഥിര ഊർജ്ജ പരിഹാരങ്ങളിലേക്കുള്ള ഇന്ത്യയുടെ മാറ്റം തുടരുമ്ബോള്‍, കാറ്റില്‍ നിന്നുള്ള ഊർജ്ജ മേഖലയില്‍ സുസ്ലോണ്‍ എനർജിയും ഐനോക്‌സ് വിൻഡും നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഇന്ത്യയുടെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന കാറ്റാടി ഊർജ്ജ വിപണിയില്‍ ഓരോ കമ്ബനിയും മികച്ച നേട്ടമുണ്ടാക്കുന്നുണ്ട്. അതുകൊണ്ടു തന്നെ നിങ്ങളുടെ റിസ്ക് പ്രൊഫൈലിനനുസരിച്ച്‌ ഏത് ഓഹരിയില്‍ വേണമെങ്കിലും നിക്ഷേപം നടത്താം. എന്നാല്‍ അതിന് മുൻപ് കൃത്യമായ പഠനം നടത്തേണ്ടത് അത്യാവശ്യമാണ്.

അറിയിപ്പ്:മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്ബത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഇന്ത്യ ലേറ്റസ്റ്റ് പോർട്ടലോ ലേഖകനോ ഉത്തരവാദികൾ ആയിരിക്കില്ല.

Latest Posts