ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികള്‍ തിങ്കളാഴ്ച വലിയ ഇടിവാണ് നേരിട്ടത്. അദാനി പോർട്ട്‌സ്, അദാനി എൻ്റർപ്രൈസസ് ഓഹരികള്‍ എൻഎസ്‌ഇയില്‍ യഥാക്രമം 2.33 ശതമാനവും 1.46 ശതമാനം ഇടിഞ്ഞു. മറ്റുള്ള ഓഹരികളും 0.96 ശതമാനം മുതല്‍ 4.1 ശതമാനം ഇടിവ് നേരിട്ടു.
എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി അദാനി ഗ്രൂപ്പിന്‍റെ രണ്ട് ഓഹരികള്‍ ഇന്നലെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അദാനി ഗ്രീൻ എനർജി, അംബുജ സിമൻ്റ്സ് എന്നീ ഓഹരികളാണ് തിങ്കളാഴ്ച പച്ചയില്‍ അവസാനിച്ച് അദാനിയുടെ മാനം കാത്ത ഓഹരികള്‍. അദാനി ഗ്രീൻ എനർജി ലിമിറ്റഡിൻ്റെ ഓഹരികള്‍ വരും ദിവസങ്ങളിലും മുന്നേറ്റം തുടരാനുള്ള സാധ്യതയുണ്ടെന്നാണ് ബ്രോക്കറേജുകള്‍ വിലയിരുത്തുന്നത്. എംകെ ഗ്ലോബല്‍ ഓഹരിയില്‍ ബുള്ളിഷാണ്. അതുകൊണ്ടു തന്നെ നമുക്ക് അദാനി ഗ്രീൻ എനർജി ഓഹരിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പരിശോധിക്കാം.
ബ്രോക്കറേജ് വിലയിരുത്തല്‍: കഴിഞ്ഞ അഞ്ച് വർഷമായി അദാനി ഗ്രീൻ എനർജിയുടെ പ്രവർത്തന പുനരുപയോഗ ഊർജ്ജ (RE) ശേഷി 41 ശതമാനമാണ്. സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിൻ്റെ പിന്തുണയോടെ അദാനി ഗ്രൂപ്പ് മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ വിലയിരുത്തുന്നത്. അദാനി ഗ്രീനിൻ്റെ പ്ലെയിൻ വാനില(plain vanilla) ആർഇ വിപണി വിഹിതം 2024 സാമ്ബത്തിക വർഷത്തിലെ 8% ല്‍ നിന്ന് 2030 സാമ്ബത്തിക വർഷത്തോടെ 15% ആയി വളരുമെന്നും എംകെ വിശ്വസിക്കുന്നു.
ടാർഗെറ്റ് വില: അദാനി ഗ്രീൻ എനർജി ലിമിറ്റഡിൻ്റെ ഓഹരികളില്‍ ബ്രോക്കറേജ് എംകെ ഗ്ലോബർ ബൈ റേറ്റിംഗ് നല്‍കിയിട്ടുണ്ട്. 2,550 രൂപയാണ് ടാർഗെറ്റ് വില. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ഏകദേശം 42 ശതമാനം വളർച്ച.
ഓഹരി വിപണിയിലെ പ്രകടനം: എൻഎസ്‌ഇയില്‍ 0.23 ശതമാനം നേട്ടത്തോടെ 1,785 രൂപ എന്ന നിലയിലാണ് തിങ്കളാഴ്ച അദാനി ഗ്രീൻ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 0.50 ശതമാനം ഇടിവ് ഓഹരി നേരിട്ടു. അതേസമയം ഒരു മാസത്തിനിടെ 2.87 ശതമാനം മുന്നേറ്റമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 2024-ല്‍ ഇതുവരെ 11.67 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 87.65 ശതമാനം മുന്നേറ്റമുണ്ടാക്കാനും അദാനി ഓഹരിക്ക് സാധിച്ചു. 2,174.10 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 815.55 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ ഓഹരി വില.
അദാനി ഗ്രീൻ എനർജി: പുനരുപയോഗ ഊർജ (റിന്യൂവബിള്‍ എനർജി) മേഖലയില്‍ പ്രവർത്തിക്കുന്ന പ്രമുഖ അദാനി ഗ്രൂപ്പ് കമ്ബനിയാണ് അദാനി ഗ്രീൻ എനർജി ലിമിറ്റഡ്. സൗരോർജ വൈദ്യുതി (സോളാർ), കാറ്റില്‍ നിന്നുള്ള വൈദ്യുതി (വിൻഡ്), ഒരേ ഇടത്ത് സൗരോർജവും കാറ്റില്‍ നിന്നുള്ള വൈദ്യുതിയും ഉത്പാദിപ്പിക്കുന്ന ഹൈബ്രിഡ് പദ്ധതി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് കമ്ബനിയുടെ പ്രവർത്തനം.2024 ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ കമ്ബനിയുടെ ഏകീകൃത അറ്റാദായം 95 ശതമാനം ഉയർന്ന് 629 കോടി രൂപയായി. മൊത്തം വരുമാനം 22.5 ശതമാനം ഉയർന്ന് 3,122 കോടി രൂപയായി.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്ബത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഇന്ത്യ ലേറ്റസ്റ്റ് പോർട്ടലോ, ലേഖകനോ ഉത്തരവാദികൾ ആയിരിക്കില്ല