HomeIndiaഓഹരി വിപണിയിൽ കേവലം 7.32 രൂപയ്ക്ക് വ്യാപാരം നടക്കുന്ന പെന്നി സ്റ്റോക്ക്: ബാധ്യത രഹിത കമ്പനി...

ഓഹരി വിപണിയിൽ കേവലം 7.32 രൂപയ്ക്ക് വ്യാപാരം നടക്കുന്ന പെന്നി സ്റ്റോക്ക്: ബാധ്യത രഹിത കമ്പനി ദീർഘകാല നിക്ഷേപങ്ങൾക്ക് അത്യുത്തമം: നോക്കുന്നോ?

അഞ്ചു ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ടിൽ എത്തിയാണ് ബ്രൈറ്റ് കോം ഗ്രൂപ്പിൻറെ ഓഹരികൾ ഇന്ന് വിപണിയിൽ വ്യാപാരം അവസാനിപ്പിച്ചത്. 7.32 രൂപയാണ് ഓഹരിയുടെ നിലവിലെ വില. 52 ആഴ്ചകൾക്കിടയിലെ ഓഹരിയുടെ ഏറ്റവും ഉയർന്ന വില നിലവാരം 25.51 രൂപയും, 52 ആഴ്ചകൾക്കിടയിലെ ഏറ്റവും താഴ്ന്ന വില നിലവാരം 6.65 രൂപയുമാണ്. സമയം ചരിത്രത്തിൽ കമ്പനിയുടെ ഏറ്റവും ഉയർന്ന ഓഹരി വില 117.75 രൂപയാണ്.

രാജ്യത്ത് ഡിജിറ്റൽ മാർക്കറ്റിംഗ് മേഖലയിലെ ഒരു മേജർ പ്ലെയർ ആണ് ബ്രൈറ്റ്കോം ഗ്രൂപ്പ്. യൂറോപ്പ് ഏഷ്യ ആഫ്രിക്ക മുതലായ മാർക്കറ്റുകളിലേക്ക് ബിസിനസ് വിപുലനം ലക്ഷ്യമിട്ട് കമ്പനി പദ്ധതികൾ വിഭാവനം ചെയ്യുന്നുണ്ട്. ഇവ വിജയകരമായി നടപ്പിലാക്കുവാനായി മനുഷ്യ വിഭവ ശേഷിയും, ടെക്നോളജിക്കൽ വിഭവശേഷിയും ബ്രാൻഡ് അസോസിയേഷനുകളും മാർക്കറ്റ് റിസർച്ച് ശക്തിപ്പെടുത്തുന്ന ഘട്ടത്തിലാണ് ഇപ്പോൾ കമ്പനി.

1477 കോടി രൂപയാണ് കമ്പനിയുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ. രണ്ടുരൂപ മുഖവിലയുള്ള ഓഹരികളാണ് ഇപ്പോൾ 7.32 രൂപയ്ക്ക് വിപണനം നടക്കുന്നത്. ബുക്ക് വാല്യൂ 34.69 രൂപയാണ്. കമ്പനിയുടെ PE 1X, ROE – 23%, ROCE- 31% എന്നിങ്ങനെയാണ്. 18.38% ഓഹരികൾ പ്രമോട്ടർമാരും 70.77% ഓഹരികൾ നിക്ഷേപകരും, 10.70% ഓഹരികൾ ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്‌സുമാണ് കൈവശപ്പെടുത്തിയിരിക്കുന്നത്.

ദീർഘകാല അടിസ്ഥാനത്തിൽ മികച്ച ഒരു നിക്ഷേപമായി ബ്രൈറ്റ് കോം ഗ്രൂപ്പ് ഓഹരികളെ പരിഗണിക്കാവുന്നതാണ്. മികച്ച വാല്യൂവേഷൻ തന്നെയാണ് ഓഹരികളെ കൂടുതൽ ആകർഷകം ആക്കുന്നത്. ബുക്ക് വാല്യുവിന്റെ 20% ത്തോളം മൂല്യത്തിലാണ് നിലവിൽ വിപണനം നടക്കുന്നത് എന്നത് കണക്കിലെടുക്കുമ്പോൾ ഇതൊരു മികച്ച ദീർഘകാല നിക്ഷേപമായി വിലയിരുത്തപ്പെടുന്നുണ്ട്.

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്ബത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഇന്ത്യ ലേറ്റസ്റ്റ് പോർട്ടലോ, ലേഖകനോ ഉത്തരവാദികൾ ആയിരിക്കില്ല

Latest Posts