HomeInvestmentഈ ഐപിഒകളിൽ അലോട്ട്മെന്റ് ലഭിച്ചാൽ ലോട്ടറി അടിച്ചേക്കാം; മികച്ച ലിസ്റ്റിംഗ് ഗെയിൻ സാധ്യത നിലനിർത്തുന്ന 5...

ഈ ഐപിഒകളിൽ അലോട്ട്മെന്റ് ലഭിച്ചാൽ ലോട്ടറി അടിച്ചേക്കാം; മികച്ച ലിസ്റ്റിംഗ് ഗെയിൻ സാധ്യത നിലനിർത്തുന്ന 5 എസ് എം ഇ കമ്പനികളെ കുറിച്ച് അറിഞ്ഞിരിക്കുക: വിശദാംശങ്ങൾ വാർത്തയോടൊപ്പം.

1.സരസ്വതി സാരി ഡിപ്പോ: ഐപിഒ ആഗസ്റ്റ് 12 മുതല്‍ ഓഗസ്റ്റ് 14 വരെ സബ്‌സ്‌ക്രിപ്‌ഷനായി തുറന്നിരിക്കും. 6,499,800 പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍ ഗ്രൂപ്പിന്‍റെ 3,501,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 152 രൂപ മുതല്‍ 160 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 90 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 90 ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. യുണിസ്റ്റോണ്‍ ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർ, ബിഗ്ഷെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ഓഫറിൻ്റെ രജിസ്ട്രാറായി പ്രവർത്തിക്കുന്നു.

2. സണ്‍ലൈറ്റ് റീസൈക്ലിംഗ് ഇൻഡസ്ട്രീസ്: സണ്‍ലൈറ്റ്റീസൈക്ലിംഗ് ഇൻഡസ്ട്രീസ് ഐപിഒ 2024 ഓഗസ്റ്റ് 12 മുതല്‍ ഓഗസ്റ്റ് 14 വരെ നടക്കും. ഐപിഒ 30.24 കോടി രൂപയുടെ ബുക്ക് ബില്‍റ്റ് ഇഷ്യുവാണ്. ഓഹരി വില 100 രൂപ മുതല്‍ 105 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്നത്.ഹെം സെക്യൂരിറ്റീസ് ലിമിറ്റഡ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജരായി പ്രവർത്തിക്കുന്നു. അതേസമയം കാമിയോ കോർപ്പറേറ്റ് സർവീസസ് ലിമിറ്റഡിനെ രജിസ്ട്രാറായി നിയമിച്ചു.

3. പോസിട്രോണ്‍ എനർജി: ആഗസ്റ്റ് 12 മുതല്‍ ഓഗസ്റ്റ് 14 വരെയാണ് ഐപിഒ. 51.21 കോടി രൂപയുടെ ബുക്ക് ബില്‍റ്റ് ഇഷ്യുവാണ് പോസിട്രോണ്‍ എനർജി ഐപിഒ. ഇഷ്യൂവില്‍ 20.48 ലക്ഷം ഓഹരികള്‍ ഉള്‍പ്പെടുന്നു. 238 രൂപയ്ക്കും 250 രൂപയ്ക്കും ഇടയിലാണ് ഓഹരി വില. ബീലൈൻ ക്യാപിറ്റല്‍ അഡ്വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജരായി പ്രവർത്തിക്കുന്നു. ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് രജിസ്ട്രാറായി പ്രവർത്തിക്കുന്നു. സ്‌പ്രെഡ് എക്‌സ് സെക്യൂരിറ്റീസ് ആണ് പോസിട്രോണ്‍ എനർജി ഐപിഒയുടെ മാർക്കറ്റ് മേക്കർ.

4. സോള്‍വ് പ്ലാസ്റ്റിക് പ്രൊഡക്‌ട്സ്: ഓഗസ്റ്റ് 13 മുതല്‍ 2024 ഓഗസ്റ്റ് 16-യാണ് ഐപിഒ. 91 രൂപയാണ് ഓഹരി വില. ഫിൻഷോർ മാനേജ്‌മെൻ്റ് സർവീസസ് ലിമിറ്റഡ് സോള്‍വ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജരായി പ്രവർത്തിക്കുന്നു, ഇൻ്റഗ്രേറ്റഡ് രജിസ്‌ട്രി മാനേജ്‌മെൻ്റ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാറായി പ്രവർത്തിക്കുന്നത്.

5. ബ്രോച്ച്‌ ലൈഫ്കെയർ ഹോസ്പിറ്റല്‍: ബ്രോച്ച്‌ ലൈഫ് കെയർ ഹോസ്പിറ്റല്‍ ഐപിഒ ആഗസ്റ്റ് 13 മുതല്‍ ഓഗസ്റ്റ് 16 വരെ നടക്കും. 25 രൂപയാണ് ഓഹരി വില നിശ്ചയിച്ചിരിക്കുന്നത്. ഫെഡെക്‌സ് സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് ഓഫറിൻ്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജരായി പ്രവർത്തിക്കുന്നു, കെഫിൻ ടെക്‌നോളജീസ് ലിമിറ്റഡാണ് രജിസ്ട്രാർ.

അറിയിപ്പ്:മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്ബത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ലേഖകനോ ഇന്ത്യ ലേറ്റസ്റ്റ് വെബ് പോർട്ടലോ ഉത്തരവാദികൾ ആയിരിക്കില്ല

Latest Posts