HomeIndiaപവർ ഫിനാൻസ് കോർപ്പറേഷൻ: പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഹരി ദീർഘകാലാടിസ്ഥാനത്തിൽ വൻ നേട്ടം സമ്മാനിക്കും;...

പവർ ഫിനാൻസ് കോർപ്പറേഷൻ: പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഹരി ദീർഘകാലാടിസ്ഥാനത്തിൽ വൻ നേട്ടം സമ്മാനിക്കും; വിശദമായി വായിക്കാം

കേന്ദ്ര ഊർജ്ജമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു പൊതുമേഖല എൻ ബി എഫ് സി ആണ് പവർ ഫിനാൻസിംഗ് കോർപ്പറേഷൻ. ഊർജ്ജ പദ്ധതികൾക്ക് ധന വിഭവശേഷി നൽകി സഹായിക്കുന്ന ഈ സ്ഥാപനം ഇന്ത്യൻ ഊർജ്ജം മേഖലയുടെ സാമ്പത്തിക നട്ടെല്ല് ആയിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഒരു ട്രില്യനിലധികം നെറ്റ് ആസ്തി മൂല്യമുള്ള കമ്പനിയാണ് പവർ ഫിനാൻസ് കോർപ്പറേഷൻ.

496 രൂപയ്ക്കാണ് പവർ ഫിനാൻസ് കോർപ്പറേഷൻ ഓഹരികൾ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ 11.85 ശതമാനം വിലയിടുവാണ് പി എഫ് സി ഓഹരികൾ നേരിട്ടത്. ബഡ്ജറ്റിന് പിന്നെ പൊതു മേഖലാ ഓഹരികളിൽ ഉണ്ടായ ഇടിവ് പവർ ഫിനാൻസ് കോർപ്പറേഷനെയും ബാധിച്ചു.

ശക്തമായ ബൈ റേറ്റിംഗ്: ഇൻസ്റ്റിറ്റ്യൂഷണൽ ബ്രോക്കേഴ്സ് എസ്റ്റിമേറ്റ് സിസ്റ്റം നൽകുന്ന വിദഗ്ധോപദേശം അനുസരിച്ച് ശക്തമായ ബൈ റേറ്റിങ് ഉള്ള ഓഹരിയാണ് പവർ ഫിനാൻസ് കോർപറേഷൻ. സമീപകാലത്ത് നേരിട്ട് വിലയിടിവ് ഒരു മികച്ച എൻട്രി പോയിന്റ് നിക്ഷേപകർക്ക് സമ്മാനിക്കുന്നു. 88 ശതമാനം ബൈ റേറ്റിങ് ഉള്ള ഓഹരി ദീർഘകാല അടിസ്ഥാനത്തിൽ വൻ നേട്ടം കൈവരിക്കുവാൻ നിക്ഷേപകരെ സഹായിക്കുമെന്നാണ് പൊതു വിലയിരുത്തൽ.

ടാർഗറ്റ് പ്രൈസ്: 558.83 വിലനിലവാരത്തിലേക്ക് പിഎസ്‌സി ഓഹരികൾ ഉയരും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഏറ്റവും ഉയർന്ന വിലനിലവാരം എന്ന് പ്രതീക്ഷിക്കപ്പെടുന്നത് 620 രൂപയും മിനിമം ഉയർച്ച 520 രൂപയുമായി അനലിസ്റ്റുകൾ വിലയിരുത്തുന്നു. 2024 ഡിസംബറിന് മുന്നേ ഈ നിലവാരങ്ങളിലേക്ക് ഉയരാൻ ഓഹരിക്ക് കഴിയും എന്നാണ് വിലയിരുത്തൽ. 6 അനലിസ്റ്റുകളാണ് ശക്തമായ റേറ്റിംഗ് നൽകിയിട്ടുള്ളത് അഞ്ച് അനലിസ്റ്റുകൾ ബൈ റേറ്റിംഗും നൽകുമ്പോൾ ആരും സെൽ റേറ്റിംഗ് നൽകുന്നില്ല എന്നതാണ് പ്രത്യേകത.

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്ബത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ലേഖകനോ ഇന്ത്യ ലേറ്റസ്റ്റ് പോർട്ടലോ ഉത്തരവാദികൾ അല്ല.

Latest Posts